സുപ്രീംകോടതി
ന്യൂഡല്ഹി: ഡല്ഹിയിലെ വോട്ടര്പട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണം (എസ്ഐആര്) ബന്ധപ്പെട്ട ഹര്ജി പരിഗണിക്കുന്നത് നേരത്തെയാക്കി സുപ്രീംകോടതി.
വോട്ടര്പട്ടികയില്നിന്ന് പേരുകള് നീക്കംചെയ്യപ്പെട്ടവര്ക്ക് വീണ്ടും പേര് ചേര്ക്കാന് ഫോം 6 പൂരിപ്പിക്കാന് നിര്ദേശം നല്കിയെന്ന് കാണിച്ച് ഹര്ജികാര് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണിത്. പുതിയ തീരുമാനപ്രകാരം കേസ് 28ലേക്കാണ് മാറ്റിയിരിക്കുന്നത്.
ഈ മാസം 30നായിരുന്നു കേസ് പരിഗണിക്കാന് തീരുമാനിച്ചിരുന്നത്. അഞ്ജലി ഭരദ്വാജ്, അമൃത ജോഹ്റി എന്നിവരായിരുന്നു ഹര്ജി സമര്പ്പിച്ചത്.
വീണ്ടും പൂരിപ്പിക്കാന് ആവശ്യപ്പെട്ട ഫോം 6ല്, മുമ്പ് വോട്ട് ചെയ്തിട്ടില്ലെന്ന പ്രഖ്യാപനം ഉള്പ്പെട്ടിട്ടുണ്ടെന്നും തെറ്റായ ഉത്തരം നല്കിയാല് തടവുശിക്ഷയ്ക്ക് വരെ സാധ്യതയുണ്ടെന്നും പ്രശാന്ത് ഭൂഷണ് ബെഞ്ചിനെ അറിയിച്ചു.
ഫോം 6ന് പകരം, താമസം മാറിയ വോട്ടര്മാര്ക്കുള്ള ഫോം 8 ഉപയോഗിക്കാന് തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്ദേശിക്കുകയോ ഇതിനായി മറ്റൊരു ഫോം ഏര്പ്പെടുത്തുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടര്പട്ടികയിലെ ഒഴിവാക്കലുകള് തിരുത്തുന്നതിനുള്ള അവസാന തീയതി ഒക്ടോബര് 30 ആണെന്നും അതിനാല് ഒക്ടോബര് 28ന് കേസ് പരിഗണിക്കുന്നതുകൊണ്ട് വലിയ മാറ്റമുണ്ടാകില്ലെന്നും പ്രശാന്ത് ഭൂഷണ് അറിയിച്ചപ്പോള് വിഷയം പരിഹരിക്കുന്ന തരത്തിലുള്ള ഇടക്കാല ഉത്തരവിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
Tags : DelhiSIR Hearing Petition Advanced Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash SupremeCourt