പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കേരളമടക്കം 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാർഷിക വോട്ടർ പട്ടിക പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയാക്കിയ സംസ്ഥാനങ്ങളിലാണ് പുതിയ നടപടി. പഴയ ഫോം ആറ് ഉപയോഗിച്ചായിരിക്കും പരിഷ്കരണം നടത്തുക.
നവംബർ 12ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. പട്ടിക സംബന്ധിച്ച അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാൻ ഡിസംബർ 11 വരെ സമയമുണ്ട്. നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളും പരിഷ്കരണത്തിന്റെ പരിധിയിൽ ഉൾപ്പെടും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വോട്ടർ പട്ടിക കൃത്യമായി പുതുക്കുന്നതിനാണ് കമ്മീഷന്റെ നടപടി.
കേരളം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ആസാം, ബിഹാർ, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ്, മധ്യപ്രദേശ്, മണിപ്പുർ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ് എസ്എസ്ആർ നടത്തുക. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 21-ാം വകുപ്പുപ്രകാരമാണ് നടപടി.
Tags : Annual Voter List Revision Election Commission of India Voter List Update Electoral Roll Revision Voter Registration Draft Voter List Final Voter List Indian Election