കേന്ദ്ര മന്ത്രിസഭായോഗം (ഫയൽ ചിത്രം)
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന പ്രധാന സാമൂഹികസുരക്ഷാ പെൻഷൻ പദ്ധതികളുടെ പേരുകൾ മാറ്റുന്നതിനു കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകി.
വയോജന പെൻഷൻ, വിധവാ പെൻഷൻ, ദേശീയ ഭിന്നശേഷി പെൻഷൻ എന്നിവയുൾപ്പടെയുള്ള പദ്ധതികളിൽനിന്നാണ് ഇന്ദിരയുടെ പേര് മാറ്റുന്നത്. ഇന്ദിരാഗാന്ധി എന്ന പേരിനു പകരം പ്രധാനമന്ത്രി എന്ന നാമം ചേർത്തായിരിക്കും ഈ പദ്ധതികൾ ഇനി അറിയപ്പെടുക.
ഇന്ദിരാഗാന്ധി ദേശീയ വാർധക്യ പെൻഷൻ പദ്ധതി, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതി, ഇന്ദിരാഗാന്ധി ദേശീയ വൈകല്യ പെൻഷൻ പദ്ധതി തുടങ്ങിയ പദ്ധതികളുടെ പേരുകൾക്കാണ് മാറ്റം.
പേരുമാറ്റത്തിനൊപ്പം വികലാംഗ പെൻഷൻ പദ്ധതിയിലെ മാറ്റങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകി. 79 വയസുവരെ പ്രായമുള്ള ഗുണഭോക്താക്കൾക്ക് 375 രൂപയായും 80 വയസിനു മുകളിൽ പ്രായമുള്ളവർക്ക് 625 രൂപയായും പ്രതിമാസ സഹായം വർധിപ്പിക്കുന്നതിനു മന്ത്രിസഭ അംഗീകാരം നൽകി.
Tags : IndiraGandhi Dropped PensionSchemes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash