Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hearing

ടെ​ല​ഗ്രാം താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ച ന​ട​പ​ടി; കോ​ട​തി​യെ സ​മീ​പി​ച്ച് ക​മ്പ​നി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ്-​യു​ജി 2026 പു​നഃ​പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യി ആ​പ് താ​ല്ക്കാ​ലി​ക​മാ​യി നി​രോ​ധി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ ടെ​ലി​ഗ്രാം ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടാ​ണ് ക​മ്പ​നി കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ജ​സ്റ്റീ​സ് തേ​ജ്സ് ക​രി​യ​യു​ടെ മു​ൻ​പാ​കെ​യാ​ണ് ടെ​ലി​ഗ്രാം വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ച്ച കോ​ട​തി, ബു​ധ​നാ​ഴ്ച ത​ന്നെ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

നീ​റ്റ്-​യു​ജി പു​നഃ​പ​രീ​ക്ഷ ജൂ​ൺ 21നാ​ണ് ന​ട​ക്കു​ന്ന​ത്. പ​രീ​ക്ഷാ ദി​വ​സ​വും അ​തി​നു​ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് ജൂ​ൺ 22 വ​രെ​യാ​ണ് ടെ​ലി​ഗ്രാ​മി​ന് താ​ല്ക്കാ​ലി​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ ശി​പാ​ർ​ശ​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ ​ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ടെ​ലി​ഗ്രാം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഈ ​നീ​ക്കം ന​ട​ത്തി​യ​ത്. കൂ​ടാ​തെ പ​രീ​ക്ഷാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ട​യാ​ൻ ഈ ​താ​ല്ക്കാ​ലി​ക നി​രോ​ധ​നം അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്.

നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും ശി​പാ​ർ​ശ​ക​ളെ തു​ട​ർ​ന്നാ​ണ് ഐ​ടി മ​ന്ത്രാ​ല​യം ഈ ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യാ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 69A പ്ര​കാ​ര​മാ​ണ് മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​ത​നു​സ​രി​ച്ച് ജൂ​ൺ 22 വ​രെ ഇ​ന്ത്യ​യി​ൽ ടെ​ലി​ഗ്രാം ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് താ​ല്ക്കാ​ലി​ക നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.

മേ​യ് മൂ​ന്നി​ന് ന​ട​ന്ന നീ​റ്റ്-​യു​ജി പ​രീ​ക്ഷ​യി​ൽ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഈ ​ആ​ക്ഷേ​പ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് മേ​യ് മാ​സ​ത്തി​ലെ പ​രീ​ക്ഷ റ​ദ്ദാ​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​യി. ഇ​താ​ണ് ജൂ​ൺ 21‌ലേ​ക്ക് പു​തി​യ പു​നഃ​പ​രീ​ക്ഷ നി​ശ്ച​യി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം.

 

Kerala

വാ​സു​വി​ന്‍റെ ജാ​മ്യ​ഹ​ർ​ജി​യി​ല്‍ വി​ധി ഇ​ന്ന്

കൊ​​​ല്ലം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള​​​യി​​​ല്‍ റി​​​മാ​​​ന്‍​ഡി​​​ല്‍ ക​​​ഴി​​​യു​​​ന്ന തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് മു​​​ന്‍ ക​​​മ്മീ​​​ഷ​​​ണ​​​റും പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ എ​​​ന്‍. വാ​​​സു​​​വി​​​ന്‍റെ ജാ​​​മ്യ ഹ​​​ർ​​​ജി​​​യി​​​ല്‍ ഇ​​​ന്ന് കൊ​​​ല്ലം വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി വി​​​ധി പ​​​റ​​​യും.

റി​​​മാ​​​ന്‍​ഡ് കാ​​​ലാ​​​വ​​​ധി 90 ദി​​​വ​​​സം പി​​​ന്നി​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് സ്വ​​​ാഭാ​​​വി​​​ക ജാ​​​മ്യം തേ​​​ടി കേ​​​സി​​​ലെ മൂ​​​ന്നാം പ്ര​​​തി​​​യാ​​​യ വാ​​​സു കൊ​​​ല്ലം വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. 90 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ സ്വ​​​ഭാ​​​വി​​​ക ജാ​​​മ്യ​​​ത്തി​​​ന് അ​​​ര്‍​ഹ​​​ത​​​യു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ജാ​​​മ്യ ഹ​​​ർ​​​ജി ന​​​ല്‍​കി​​​യ​​​ത്.

എ​​​സ്ഐ​​​ടി കേ​​​സി​​​ല്‍ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ത്ത​​​തും പ്ര​​​തി​​​ഭാ​​​ഗം ഇ​​​ന്ന​​​ലെ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​ന്ന​​​ലെ ത​​​ന്നെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​തി​​​ഭാ​​​ഗം കോ​​​ട​​​തി​​​യി​​​ല്‍ വാ​​​ദി​​​ച്ചു. തു​​​ട​​​ര്‍​ന്ന് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ വി​​​വേ​​​ച​​​നം കാ​​​ണി​​​ക്കാ​​​ന്‍ പ​​​റ്റി​​​ല്ലെ​​​ന്നും ഇ​​​ന്നു ജാ​​​മ്യ​​​ഹ​​​ര്‍​ജി​​​യി​​​ല്‍ വി​​​ധി പ​​​റ​​​യു​​​മെ​​​ന്നും കൊ​​​ല്ലം വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി ജ​​​ഡ്ജി ഡോ. ​​​സി.​​​എ​​​സ്. മോ​​​ഹി​​​ത് വ്യ​​​ക്ത​​​മാ​​​ക്കി. എ​​​ന്നാ​​​ല്‍ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ മ​​​റ്റു പ്ര​​​തി​​​ക​​​ള്‍​ക്കു സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യം ന​​​ല്‍​കി​​​യ ക​​​ര്‍​ശ​​​ന ഉ​​​പാ​​​ധി​​​ക​​​ള്‍ വേ​​​ണ​​​മെ​​​ന്ന് പ്രോ​​​സി​​​ക്യൂ​​​ഷ​​​നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​തേ​​​സ​​​മ​​​യം, കേ​​​സി​​​ല്‍ ദേ​​​വ​​​സ്വം മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റും സി​​​പി​​​എം നേ​​​താ​​​വു​​​മാ​​​യ എ.​​​പ​​​ത്മ​​​കു​​​മാ​​​റി​​​നെ വീ​​​ണ്ടും റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു. 14 ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ണ് കോ​​​ട​​​തി റി​​​മാ​​​ന്‍​ഡ് ചെ​​​യ്ത​​​ത്. അ​​​തി​​​നി​​​ടെ ത​​​ന്ത്രി ക​​​ട്ടി​​​ള​​​പ്പാ​​​ളി, ദ്വാ​​​ര​​​പാ​​​ല​​​ക കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​യാ​​​യി റി​​​മാ​​​ന്‍​ഡി​​​ല്‍ ക​​​ഴി​​​യു​​​ന്ന ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​രു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ ഇ​​​ന്ന​​​ലെ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍റെ വാ​​​ദം ന​​​ട​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ വാ​​​ദം പൂ​​​ര്‍​ത്തി​​​യാ​​​യി​​​രു​​​ന്നു. ജാ​​​മ്യ ഹ​​​ർ​​​ജി​​​യി​​​ല്‍ വി​​​ധി 18ലേ​​​ക്കു മാ​​​റ്റി.

ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​ര്‍​ക്ക് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നും കൂ​​​ടു​​​ത​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ത​​​ന്ത്രി​​​ക്ക് ഇ​​​പ്പോ​​​ള്‍ ജാ​​​മ്യം ന​​​ല്‍​കി​​​യാ​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍ ന​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ത് അ​​​ന്വേ​​​ഷ​​​ണ​​​ത്തെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ വാ​​​ദി​​​ച്ചു. ആ​​​ചാ​​​ര​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ മാ​​​ത്രം ഇ​​​ട​​​പെ​​​ടു​​​ന്ന​​​യാ​​​ളാ​​​ണ് ത​​​ന്ത്രി​​​യെ​​​ന്നും സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള​​​യി​​​ല്‍ പ​​​ങ്കി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ വാ​​​ദം. വാ​​​ദ​​​ങ്ങ​​​ള്‍ കേ​​​ട്ട കോ​​​ട​​​തി എ​​​സ്ഐ​​​ടി റി​​​പ്പോ​​​ര്‍​ട്ട് കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​കും വി​​​ധി പ​​​റ​​​യു​​​ക.

Kerala

ദീപക്കിന്‍റെ ആത്മഹത്യ: ഹര്‍ജി പത്തിനു പരിഗണിക്കാന്‍ മാറ്റി

കൊ​​​ച്ചി: ബ​​​സി​​​ല്‍വച്ച് അ​​​പ​​​മാ​​​നി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് യു​​​വ​​​തി​​ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ വീ​​​ഡി​​​യോ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ദീ​​​പ​​​ക് എ​​​ന്ന യു​​​വാ​​​വ് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ല്‍ സി​​​ബി​​​ഐ അ​​​ട​​​ക്ക​​​മു​​​ള്ള സ്വ​​​ത​​​ന്ത്ര ഏ​​​ജ​​​ന്‍സി അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഓ​​​ള്‍ കേ​​​ര​​​ള മെ​​​ന്‍സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി പ​​​ത്തി​​​നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന പ​രാ​തി; ഡി.​കെ. മു​ര​ളി​യു​ടെ ഹി​യ​റിം​ഗ് 23ന് ​

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ എം​എ​ൽ​എ സ്ഥാ​ന​ത്ത് നി​ന്ന് അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് പ​രാ​തി ന​ൽ​കി​യ ഡി.​കെ. മു​ര​ളി എം​എ​ൽ​എ​യെ ഹി​യ​റിം​ഗ് ന​ട​ത്താ​ൻ നി​യ​മ​സ​ഭ പ്രി​വി​ലേ​ജ് ആ​ന്‍റ് എ​ത്തി​ക്ക്സ് ക​മ്മി​റ്റി. 23ന് ​ക​മ്മി​റ്റി​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​കാ​നാ​ണ് മു​ര​ളി​ക്ക് നി​ർ​ദേ​ശം.

മു​ര​ളി​യു​ടെ പ​രാ​തി​യി​ൽ സാ​ങ്കേ​തി​ക പി​ഴ​വു​ണ്ടെ​ന്ന് എ​ത്തി​ക്സ് ക​മ്മി​റ്റി​യി​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. രാ​ഹു​ലി​ന്‍റെ കേ​സു​ക​ൾ ഉ​യ​ർ​ത്തി വി​ഷ​യം ക്ര​മ​പ്ര​ശ്ന​മാ​യി ഉ​ന്ന​യി​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ഡി.​കെ. മു​ര​ളി​യു​ടെ ആ​വ​ശ്യം. ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം എ​ന്തി​നാ​ണ് എ​ത്തി​ക്സ് ക​മ്മി​റ്റി പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ ചോ​ദ്യം.

മു​ര​ളി​ക്ക് പി​ന്നാ​ലെ രാ​ഹു​ലി​നെ കൂ​ടി കേ​ട്ട​ശേ​ഷ​മാ​യി​രി​ക്കും ക​മ്മി​റ്റി തീ​രു​മാ​നം. സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ നീ​ളു​ന്ന​തി​നാ​ൽ ഈ ​സ​മ്മേ​ള​ന കാ​ല​ത്ത് അ​ന്തി​മ ന​ട​പ​ടി​യു​ണ്ടാ​കി​ല്ല. രാ​ഹു​ലി​നെ പു​റ​ത്താ​ക്കി​യെ​ങ്കി​ലും എ​ത്തി​ക്സ് ക​മ്മി​റ്റി അ​യോ​ഗ്യ​നാ​ക്കു​ന്ന​തി​നോ​ട് കോ​ൺ​ഗ്ര​സി​ന് യോ​ജി​പ്പി​ല്ല.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ച്ച ത​ട​വു​കാ​രു​ടെ അ​യോ​ഗ്യ​ത: ഹി​യ​റിം​ഗ് ന​ട​ത്താ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ചി​ട്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത ത​ട​വു​കാ​രു​ടെ അ​യോ​ഗ്യ​ത സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഹി​യ​റിം​ഗ് ന​ട​ത്തും. ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​തി​നെ തു​ട​ര്‍​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ര​ണ്ട് ത​ദ്ദേ​ശ സ്ഥാ​പ​ന വി​ജ​യി​ക​ളു​ടെ അ​യോ​ഗ്യ​ത സം​ബ​ന്ധി​ച്ചാ​ണ് ഹി​യ​റിം​ഗ് തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ 37-ാം വാ​ര്‍​ഡി​ല്‍ വി​ജ​യി​ച്ച പ്ര​ശാ​ന്ത്, പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ 46-ാം വാ​ര്‍​ഡി​ലെ വി​ജ​യി വി,​കെ. നി​ഷാ​ദ് എ​ന്നി​വ​രാ​ണ് ജ​യി​ലി​ല്‍ കി​ട​ക്കു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​നി​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ട്ടി​ല്ലാ​ത്ത​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ല്‍ മ​തി​യാ​യ കാ​ര​ണ​മി​ല്ലാ​തെ 30 ദി​വ​സ​ത്തി​ന​കം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ല്ലെ​ങ്കി​ല്‍ അം​ഗ​ത്വം അ​സാ​ധു​വാ​കു​മെ​ന്നാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം.

30 ദി​വ​സം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ശാ​ന്ത് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ത്ത വി​വ​രം ത​ല​ശേ​രി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ക​ണ്ണൂ​ര്‍ ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ചു. ജി​ല്ലാ വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ക​ള​ക്ട​ര്‍ ഇ​ക്കാ​ര്യം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. തു​ട​ര്‍​ന്നാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ ഹി​യ​റിം​ഗ് ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്കു​ക.

നി​ഷാ​ദി​ന്‍റെ കാ​ര്യ​ത്തി​ല്‍ നേ​ര​ത്തെ ത​ന്നെ ക​മ്മീ​ഷ​ന് പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി നി​ഷാ​ദി​ന്‍റെ പ​ത്രി​ക സ്വീ​ക​രി​ച്ച​തി​ല്‍ ത​ന്നെ നി​യ​മ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ലും ക​മ്മീ​ഷ​ന്‍ വൈ​കാ​തെ ഹി​യ​റിം​ഗ് ന​ട​ത്തും.

മ​തി​യാ​യ കാ​ര​ണം ബോ​ധി​പ്പി​ക്കാ​ന്‍ ഇ​രു​വ​രു​ടെ​യും അ​ഭി​ഭാ​ഷ​ക​രാ​കും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് മു​ൻ​പാ​കെ ഹാ​ജ​രാ​കു​ക. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ര്‍ എ. ​ഷാ​ജ​ഹാ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു കോ​ട​തി​യു​ടെ​യും ചു​മ​ത​ല.

Kerala

എ​സ്ഐ​ആ​ർ ഹി​യ​റിം​ഗ്: കൃ​ത്യ​മാ​യി രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​രെ വി​ളി​ക്കി​ല്ലെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍

തി​രു​വ​ന​ന്ത​പു​രം: തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ൽ കൃ​ത്യ​മാ​യി രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​രെ ഹി​യ​റിം​ഗി​ന് വി​ളി​ക്കി​ല്ലെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ഈ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ക​ണ്ടെ​ത്താ​നാ​കാ​ത്ത​വ​രു​ടെ പ​ട്ടി​ക​യി​ലും ബൂ​ത്ത് തി​രി​ച്ച​തി​ലും വ്യാ​പ​ക പ്ര​ശ്ന​മു​ണ്ടെ​ന്ന് വി​മ​ര്‍​ശി​ച്ച കോ​ണ്‍​ഗ്ര​സ് രേ​ഖ​യാ​യി ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നെ​യും എ​തി​ര്‍​ത്തു. ഇ​തി​നി​ടെ എ​സ്ഐ​ആ​റി​നാ​യി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ഹെ​ൽ​പ് ഡെ​സ്കു​ക​ള്‍ തു​ട​ങ്ങാ​ൻ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി.

2002ലെ ​വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലു​ള്ള​വ​രു​മാ​യു​ള്ള ബ​ന്ധു​ത്വം ഒ​ത്തു നോ​ക്കാ​നാ​കാ​ത്ത 19.32 ല​ക്ഷം പേ​രാ​ണ് ക​ര​ട് പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​വ​രി​ൽ പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ ശേ​ഷം ബി​എ​ൽ​ഒ​മാ​ര്‍​ക്ക് ഒ​ത്തു​നേോ​ക്കാ​ൻ ക​ഴി​ഞ്ഞ​വ​രെ​യും ഹി​യ​റിം​ഗി​ന് വി​ളി​ക്കി​ല്ല.

പ്രാ​യ​മാ​യ​വ​രെ​യും ഹി​യ​റിം​ഗി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഓ​ണ്‍​ലൈ​ൻ ഹി​യ​റിം​ഗ് പ​രി​ഗ​ണി​ക്ക​ണെ​ന്നും പാ​ര്‍​ട്ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഹി​യ​റിം​ഗ് കു​റ​യ്ക്ക​ണ​മെ​ന്ന് സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഒ​ഴി​വാ​ക്കു​ന്ന​തി​നെ ബി​ജെ​പി എ​തി​ര്‍​ത്തു

പേ​ര് ഉ​റ​പ്പി​ക്കാ​ൻ ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് രേ​ഖ​യാ​യി ചോ​ദി​ക്കു​ന്ന​തി​നെ കോ​ണ്‍​ഗ്ര​സും ലീ​ഗും എ​തി​ര്‍​ത്തു. ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രെ​യും സ്ഥ​ല​ത്തു​ള്ള​വ​രെ​യും പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് വി​മ​ര്‍​ശി​ച്ചു. ഇ​വ​രെ അ​പേ​ക്ഷ ന​ൽ​കാ​തെ​യും ഹി​യ​റി​ങ് ന​ട​ത്താ​തെ​യും പ​ട്ടി​ക​യി​ൽ ഉ​ള്‍​പ്പെ​ടു​ത്ത​ണം.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ ഫ്ലാ​റ്റ് കേ​ന്ദ്രീ​ക​രി​ച്ചും വാ​ട​ക വീ​ടു​ക​ളി​ലും ചേ​ര്‍​ത്ത പേ​ര് ഇ​പ്പോ​ള്‍ കാ​ണാ​നി​ല്ല. വ്യാ​ജ വോ​ട്ട് ത​ട​യ​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. പാ​ര്‍​ട്ടി​ക​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കാ​ത്ത​തി​നാ​ൽ യോ​ഗം കൊ​ണ്ട് ഗു​ണ​മി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് വി​മ​ര്‍​ശി​ച്ചു. പി​ന്നാ​ലെ യോ​ഗം വേ​ണ​മെ​ന്ന് എ​ല്ലാ​വ​രും ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ അ​ടു​ത്ത​യാ​ഴ്ച​യും ചേ​രാ​ൻ ധാ​ര​ണ​ണാ​യി.

ഒ​ഴി​വാ​ക്കി​യ​വ​രി​ൽ അ​ര്‍​ഹ​രെ ഉ​ള്‍​പ്പെ​ടു​ത്താ​നാ​ണ് വി​ല്ലേ​ജു​ക​ളി​ൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന ഹെ​ൽ​പ് ഡെ​സ്ക് തു​ട​ങ്ങാ​ൻ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ട​ത്. ഉ​ന്ന​തി​ക​ൾ, മ​ല​യോ​ര-​തീ​ര മേ​ഖ​ല​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ൻ അ​ങ്ക​ണ​വാ​ടി, ആ​ശ വ​ര്‍​ക്ക​മാ​ര്‍, കു​ടും​ബ ശ്രീ ​പ്ര​വ​ര്‍​ത്ത​ക​രെ എ​ന്നി​വ​രെ നി​യോ​ഗി​ക്കാ​നും ക​ള​ക്ട​ര്‍​മാ​രോ​ട് നി​ര്‍​ദേ​ശി​ച്ചു.

