x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കോഴിക്കോട് നഗരത്തിലെ വിദ്യാലയങ്ങള്‍ക്ക് അവധി

കോഴിക്കോട് ബ്യൂറോ
Published: October 15, 2026 12:05 PM IST | Updated: October 15, 2026 12:05 PM IST

Image for representation

കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്‌ടോബര്‍ 16ന് ഉച്ചകഴിഞ്ഞ് അവധി. സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി ഉച്ചയ്ക്കുശേഷമാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

കോര്‍പ്പറേഷന്‍ പരിധിയിലുള്ള അങ്കണവാടികള്‍, മദ്രസകള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊക്കെ അവധി ബാധകമായിരിക്കും.

എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Tags : VicePresident Visit Holiday Schools Kozhikode

Recent News

Corehub Up