ഹരിപ്പാട്: പന്ത്രണ്ടാമത് മണ്ണാറശാല ശ്രീനാഗരാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളീയ ക്ഷേത്രകലകളിലെ അതുല്യ സംഭാവനകളെ മാനിച്ച് നെടുമങ്ങാട് ശിവാനന്ദൻ (ഗീതം), പാറശാല രവി (വാദ്യം), കലാമണ്ഡലം സുമതി (നൃത്തം), കലാമണ്ഡലം ഗിരിജ (നാട്യം) എന്നിവർക്കാണ് പുരസ്കാരം.
50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
വിശ്വപ്രസിദ്ധമായ മണ്ണാറശാല ആയില്യം മഹോത്സവത്തോടനുബന്ധിച്ച് 31ന് ശ്രീ നാഗരാജ സന്നിധിയിൽ നടക്കുന്ന ഭക്തിസാന്ദ്രമായ ചടങ്ങിൽ പുരസ്കാരങ്ങൾ സമർപ്പിക്കും.
കേരളീയ ക്ഷേത്രകലകളെയും പരമ്പരാഗത കലാരൂപങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന മണ്ണാറശാലയുടെ പവിത്രമായ പാരമ്പര്യം മുൻനിർത്തി 2012 മുതലാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
Tags : Mannarasala SreeNagaraja Award Announced Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash