Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jio

രാ​ജ്യ​ത്തു​ട​നീ​ളം ഇ​ന്‍റ​ർ​നെ​റ്റ് എ​ത്തി​ക്കാ​ൻ 1600 ഉ​പ​ഗ്ര​ഹ​ങ്ങ​ളും 23 ഗ്രൗ​ണ്ട് സ്റ്റേ​ഷ​നു​ക​ളും

മും​​ബൈ: ഭൂ​​ഗ​​ർ​​ഭ കേ​​ബി​​ളു​​ക​​ളും മൊ​​ബൈ​​ൽ കേ​​ബി​​ളു​​ക​​ളും എ​​ത്താ​​ൻ ബു​​ദ്ധി​​മു​​ട്ടു​​ള്ള വി​​ദൂ​​ര മേ​​ഖ​​ല​​ക​​ളി​​ലേ​​ക്ക് അ​​തി​​വേ​​ഗ ഇ​​ന്‍റ​​ർ​​നെ​​റ്റ് സേ​​വ​​നം ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി 1,600 ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ൾ വി​​ക്ഷേ​​പി​​ക്കാ​​ൻ റി​​ല​​യ​​ൻ​​സ് ജി​​യോ പ​​ദ്ധ​​തി​​യി​​ടു​​ന്നു.

അ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി രാ​​ജ്യ​​ത്തു​​ട​​നീ​​ളം 23 ഗ്രൗ​​ണ്ട് സ്റ്റേ​​ഷ​​നു​​ക​​ൾ സ്ഥാ​​പി​​ക്കാ​​നും ക​​ന്പ​​നി ല​​ക്ഷ്യ​​മി​​ടു​​ന്നു. ന്യൂ​​ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ക്കു​​ന്ന ഇ​​ന്ത്യ മൊ​​ബൈ​​ൽ കോ​​ൺ​​ഗ്ര​​സ് (ഐ​​എം​​സി 2026) വേ​​ദി​​യി​​ലാ​​ണ് ‘’സൊ​​വ്റി​​ൻ സാ​​റ്റ​​ലൈ​​റ്റ് ക​​ണ​​ക്ടി​​വി​​റ്റി’’ എ​​ന്ന ആ​​ശ​​യ​​ത്തി​​നു കീ​​ഴി​​ൽ ജി​​യോ ത​​ങ്ങ​​ളു​​ടെ ഭാ​​വി പ​​ദ്ധ​​തി​​ക​​ൾ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ച​​ത്.

ഭൂ​​മി​​യോ​​ട് അ​​ടു​​ത്ത ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ൽ (ലോ ​​എ​​ർ​​ത്ത് ഓ​​ർ​​ബി​​റ്റ്) ക​​റ​​ങ്ങു​​ന്ന ഉ​​പ​​ഗ്ര​​ഹ ശൃം​​ഖ​​ല​​യാ​​ണ് ജി​​യോ വി​​ഭാ​​വ​​നം ചെ​​യ്യു​​ന്ന​​ത്. ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളു​​ടെ രൂ​​പ​​ക​​ൽ​​പ​​ന, നി​​ർ​​മാ​​ണം, പ​​രീ​​ക്ഷ​​ണം, വി​​ക്ഷേ​​പ​​ണം, നി​​യ​​ന്ത്ര​​ണം എ​​ന്നി​​വ​​യെ​​ല്ലാം പൂ​​ർ​​ണ​​മാ​​യും ഇ​​ന്ത്യ​​യി​​ൽ​​ത​​ന്നെ ന​​ട​​പ്പാ​​ക്കു​​ക എ​​ന്ന​​താ​​ണ് ക​​ന്പ​​നി​​യു​​ടെ ല​​ക്ഷ്യം.

ഇ​​ന്ത്യ​​യി​​ലു​​ട​​നീ​​ളം സ്ഥാ​​പി​​ക്കു​​ന്ന 23 ഗ്രൗ​​ണ്ട് സ്റ്റേ​​ഷ​​നു​​ക​​ൾ വ​​ഴി ഈ ​​ഉ​​പ​​ഗ്ര​​ഹ ശൃം​​ഖ​​ല​​യെ നി​​ല​​വി​​ലെ മൊ​​ബൈ​​ൽ ട​​വ​​ർ-​​ഫൈ​​ബ​​ർ ശൃം​​ഖ​​ല​​ക​​ളു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കും. മൊ​​ബൈ​​ൽ ട​​വ​​റു​​ക​​ൾ എ​​ത്തി​​ച്ചേ​​രാ​​ൻ ക​​ഴി​​യാ​​ത്ത ദു​​ർ​​ഘ​​ട പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ഇ​​തി​​ലൂ​​ടെ ത​​ട​​സ​​മി​​ല്ലാ​​ത്ത നെ​​റ്റ്‌​​വ​​ർ​​ക്ക് ഉ​​റ​​പ്പാ​​ക്കാ​​ൻ സാ​​ധി​​ക്കും.

