x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇങ്ങനൊരാ​ള്‍ ഉ​ണ്ടാ​കുമോ ഇ​നി?

ബി​​നു ജോ​​ർ​​ജ്
Published: October 15, 2026 04:52 AM IST | Updated: October 15, 2026 04:52 AM IST

ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മൻ

കോ​​​ഴി​​​ക്കോ​​​ട്: പ​​​ദ്മ​​​ശ്രീ പു​​​ര​​​സ്‌​​​കാ​​​ര ജേ​​​താ​​​വും പൈ​​​തൃ​​​ക നെ​​​ല്‍​വി​​​ത്തു​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ക​​​നു​​​മാ​​​യി​​​രു​​​ന്ന വ​​​യ​​​നാ​​​ട്ടി​​​ലെ ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മേ​​​ട്ട​​​നെ പോ​​​ലൊ​​​രാ​​​ള്‍ ഇ​​​നി ഉ​​​ണ്ടാ​​​കു​​​മോ​​​യെ​​​ന്നു സം​​​ശ​​​യ​​​മാ​​​ണ്. യാ​​​തൊ​​​രു പ്ര​​​തി​​​ഫ​​​ല​​​വും ഇ​​​ച്ഛി​​​ക്കാ​​​തെ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നും പൈ​​​തൃ​​​ക കൃ​​​ഷി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു​​​മാ​​​യി ജീ​​​വി​​​തം ഉ​​​ഴി​​​ഞ്ഞു​​​വ​​​ച്ച പ​​​ച്ച​​​യാ​​​യ ഒ​​​രു മ​​​നു​​​ഷ്യ​​​ന്‍.

പ​​​ദ​​​വി​​​ക​​​ളും അ​​​ല​​​ങ്കാ​​​ര​​​ങ്ങ​​​ളും തേ​​​ടി​​​യെ​​​ത്തി​​​യ​​​പ്പോ​​​ഴും വ​​​ന്ന​​​തും ശീ​​​ലി​​​ച്ച​​​തു​​​മാ​​​യ വ​​​ഴി​​​ക​​​ള്‍ മ​​​റ​​​ന്നി​​​ല്ല. രാ​​​ജ്യം പ​​​ദ്മ​​​ശ്രീ ന​​​ല്‍​കി ആ​​​ദ​​​രി​​​ച്ച​​​പ്പോ​​​ഴും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു മാ​​​റ്റം സം​​​ഭ​​​വി​​​ച്ചി​​​ല്ല. നി​​​ഷ്‌​​​ക​​​ള​​​ങ്ക​​​മാ​​​യ ചി​​​രി​​​യോ​​​ടെ പു​​​ല്ലു​​​മേ​​​ഞ്ഞ മ​​​ണ്‍​വീ​​​ട്ടി​​​ല്‍ ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു താ​​​മ​​​സം.

പു​​​ര​​​സ്‌​​​കാ​​​ര ഫ​​​ല​​​ക​​​ങ്ങ​​​ള്‍ കൊ​​​ണ്ടു വീ​​​ട് നി​​​റ​​​ഞ്ഞു​​​ക​​​വി​​​ഞ്ഞു. അ​​​വ സൂ​​​ക്ഷി​​​ക്കാ​​​നി​​​ട​​​മി​​​ല്ലാ​​​തെ ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ടി​​​യ​​​പ്പോ​​​ഴും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ​​​ണ​​​പ്പെ​​​ട്ടി ശു​​​ഷ്‌​​​ക​​​മാ​​​യി​​​രു​​​ന്നു. അ​​​ഞ്ചാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ഭ്യാ​​​സം മാ​​​ത്ര​​​മു​​​ള്ള ഈ ​​​പാ​​​ര​​​മ്പ​​​ര്യ ക​​​ര്‍​ഷ​​​ക​​​ന്‍ ലോ​​​ക​​​മെ​​​മ്പാ​​​ടും ആ​​​ദ​​​രി​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​​​ഴും പ​​​ത്താ​​​യ​​​ത്തി​​​ലെ നെ​​​ല്‍​വി​​​ത്തു​​​ക​​​ളു​​​ടെ സ​​​മൃ​​​ദ്ധി മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് സ​​​ന്തോ​​​ഷം പ​​​ക​​​ര്‍​ന്ന​​​ത്.

അ​​​വ​​​സാ​​​ന​​​നാ​​​ളു​​​ക​​​ളി​​​ല്‍ രോ​​​ഗ​​​ബാ​​​ധ​​​ക​​​ള്‍ അ​​​ല​​​ട്ടി​​​യ​​​പ്പോ​​​ഴും കൃ​​​ഷി​​​യെ ജീ​​​വ​​​ശ്വാ​​​സം പോ​​​ലെ കൊ​​​ണ്ടു​​​ന​​​ട​​​ന്നു. കൃ​​​ഷി​​​യു​​​ടെ അ​​​ല്ല​​​ലി​​​ല്ലാ​​​ത്ത ലോ​​​ക​​​ത്തേ​​​ക്ക് രാ​​​മേ​​​ട്ട​​​ന്‍ മ​​​ട​​​ങ്ങി​​​യ​​​പ്പോ​​​ള്‍ ബാ​​​ക്കി​​​യാ​​​വു​​​ന്ന ഒ​​​രു​​​പാ​​​ട് ചോ​​​ദ്യ​​​ങ്ങ​​​ളു​​​ണ്ട്. സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​മാ​​​യ ഭ​​​ക്ഷ്യ​​​സം​​​സ്‌​​​കാ​​​ര​​​ത്തി​​​ന്‍റെ പാ​​​ഠ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍​ന്നുന​​​ല്‍​കി​​​യ ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മേ​​​ട്ട​​​ന്‍റെ രീ​​​തി​​​ക​​​ള്‍ പി​​​ന്തു​​​ട​​​രാ​​​ന്‍ ഇ​​​തു​​​പോ​​​ലെ ഇ​​​നി ആ​​​രെ​​​ങ്കി​​​ലു​​​മു​​​ണ്ടാ​​​വു​​​മോ?

അ​​​ദ്ദേ​​​ഹം നി​​​ധിപോ​​​ലെ കാ​​​ത്തു​​​സൂ​​​ക്ഷി​​​ച്ച ആ ​​​അ​​​പൂ​​​ര്‍​വ നെ​​​ല്‍​വി​​​ത്തി​​​ന​​​ങ്ങ​​​ളെ വെ​​​ള്ള​​​വും വെ​​​ളി​​​ച്ച​​​വും ന​​​ല്‍​കി പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കാ​​​ന്‍ ആ​​​രെ​​​ങ്കി​​​ലും പാ​​​ട​​​ത്തേ​​​ക്കി​​​റ​​​ങ്ങു​​​മോ?

വി​​​ള​​​വെ​​​ടു​​​ത്ത നെ​​​ല്ല് ഒ​​​രാ​​​ഴ്ച​​​ക്കാ​​​ലം ​വെ​​​യി​​​ലും മ​​​ഞ്ഞും കൊ​​​ള്ളി​​​ക്കും. തു​​​ട​​​ര്‍​ന്ന് മു​​​ള​​​ങ്കൂ​​​ട്ട ചൂ​​​ടാ​​​ക്കി വെ​​​യി​​​ലി​​​ന്‍റെ ചൂ​​​ടോ​​​ടെ നെ​​​ല്ലി​​​നെ അ​​​തി​​​ല്‍ സം​​​ഭ​​​രി​​​ക്കും.

വൈ​​​ക്കോ​​​ല്‍ കൂ​​​ടാ​​​രം​​​പോ​​​ലെ കെ​​​ട്ടി​​​യു​​​ണ്ടാ​​​ക്കു​​​ന്ന വി​​​ത്ത് കൂ​​​ട​​​യും നെ​​​ല്‍​സം​​​ഭ​​​ര​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കും. ര​​​ണ്ടു വ​​​ര്‍​ഷം​​​വ​​​രെ മു​​​ള​​​യ്ക്ക​​​ല്‍​ശേ​​​ഷി ന​​​ഷ്ട​​​പ്പെ​​​ടാ​​​തെ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത​​​രീ​​​തി​​​യി​​​ല്‍ വി​​​ത്തു​​​ക​​​ളെ ഇ​​​ങ്ങ​​​നെ സൂ​​​ക്ഷി​​​ക്കാ​​​നാ​​​വും.

ചെ​​​റു​​​വ​​​യ​​​ല്‍ കു​​​റി​​​ച്യ​​​ത​​​റ​​​വാ​​​ടി​​​ന് മു​​​മ്പ് ഇ​​​രു​​​പ​​​ത് ഏ​​​ക്ക​​​റി​​​ല​​​ധി​​​കം വ​​​യ​​​ലും പ​​​തി​​​നെ​​​ട്ട് ഏ​​​ക്ക​​​റോ​​​ളം ക​​​ര​​​ഭൂ​​​മി​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​തി​​​ല്‍ മൂ​​​ന്നേ​​​ക്ക​​​ര്‍ വീ​​​തം ക​​​ര, വ​​​യ​​​ല്‍ ഭൂ​​മി​​​യി​​​ലാ​​​ണ് പി​​​ന്നീ​​​ട് അ​​​ദ്ദേ​​​ഹം കൃ​​​ഷി ചെ​​​യ്തി​​​രു​​​ന്ന​​​ത്. നെ​​​ല്‍​കൃ​​​ഷി​​​യോ​​​ടു താ​​​ത്‍​പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍​ക്ക് രാ​​​മേ​​​ട്ട​​​ന്‍ വി​​​ത്തു​​​ക​​​ള്‍ ന​​​ല്‍​കി​​​യി​​​രു​​​ന്നു. കൃ​​​ഷി​​​യി​​​റ​​​ക്കി ഈ ​​​നെ​​​ല്ലി​​​ന്‍റെ ഇ​​​നം തി​​​രി​​​കെ ന​​​ല്‍​ക​​​ണ​​​മെ​​​ന്നു മാ​​​ത്ര​​​മാ​​​ണ് രാ​​​മ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്.

പാ​​​ഠ​​​മാ​​​യി പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ല്‍

ചെ​​​റു​​​വ​​​യ​​​ല്‍ രാ​​​മ​​​ന്‍റെ ആ​​​ത്മ​​​ക​​​ഥ​​​യി​​​ല്‍നി​​​ന്നും അ​​​ട​​​ര്‍​ത്തി​​​യെ​​​ടു​​​ത്ത ഭാ​​​ഗ​​​ങ്ങ​​​ള്‍ 2024ല്‍ ​​​പാ​​​ഠ​​​പു​​​സ്ത​​​ക​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. വി​​​ത്തു​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ന്‍റെ സൂ​​​ഷ്മ​​​ത​​​ക​​​ള്‍, വി​​​ത്തി​​​ന്‍റെ മൂ​​​പ്പു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചെ​​​ല്ലാ​​​മു​​​ള്ള രാ​​​മ​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ള്‍ കു​​​ട്ടി​​​ക​​​ള്‍ മ​​​നഃ​​പാ​​​ഠ​​​മാ​​ക്കി​​​യ​​​ത് പാ​​​ഠാ​​​വ​​​ലി​​​യി​​​ലൂ​​​ടെ​​​യാ​​​ണ്.

 

Tags : CheruvayalRaman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up