x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അങ്കിത ഭണ്ഡാരിയുടെ കുടുംബം കസ്റ്റഡിയിൽ

വെബ് ഡെസ്ക്
Published: October 15, 2026 07:02 AM IST | Updated: October 15, 2026 07:52 AM IST

അങ്കിത ഭണ്ഡാരിയുടെ കുടുംബം

ന്യൂഡൽഹി: ഇന്ത്യഗേറ്റിനു മുന്നിൽ സമരമിരുന്ന കൊലപ്പെട്ട അങ്കിത ഭണ്ഡാരിയുടെ കുടുംബം കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെ നാലിനാണ് അങ്കിതയുടെ കുടുംബത്തെ കസ്റ്റഡിയിലെടുത്തത്.

കൊലപാതക കേസിൽ സിബിഐ അന്വേഷണം പൂർത്തിയാകുന്നതുവരെ ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് അങ്കിതയുടെ മാതാപിതാക്കൾ ഇന്ത്യ ഗേറ്റിന് സമീപം പ്രതിഷേധം സംഘടിപ്പിച്ചത്.

അന്വേഷണം അവസാനിക്കുന്നതുവരെ ഗൗതമിനെ ഗവർണറായി നിയമിക്കരുതെന്ന് അങ്കിതയുടെ പിതാവ് വീരേന്ദ്ര സിംഗ് ഭണ്ഡാരിയും മാതാവ് സോണി ദേവിയും രാഷ്ട്രപതി ദ്രൗപതി മുർമുവിനോട് അഭ്യർഥിച്ചു.
 
​ഋഷികേശിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന അങ്കിത 2022 സെപ്റ്റംബർ 18നാണ് കൊല്ലപ്പെട്ടത്. നാല് ദിവസത്തിന് ശേഷം കനാലിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനും റിസോർട്ട് ഉടമയുമായ പുൽകിത് ആര്യയും മറ്റ് രണ്ട് കൂട്ടാളികളും കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.

കേസിൽ ഗൗതമിന്‍റെ പേരും ഉയർന്നു വന്നിരുന്നു. ആരോപണം ഉന്നയിച്ചവർക്കെതിരെ ദുഷ്യന്ത് കുമാർ ഗൗതം മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്.

Tags : Custody Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash AnkitaBhandari

Recent News

Corehub Up