ക​​ര​​യി​​ലും ക​​ട​​ലി​​ലു​​മാ​​യി രാ​​ജ്യ​​ത്ത് 100 ശ​​ത​​മാ​​നം ക​​വ​​റേ​​ജും ആ​​റു ല​​ക്ഷ​​ത്തി​​ല​​ധി​​കം ഗ്രാ​​മ​​ങ്ങ​​ളി​​ലേ​​ക്ക് ത​​ട​​സ​​മി​​ല്ലാ​​ത്ത ഇ​​ന്‍റ​​ർ​​നെ​​റ്റും എ​​ത്തി​​ക്കു​​ക​​യാ​​ണ് പ​​ദ്ധ​​തി​​യി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

വി​​ദൂ​​ര​​ഗ്രാ​​മ​​ങ്ങ​​ൾ, ദ്വീ​​പു​​ക​​ൾ, അ​​തി​​ർ​​ത്തി കാ​​വ​​ൽ കേ​​ന്ദ്ര​​ങ്ങ​​ൾ എ​​ന്നി​​വ​​യ്ക്കാ​​ണ് മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കു​​ന്ന​​ത്. കൂ​​ടാ​​തെ വ്യോ​​മ​​യാ​​നം, സ​​മു​​ദ്ര ഗ​​താ​​ഗ​​തം, ദു​​ര​​ന്ത നി​​വാ​​ര​​ണം, പ്ര​​തി​​രോ​​ധം എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ലും ഈ ​​സേ​​വ​​നം വ​​ലി​​യ മാ​​റ്റ​​മു​​ണ്ടാ​​ക്കും.

ഗ്രാ​​മീ​​ണ മേ​​ഖ​​ല​​ക​​ളി​​ൽ പ്ര​​ത്യേ​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ സ​​ഹാ​​യ​​മി​​ല്ലാ​​തെ നേ​​രി​​ട്ട് ഫോ​​ണു​​ക​​ളി​​ലേ​​ക്ക് വി​​ളി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന ഡ​​യ​​റ​​ക്ട്-​​ടു-​​ഡി​​വൈ​​സ് കോ​​ളിം​​ഗ് സൗ​​ക​​ര്യ​​വും പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ജി​​യോ ല​​ക്ഷ്യ​​മി​​ടു​​ന്നു​​ണ്ട്. നി​​ല​​വി​​ൽ ഈ ​​പ​​ദ്ധ​​തി പ്രാ​​രം​​ഭ നി​​ർ​​ദേ​​ശ​​ങ്ങ​​ളു​​ടെ ഘ​​ട്ട​​ത്തി​​ലാ​​ണ്.

Business

റി​ല​യ​ന്‍​സ് ജി​യോ കേ​ര​ള​ത്തി​ല്‍ എ​ഐ റെ​ഡി സ്‌​കൂ​ള്‍ കാ​മ്പ​യി​ന്‍ തു​ട​ങ്ങി

കൊ​ച്ചി: ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് കാ​ല​ഘ​ട്ട​ത്തി​നാ​യി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സ​ജ്ജ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ, ഡി​ജി​റ്റ​ല്‍ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ 'എ ​ഐ റെ​ഡി സ്‌​കൂ​ള്‍' കാ​മ്പ​യി​ന്‍ റി​ല​യ​ന്‍​സ് ജി​യോ കേ​ര​ള​ത്തി​ല്‍ ആ​രം​ഭി​ച്ചു.

സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി ജി​യോ എഐ ക്ലാ​സ്റൂം പ​ദ്ധ​തി​യി​ലൂ​ടെ എഐ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നാ​ണ് ഈ ​പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​കാ​മ്പ​യി​ന്‍ ഇ​തി​ന​കം സം​സ്ഥാ​ന​ത്തെ 755-ല​ധി​കം സ്‌​കൂ​ളു​ക​ളി​ലും 104 കോ​ള​ജു​ക​ളി​ലും ന​ട​പ്പാ​ക്കു​ക​യും 2,350-ല​ധി​കം അ​ധ്യാ​പ​ക​ര്‍​ക്കു പ​രി​ശീ​ല​നം ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ജി​യോ​പി​സി (JioPC) വ​ഴി മാ​ത്രം കോ​ഴ്‌​സ് ആ​ക്‌​സ​സ് ചെ​യ്യു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ജി​യോ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ക്കും.

വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് www.jio.com/ai-classroom എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ ഡെ​സ്‌​ക്‌​ടോ​പ്പ് അ​ല്ലെ​ങ്കി​ല്‍ ലാ​പ്ടോ​പ്പ് ഉ​പ​യോ​ഗി​ച്ച് നാ​ല് ആ​ഴ്ച സൗ​ജ​ന്യ 'ജി​യോ എഐ ക്ലാ​സ്റൂം' പ്രോ​ഗ്രാം പ​ഠി​ച്ച്, എ​ഐ സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലും അ​നു​ബ​ന്ധ ക​ഴി​വു​ക​ളി​ലും പ്രാ​യോ​ഗി​ക പ​രി​ച​യം നേ​ടാം.

Business

റി​ല​യ​ൻ​സ്: ലാ​ഭം 22,290 കോ​ടി

മും​ബൈ: 2025-26 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ മൂ​ന്നാം​പാ​ദ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ്. വ​രു​മാ​ന​ത്തി​ൽ 10 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഓ​യി​ൽ ടു ​കെ​മി​ക്ക​ൽ​സ്, ജി​യോ വി​ഭാ​ഗ​ങ്ങ​ൾ വ​ള​ർ​ച്ച​യ്ക്ക് ക​രു​ത്തേ​കി​യെ​ന്ന് ക​ന്പ​നി വ്യ​ക്ത​മാ​ക്കി. 2,93,829 കോ​ടി രൂ​പ​യു​ടെ ഏ​കീ​കൃ​ത വ​രു​മാ​ന​മാ​ണ് ക​ന്പ​നി നേ​ടി​യ​ത്. നി​കു​തി​ക്ക് ശേ​ഷ​മു​ള്ള ഏ​കീ​കൃ​ത അ​റ്റാ​ദാ​യം 22,290 കോ​ടി രൂ​പ​യും. 

മൂ​ന്നാം പാ​ദ​ത്തി​ൽ റി​ല​യ​ൻ​സ് ന​ട​ത്തി​യ 33,826 കോ​ടി രൂ​പ​യു​ടെ മൂ​ല​ധ​ന​ച്ചെ​ല​വ്, ത​ങ്ങ​ളു​ടെ 41,303 കോ​ടി രൂ​പ​യു​ടെ കാ​ഷ് പ്രോ​ഫി​റ്റി​ലൂ​ടെ ത​ന്നെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചു. സെ​പ്റ്റം​ബ​ർ പാ​ദ​ത്തി​ൽ 118,545 കോ​ടി രൂ​പ​യാ​യി​രു​ന്ന അ​റ്റ​ക​ടം ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ 117,102 കോ​ടി രൂ​പ​യാ​യി കു​റ​ഞ്ഞു. 

കു​തി​പ്പേ​കി ജി​യോ, റീ​ട്ടെ​യി​ൽ

മൂ​ല​ധ​ന നി​ക്ഷേ​പ​ങ്ങ​ളെ വ​രു​മാ​ന​മാ​ക്കി മാ​റ്റു​ന്ന​തി​ൽ ജി​യോ പ്ലാ​റ്റ്ഫോം​സ് മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. 5ജി ​സേ​വ​ന​ങ്ങ​ളു​ടെ വ്യാ​പ​ന​വും വ​ർ​ധി​ച്ചു​വ​രു​ന്ന വ​രി​ക്കാ​രു​ടെ എ​ണ്ണ​വും ജി​യോ​യു​ടെ ലാ​ഭ​ക്ഷ​മ​ത വ​ർ​ധി​പ്പി​ച്ചു.

ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​രു​മാ​നം 12.7% വ​ള​ർ​ച്ച​യോ​ടെ 43,683 കോ​ടി രൂ​പ​യി​ലെ​ത്തി. മൂ​ന്നാം പാ​ദ​ത്തി​ൽ മാ​ത്രം 8.9 ദ​ശ​ല​ക്ഷം പു​തി​യ വ​രി​ക്കാ​രെ ജി​യോ സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ ട്രൂ 5​ജി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 25.3 കോ​ടി​യാ​യി. ജി​യോ എ​യ​ർ​ഫൈ​ബ​ർ വ​രി​ക്കാ​രു​ടെ എ​ണ്ണം 1.15 കോ​ടി പി​ന്നി​ട്ടു. 

റി​ല​യ​ൻ​സ് റീ​ട്ടെ​യി​ലി​ന്‍റെ വ​രു​മാ​ന​ത്തി​ൽ 8.1% വ​ള​ർ​ച്ച​യു​മാ​യി 97,605 കോ​ടി രൂ​പ​യി​ലെ​ത്തി.

Latest News

Corehub Up