പഞ്ചാബ് എഫ്സിക്ക് വേണ്ടി ഗോൾ നേടിയ മെസി ബോളിയുടെ ആഹ്ലാദം
ലുധിയാന: ഐഎസ്എല്ലിൽ പഞ്ചാബ് എഫ്സിക്ക് ആവേശ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒഡീഷ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾ തോൽപ്പിച്ചു.
പഞ്ചാബ് എഫ്സിക്ക് വേണ്ടി മെസി ബോളിയാണ് ഗോളുകൾ നേടിയത്. തോയ്ബ സിംഗാണ് ഒഡീഷയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ പഞ്ചാബ് എഫ്സിക്ക് മൂന്ന് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് പഞ്ചാബ് എഫ്സി.
Tags : ISL Football Punjab FC beats Odisha FC