x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​​​പ്സ് സോ​​​ളാ​​​റി​​​ന്‍റെ പു​​​തി​​​യ ശാ​​​ഖ പാ​​​ല​​​ക്കാ​​​ട്ട് പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു

വെബ്ഡെസ്ക്
Published: October 15, 2026 10:24 PM IST | Updated: October 15, 2026 10:24 PM IST

ജെ​​​പ്സ് സോ​​​ളാ​​​റി​​​ന്‍റെ പാ​​​ല​​​ക്കാ​​​ട് ശാ​​​ഖ ഉദ്ഘാടനം ചെയ്തു.

പാ​​​ല​​​ക്കാ​​​ട്: പു​​​ന​​​രു​​​പ​​​യോ​​​ഗ ഊ​​​ർ​​​ജ​​രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​മാ​​​യ ജെ​​​പ്സ് സോ​​​ളാ​​​റി​​​ന്‍റെ പു​​​തി​​​യ ശാ​​​ഖ പാ​​​ല​​​ക്കാ​​ട്ട് പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. ഓ​​​ഫി​​​സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും റി​​​ബ​​​ൺ ക​​​ട്ടിം​​​ഗും പാ​​​ല​​​ക്കാ​​​ട് മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ സ്മി​​​തേ​​​ഷ് നി​​​ർ​​​വ​​​ഹി​​​ച്ചു.

ജെ​​​പ്സ് ഗ്രൂ​​​പ്പ് ഓ​​​ഫ് ക​​​മ്പ​​​നീ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌ടർ സി.​​​വി. ​നി​​​ധീ​​​ഷ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പ​​​രി​​​സ്ഥി​​​തിസൗ​​​ഹൃ​​​ദ​​​വും ചെ​​​ല​​​വു​​​കു​​​റ​​​ഞ്ഞ​​​തു​​​മാ​​​യ സൗ​​​രോ​​​ർ​​​ജ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക​​​യാ​​​ണു ജെ​​​പ്സ് സോ​​​ളാ​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ജെ​​​പ്സ് ഗ്രൂ​​​പ്പി​​​ന്‍റെ സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ദ്ധ​​​താ​​പ​​​ദ്ധ​​​തി​​​യാ​​​യ ‘ജെ​​​പ്സ് സ്പ​​​ർ​​​ശം’ ഫ​​​ണ്ട് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ന് ച​​​ട​​​ങ്ങി​​​ൽ​​വ​​​ച്ച് കൈ​​​മാ​​​റി. പാ​​​ല​​​ക്കാ​​​ട് ശാ​​​ഖ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ആ​​​ദ്യ വി​​​ൽ​​​പ​​​ന ഫ​​​സ്റ്റ് നോ​​​ഡ​​​ൽ ഓ​​​ഫിസ​​​ർ നൗ​​​ഷാ​​​ദ് ഷ​​​റ​​​ഫു​​​ദ്ദീ​​​ൻ ആ​​​ദ്യ ഉ​​​പ​​​ഭോ​​​ക്താ​​​വാ​​​യ വി.​​​എം. ആ​​​യി​​​ഷ ബീ​​​ഗ​​​ത്തി​​​നു രേ​​​ഖ​​​ക​​​ൾ ന​​​ൽ​​​കി നി​​​ർ​​​വ​​​ഹി​​​ച്ചു.

പാ​​​ല​​​ക്കാ​​​ട് മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി വാ​​​ർ​​​ഡ് കൗ​​​ൺ​​​സി​​​ല​​​ർ പി.​ ​​ശി​​​വ​​​കു​​​മാ​​​ർ, ജെ​​​പ്സ് സോ​​​ളാ​​​ർ റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ കെ.​​​വി.​​​ ഷി​​​നി​​​ൽ, ഡ​​​യ​​​റ​​​ക്‌ടർ എം.​​​പി. ​പ്ര​​​ശോ​​​ഭ്, കേ​​​ബി​​​ൾ ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​ജി. രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ, ജെ​​​പ്സ് സോ​​​ളാ​​​ർ ഡ​​​യ​​​റ​​​ക്‌ടർ ശ്രീ​​​നാ​​​ഥ​​​ൻ, വി​​​നീ​​​ത് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Tags : JepsSolar NewBranch Palakkad Business

Recent News

Corehub Up