Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndiraGandhi

ഇന്ദിരാഗാന്ധി വധക്കേസിൽ തൂക്കിലേറ്റപ്പെട്ടയാളുടെ മകൻ സ്ഥാനാർഥി

അ​​​​മൃ​​​​ത്‌​​​​സ​​​​ർ: മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി​​​​യെ വ​​​​ധി​​​​ച്ച കേ​​​​സി​​​​ൽ തൂ​​​​ക്കി​​​​ലേ​​​​റ്റ​​​​പ്പെ​​​​ട്ട കേ​​​​ഹാ​​​​ർ സിം​​​​ഗി​​​​ന്‍റെ മ​​​​ക​​​​ൻ സ​​​​ത്‌​​​​വ​​​​ന്ത് സിം​​​​ഗി​​​​നെ പ​​​​ഞ്ചാ​​​​ബി​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ക്കി അ​​​​കാ​​​​ലി ദ​​​​ൾ വാ​​​​രി​​​​സ് പ​​​​ഞ്ചാ​​​​ബ് ദേ ​​​​പാ​​​​ർ​​​​ട്ടി.

അ​​​​റു​​​​പ​​​​ത്തി​​​​യൊ​​​​ന്നു​​​​കാ​​​​ര​​​​നാ​​​​യ സ​​​​ത്‌​​​​വ​​​​ന്ത് സിം​​​​ഗ് ബ​​​​സി പ​​​​ഠാ​​​​നി​​​​യ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലാ​​​​ണു മ​​​​ത്സ​​​​രി​​​​ക്കു​​​​ക. അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷ​​​​മാ​​​​ണ് പ​​​​ഞ്ചാ​​​​ബ് നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി വ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​ലെ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യി​​​​ലാ​​​​ണ് കേ​​​​ഹാ​​​​ർ സിം​​​​ഗി​​​​നെ പ്ര​​​​തി​​​​യാ​​​​ക്കി​​​​യ​​​​ത്. 1984 ഒ​​​​ക്‌ടോബ​​​​ർ 31നാ​​​​ണ് ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. അം​​​​ഗ​​​​ര​​​​ക്ഷ​​​​ക​​​​രാ​​​​യ സ​​​​ത്‌​​​​വ​​​​ന്ത് സിം​​​​ഗ്, ബീ​​​​യാ​​​​ന്ത് സിം​​​​ഗ് എ​​​​ന്നി​​​​വ​​​​ർ ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി​​​​ക്കു നേ​​​​ർ​​​​ക്ക് വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ ഘാ​​​​ത​​​​ക​​​​നാ​​​​യ ബീ​​​​യാ​​​​ന്ത് സിം​​​​ഗി​​​​ന്‍റെ മ​​​​ക​​​​ൾ അ​​​​മൃ​​​​ത് കൗ​​​​ർ മ​​​​ലോ​​​​വ നേ​​​​ര​​​​ത്തേ ബ​​​​സി പ​​​​ഠാ​​​​നി​​​​യ​​​​യി​​​​ൽ സ്വ​​​​ത​​​​ന്ത്ര​​​​യാ​​​​യി മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഫ​​​​രീ​​​​ദ്കോ​​​​ട്ട് എം​​​​പി സ​​​​ര​​​​ബ്ജി​​​​ത് സിം​​​​ഗ് ഖ​​​​ൽ​​​​സ​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​രി​​​​യാ​​​​ണ് അ​​​​മൃ​​​​ത് കൗ​​​​ർ.

Latest News

Corehub Up