x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​തി​നെ​ട്ടു​കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യ: ഓ​ഡി​യോ സ​ന്ദേ​ശം പു​റ​ത്തു​വി​ട്ട് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം

വെബ്ഡെസ്ക്
Published: October 14, 2026 11:55 PM IST | Updated: October 14, 2026 11:55 PM IST

അ​​​​സ്‌​​​​ലം

കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ: കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​രി​​​​ൽ പൊ​​​​ലി​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു വി​​​​ട്ട​​​​യ​​​​ച്ച പ​​​​തി​​​​നെ​​​​ട്ടു​​​​കാ​​​​ര​​​​ൻ ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്ത സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വ​​​​ഴി​​​​ത്തി​​​​രി​​​​വ്. എ​​​​റി​​​​യാ​​​​ട് സ്വ​​​​ദേ​​​​ശി​​​​ക്കെ​​​​തി​​​​രേ ന​​​​ൽ​​​​കി​​​​യ​​​​തു ക​​​​ള്ള​​​​പ്പ​​​​രാ​​​​തി​​​​യ​​​​ല്ലെ​​​​ന്നും തെ​​​​ളി​​​​വു​​​​ക​​​​ൾ പ​​​​ക്ക​​​​ലു​​​​ണ്ടെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ കു​​​​ടും​​​​ബം രം​​​​ഗ​​​​ത്ത്.

പെ​​​​ണ്‍​കു​​​​ട്ടി​​​​യെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി 20 പ​​​​വ​​​​നും 50,000 രൂ​​​​പ​​​​യും ക​​​​വ​​​​ർ​​​​ന്നെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ആ​​​​രോ​​​​പ​​​​ണം. പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ സ്വ​​​​കാ​​​​ര്യ ചി​​​​ത്ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​മെ​​​​ന്നു ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച കു​​​​ടും​​​​ബം, യു​​​​വാ​​​​വി​​​​ന്‍റേ​​​​തെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന ശ​​​​ബ്ദ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളും പു​​​​റ​​​​ത്തു​​​​വി​​​​ട്ടു.

മ​​​​ക​​​​ൻ അ​​​​സ്‌​​​​ല​​​​മി​​​​നെ ക​​​​ള്ള​​​​ക്കേ​​​​സി​​​​ൽ കു​​​​ടു​​​​ക്കി​​​​യ​​​​താ​​​​ണെ​​​​ന്നും പൊ​​​​ലി​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ മ​​​​ർ​​​​ദി​​​​ച്ച​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്നാ​​​​ണു ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ​​​​തെ​​​​ന്നും ആ​​​​രോ​​​​പി​​​​ച്ചു പി​​​​താ​​​​വ് നൗ​​​​ഷാ​​​​ദ് സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യി​​​​ൽ ഇ​​​​ട്ട കു​​​​റി​​​​പ്പ് ച​​​​ർ​​​​ച്ച​​​​യാ​​​​യി​​​​രു​​​​ന്നു.

പ​​​​ണ​​​​വും സ്വ​​​​ർ​​​​ണ​​​​വും ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ അ​​​​സ്‌​​​​ലം, സ​​​​ഹോ​​​​ദ​​​​ര​​​​ൻ സ​​​​ഹ​​​​ൽ എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണു കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ പൊ​​​​ലി​​​​സ് കേ​​​​സെ​​​​ടു​​​​ത്ത​​​​ത്. ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​നു​​​​ശേ​​​​ഷം സ​​​​ഹ​​​​ലി​​​​നെ റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തെ​​​​ങ്കി​​​​ലും അ​​​​സ്‌​​​​ല​​​​മി​​​​നെ വി​​​​ട്ട​​​​യ​​​​ച്ചു. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് അ​​​​സ്‌​​​​ല​​​​മി​​​​നെ വീ​​​​ടി​​​​ന്‍റെ പി​​​​ൻ​​​​വ​​​​ശ​​​​ത്ത് തൂ​​​​ങ്ങി​​​​മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

അ​​​​സ്‌​​​​ലം പ​​​​ണം ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്നെ​​​​ന്ന് ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന ശ​​​​ബ്ദ​​​​രേ​​​​ഖ​​​​യാ​​​​ണു പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ കു​​​​ടും​​​​ബം പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ കൈ​​​​യി​​​​ൽ​​​​നി​​​​ന്നു പ​​​​ണം വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചും സ​​​​ഹോ​​​​ദ​​​​രി​​​​യു​​​​ടെ പ​​​​ക്ക​​​​ൽ​​​​നി​​​​ന്നു മൂ​​​​ന്നു​​​​ല​​​​ക്ഷം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചും അ​​​​സ്‌​​​​ലം സു​​​​ഹൃ​​​​ത്താ​​​​യ മ​​​​റ്റൊ​​​​രാ​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ശ​​​​ബ്ദ​​​​സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ ഉ​​​​ള്ള​​​​തെ​​​​ന്നാ​​​​ണു കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു സ്വ​​​​ർ​​​​ണം കാ​​​​ണാ​​​​താ​​​​യ​​​​തി​​​​നെ കു​​​​റി​​​​ച്ചു ചോ​​​​ദി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം വ​​​​ഴി പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ട്ട യു​​​​വാ​​​​വ് ചി​​​​ത്ര​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി പ​​​​ണ​​​​വും സ്വ​​​​ർ​​​​ണ​​​​വും വാ​​​​ങ്ങി​​​​യെ​​​​ന്നു പെ​​​​ണ്‍​കു​​​​ട്ടി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നു കു​​​​ടും​​​​ബം പ​​​​റ​​​​യു​​​​ന്നു.

ഓ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണു പൊ​​​​ലി​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്. പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യ ദി​​​​വ​​​​സം അ​​​​സ്‌​​​​ലം പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യെ​​​​ന്നു കാ​​​​ണി​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ളും കു​​​​ടും​​​​ബം പു​​​​റ​​​​ത്തു​​​​വി​​​​ട്ടു.

മ​​​​ര​​​​ണ​​​​ത്തി​​​​നു കാ​​​​ര​​​​ണം പൊ​​​​ലി​​​​സി​​​​ന്‍റെ ക്രൂ​​​​ര​​​​ത​​​​യെ​​​​ന്ന് അ​​​​സ്‌​​​​ല​​​​മി​​​​ന്‍റെ പി​​​​താ​​​​വ്

കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ: അ​​​​സ്‌​​​​ല​​​​മി​​​​ന്‍റെ മ​​​​ര​​​​ണ​​​​ത്തി​​​​നു കാ​​​​ര​​​​ണം പൊ​​​​ലി​​​​സി​​​​ന്‍റെ കൊ​​​​ടും ക്രൂ​​​​ര​​​​ത​​​​യെ​​​​ന്ന് പി​​​​താ​​​​വ് അ​​​​ഴീ​​​​ക്കോ​​​​ട് പ​​​​ഴു​​​​പ​​​​റ​​​​നി​​​​ൽ നൗ​​​​ഷാ​​​​ദ് ആ​​​​രോ​​​​പി​​​​ച്ചു. പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ സ്വാ​​​​ധീ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു മ​​​​ക്ക​​​​ളാ​​​​യ അ​​​​സ്‌​​​​ല​​​​മി​​​​നെ​​​​യും സ​​​​ഹ​​​​ലി​​​​നെ​​​​യും പൊ​​​​ലി​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ എ​​​​ടു​​​​ത്തെ​​​​ന്നും പ​​​​ണം ത​​​​ട്ടി​​​​യെ​​​​ന്ന കേ​​​​സി​​​​ൽ കു​​​​ടു​​​​ക്കി​​​​യെ​​​​ന്നു​​​​മാ​​​​ണ് നൗ​​​​ഷാ​​​​ദ് ആ​​​​രോ​​​​പി​​​​ച്ച​​​​ത്.

സ്റ്റേ​​​​ഷ​​​​നി​​​​ൽ ഇ​​​​ള​​​​യ മ​​​​ക​​​​നെ ക്രൂ​​​​ര​​​​മാ​​​​യി മ​​​​ർ​​​​ദി​​​​ക്കു​​​​ന്ന​​​​തു ക​​​​ണ്ടാ​​​​ണു സ​​​​ഹ​​​​ൽ കു​​​​റ്റം സ​​​​മ്മ​​​​തി​​​​ച്ച​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ഫേ​​​​സ്ബു​​​​ക്കി​​​​ൽ കു​​​​റി​​​​ച്ചു. കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ സി​​​​ഐ ബൈ​​​​ജു, എ​​​​സ്ഐ അ​​​​തു​​​​ൽ മോ​​​​ഹ​​​​ൻ എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് ആ​​​​രോ​​​​പ​​​​ണം.

മ​​​​ക്ക​​​​ളെ മൂ​​​​ന്നു ദി​​​​വ​​​​സം സ്റ്റേ​​​​ഷ​​​​നി​​​​ൽ​​​​വ​​​​ച്ചു പീ​​​​ഡി​​​​പ്പി​​​​ച്ചു. അ​​​​സ്‌​​​​ല​​​​മി​​​​നെ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ കാ​​​​ല​​​​താ​​​​മ​​​​സ​​​​മു​​​​ണ്ടാ​​​​യി. മ​​​​ക​​​​ന്‍റെ മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മൊ​​​​ഴി​​​​യെ​​​​ടു​​​​ക്കാ​​​​ൻ പൊ​​​​ലി​​​​സ് എ​​​​ത്തി​​​​യി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

Tags : Suicide Aslam AudioMessage GirlsFamilyRelease Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up