x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​റോ​പ്യ​ൻ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ വ​ൻ സൈ​ബ​ർ ആ​ക്ര​മ​ണം

വെബ് ഡെസ്ക്
Published: October 15, 2026 01:58 AM IST | Updated: October 15, 2026 01:58 AM IST

പ്രതീകാത്മക ചിത്രം

പാ​​​​രീ​​​​സ്: യൂ​​​​റോ​​​​പ്പി​​​​ലെ പ്ര​​​​മു​​​​ഖ സൂ​​​​പ്പ​​​​ർ​​​​മാ​​​​ർ​​​​ക്ക​​​​റ്റ് ശൃം​​​​ഖ​​​​ല​​​​ക​​​​ൾ​​​​ക്കു​​​​നേ​​​​രേ വ​​​​ലി​​​​യ​​​​തോ​​​​തി​​​​ലു​​​​ള്ള സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണം. സൂ​​​​പ്പ​​​​ർ​​​​മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ളി​​​​ലെ റ​​​​ഫ്രി​​​​ജ​​​​റേ​​​​റ്റ​​​​റു​​​​ക​​​​ളു​​​​ടെ​​​​യും ഫ്രീ​​​​സ​​​​റു​​​​ക​​​​ളു​​​​ടെ​​​​യും ഡി​​​​ജി​​​​റ്റ​​​​ൽ ക​​​​ൺ​​​​ട്രോ​​​​ള​​​​റു​​​​ക​​​​ൾ വി​​​​ദൂ​​​​ര​​​​നി​​​​യ​​​​ന്ത്ര​​​​ണ​ സം​​​വി​​​ധാ​​​ന​​​ത്തി​​​​ലൂ​​​​ടെ ഹാ​​​​ക്ക് ചെ​​​​യ്ത കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ലെ ചൂ​​​​ട് അ​​​​മി​​​​ത​​​​മാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഫ്രാ​​​​ൻ​​​​സി​​​​ൽ ആ​​​​ദ്യം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത സം​​​​ഭ​​​​വം പി​​​​ന്നീ​​​​ട് സ്പെ​​​​യി​​​​ൻ, പോ​​​​ർ​​​​ച്ചു​​​​ഗ​​​​ൽ, ജ​​​​ർ​​​​മ​​​​നി, ബെ​​​​ൽ​​​​ജി​​​​യം തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

ഫ്രാ​​​​ൻ​​​​സി​​​​ൽ മാ​​​​ത്രം തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി​​​​യോ​​​​ടെ 700 ഓ​​​​ളം സൂ​​​​പ്പ​​​​ർ​​​​മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ളി​​​​ലെ ശീ​​​​തീ​​​​ക​​​​ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ത​​​​ക​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ടു. ഫ്രീ​​​​സ​​​​റു​​​​ക​​​​ളു​​​​ടെ താ​​​​പ​​​​നി​​​​ല 50 മു​​​​ത​​​​ൽ 80 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ്യ​​​​സ് വ​​​​രെ ഉ​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ ഇ​​​​റ​​​​ച്ചി, മ​​​​ത്സ്യം, ഫ്രോ​​​​സ​​​​ൺ ഭ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു രൂ​​​​പ​​​​യു​​​​ടെ നി​​​​ത്യോ​​​​പ​​​​യോ​​​​ഗ സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗ​​​​ശൂ​​​​ന്യ​​​​മാ​​​​യി. ചി​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഫ്രി​​​​ഡ്ജു​​​​ക​​​​ൾ​​​​ക്ക് തീ​​​​പി​​​​ടി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

ഫ്രാ​​​​ൻ​​​​സി​​​​ൽ പ്ര​​​​മു​​​​ഖ ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ളാ​​​​യ ഡാ​​​​ൻ​​​​ഫോ​​​​ഴ്സ് , കോ​​​​പ്‌​​​​ലാ​​​​ൻ​​​​ഡ്, ഡി​​​​ക്സെ​​​​ൽ എ​​​​ന്നി​​​​വ​​​​യു​​​​ടെ ക​​​​ൺ​​​​ട്രോ​​​​ള​​​​റു​​​​ക​​​​ളാ​​​​ണ് ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ സോ​​​​ഫ്റ്റ്‌​​​​വേ​​​​റു​​​​ക​​​​ൾ കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട്ട​​​​തും ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റി​​​​ൽ സു​​​​ര​​​​ക്ഷ​​​​യേ​​​​തു​​​​മി​​​​ല്ലാ​​​​തെ തു​​​​റ​​​​ന്നു​​​​വ​​​​ച്ച​​​​തും ഹാ​​​​ക്ക​​​​ർ​​​​മാ​​​​രു​​​​ടെ ജോ​​​​ലി എ​​​​ളു​​​​പ്പ​​​​മാ​​​​ക്കി. ഫ്രി​​​​ഡ്ജു​​​​ക​​​​ളി​​​​ലെ ഡി​​​​ഫ്രോ​​​​സ്റ്റ് സം​​​​വി​​​​ധാ​​​​നം ഓ​​​​ൺ ചെ​​​​യ്ത​​​​ശേ​​​​ഷം താ​​​​പ​​​​നി​​​​ല പ​​​​രി​​​​ധി പൂ​​​​ർ​​​​ണ​​​​മാ​​​​യി നീ​​​​ക്കം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഇ​​​​തു​​​​വ​​​​രെ ഒ​​​​രു വ്യ​​​​ക്തി​​​​യോ ഹാ​​​​ക്കിം​​​​ഗ് ഗ്രൂ​​​​പ്പോ ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല. സൈ​​​​ബ​​​​ർ സു​​​​ര​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

Tags : Cyberattack Supermarkets European Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up