പ്രതീകാത്മക ചിത്രം
കോഴിക്കോട്: കുറ്റ്യാടി മരുതോങ്കര മുണ്ടക്കുറ്റിയിൽ തോട്ടി ഉപയോഗിച്ച് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു.
മുള്ളൻകുന്നിലെ അബ്ദുള്ള പൂക്കാടൻ (54) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറോടെ ബന്ധുവിന്റെ കൃഷിയിടത്തിൽ നിന്നും അടയ്ക്ക പറിക്കുന്നതിനിടെയാണ് അപകടം.
ഷോക്കേറ്റ ഉടനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Tags : Shock Kozhikode Dead Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash