x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഫ്ബി​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന് ക​ടി​ഞ്ഞാ​ൺ, സ​മ​ഗ്ര പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് വി​ദ​ഗ്ധ സ​മി​തി നി​യ​മ​സ​ഭ​യി​ല്‍ 

ഓൺലൈൻ ഡെസ്ക്
Published: October 15, 2026 02:47 PM IST | Updated: October 15, 2026 02:47 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​മ​ഗ്ര​മാ​യ പൊ​ളി​ച്ചെ​ഴു​ത്ത് ആ​വ​ശ്യ​പ്പെ​ട്ട് വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് നി​യ​മ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ച്ചു. കി​ഫ്ബി ഈ ​രീ​തി​യി​ൽ തു​ട​രേ​ണ്ട​തി​ല്ലെ​ന്നും ഇ​ത് സ​ർ​ക്കാ​രി​ന് വ​ലി​യ ബാ​ധ്യ​ത​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​മെ​ടു​പ്പ് പ​രി​ധി​യെ ബാ​ധി​ക്കാ​തെ മൂ​ല​ധ​നം സ​മാ​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യം പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും, വി​പ​ണി​യി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ക്കാ​ൻ കി​ഫ്ബി​യെ അ​നു​വ​ദി​ക്ക​രു​തെ​ന്നു​മാ​ണ് പ്ര​ധാ​ന ശി​പാ​ർ​ശ. 

കി​ഫ്ബി​യു​ടെ പ​ത്തു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നം സി​എ​ജി ഓ​ഡി​റ്റ് ചെ​യ്യ​ണം, വാ​യ്പ​യെ​ടു​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ൾ കി​ഫ്ബി നി​യ​മ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണം, കി​ഫ്ബി​യു​ടെ നി​ല​വി​ലെ ബാ​ധ്യ​ത​ക​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക​യും തി​രി​ച്ച​ട​വി​നാ​യി വാ​ർ​ഷി​ക ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തു​ക​യും വേ​ണം, ഉ​യ​ർ​ന്ന പ​ലി​ശ​യു​ള്ള ക​ട​ങ്ങ​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച് പ​ലി​ശ ഭാ​രം കു​റ​യ്ക്ക​ണം, ഫ​ണ്ട് സ​മാ​ഹ​ര​ണം, പ​ദ്ധ​തി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​ക​ൽ എ​ന്നീ നി​ല​ക​ളി​ൽ കി​ഫ്ബി ഈ ​രീ​തി​യി​ൽ തു​ട​രേ​ണ്ട​തി​ല്ല എ​ന്നി​ങ്ങ​നെ​യാ​ണ് വി​ദ​ഗ്ധ സ​മി​തി​യു​ടെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ളും ശി​പാ​ർ​ശ​ക​ളും. 

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ കി​ഫ്ബി വ​ഴി ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​ൽ ഗു​രു​ത​ര​മാ​യ ദു​രൂ​ഹ​ത​യും ക്ര​മ​ക്കേ​ടു​മു​ണ്ടെ​ന്ന് സ​മി​തി ക​ണ്ടെ​ത്തി. വി​പ​ണി വി​ല​യു​ടെ അ​ഞ്ചി​ര​ട്ടി തു​ക ന​ൽ​കി 3829 ഏ​ക്ക​ർ ഭൂ​മി 9572 കോ​ടി രൂ​പ​യ്ക്ക് ഏ​റ്റെ​ടു​ത്ത സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. നി​ല​വി​ൽ ആ​രം​ഭി​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​യി 2026–27 മു​ത​ൽ അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്താ​നും സ​മി​തി ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

Tags : KIIFB Expertcommittee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up