Kerala

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സ്; രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ജാ​മ്യ ഹ​ർ​ജി​യി​ൽ ഇ​ന്നും വാ​ദം തു​ട​രും

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ യു​വ​തി​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ല്‍ രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ന​ല്കി​യ ജാ​മ്യ​ഹ​ര്‍​ജി​യി​ൽ ഇ​ന്നും വാ​ദം തു​ട​രും. ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദം പൂ​ര്‍​ത്തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ സി​ജെ​എം കോ​ട​തി ഇ​ന്നും വാ​ദം കേ​ൾ​ക്കു​ന്ന​ത്.

കേ​സി​ലെ എ​ഫ്ഐ​ആ​ർ വാ​യി​ക്കു​ക മാ​ത്ര​മാ​ണ് വീ​ഡി​യോ​യി​ൽ ചെ​യ്ത​തെ​ന്നും പ​രാ​തി​ക്കാ​രെ അ​വ​ഹേ​ളി​ക്കു​ന്ന ഒ​ന്നും ഇ​തി​ല്‍ ഇ​ല്ലെ​ന്നും രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു. രാ​ഹു​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും വീ​ണ്ടും ക​സ്റ്റി​യി​ല്‍ ചോ​ദ്യം ചെ​യ്യേ​ണ്ട ആ​വ​ശ്യ​മു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ളെ തു​ട​ർ​ന്ന് രാ​ഹു​ലി​നെ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

Kerala

രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞി​ല്ല; മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യി​ൽ വി​ധി വ്യാ​ഴാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്നി​ല്ല. ജാ​മ്യാ​പേ​ക്ഷ​യി​ൽ വ്യാ​ഴാ​ഴ്ച തു​ട​ർ​വാ​ദം ന​ട​ക്കും. സെ​ഷ​ൻ​സ് കോ​ട​തി​യി​ലെ അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ലാ​യി​രു​ന്നു ഇ​ന്ന് ജാ​മ്യാ​പേ​ക്ഷ​യി​ലെ വാ​ദം ന​ട​ന്ന​ത്.

വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ കേ​ട്ട കോ​ട​തി പ്രോ​സി​ക്യൂ​ഷ​നോ​ട്‌ കൂ​ടു​ത​ൽ രേ​ഖ​ക​ൾ ഹാ​ജാ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ ഹാ​ജ​രാ​ക്കി​യാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. മ​റ്റു തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കി പ്രോ​സി​ക്യൂ​ഷ​നും വാ​ദി​ച്ചു.

നി​ല​വി​ൽ ഏ​ഴ് ദി​വ​സ​മാ​യി രാ​ഹു​ൽ ഒ​ളി​വി​ൽ തു​ട​രു​ക​യാ​ണ്. ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി വ​രു​ന്ന​ത് വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് പ്ര​തി​ഭാ​ഗം വാ​ദി​ച്ചെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ കോ​ട​തി തീ​ർ​പ്പ് പ​റ​ഞ്ഞി​ല്ല. അ​റ​സ്റ്റി​ന് ത​ട​സ​മി​ല്ലെ​ങ്കി​ലും ജാ​മ്യാ​പേ​ക്ഷ​യി​ൽ വ്യാ​ഴാ​ഴ്ച​യാ​യി​രി​ക്കും കോ​ട​തി വി​ധി​വ​രി​ക.

അ​തേ​സ​മ​യം, രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പാ​ര്‍​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്നാ​ണ് വി​വ​രം. രാ​ഹു​ലി​ന്‍റെ മു​ൻ​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി തീ​രു​മാ​നം വ​ന്ന​ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി​യു​ണ്ടാ​കു​ക​യെ​ന്നാ​ണ് വി​വ​രം.

രാ​ഹു​ലി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നേ​താ​ക്ക​ളാ​യ കെ ​മു​ര​ളീ​ധ​ര​ൻ, അ​ജ​യ് ത​റ​യി​ൽ, വ​നി​താ നേ​താ​ക്ക​ളാ​യ ജെ​ബി മേ​ത്ത​ര്‍, ഷാ​നി​മോ​ള്‍ ഉ​സ്മാ​ൻ, ബി​ന്ദു കൃ​ഷ്ണ​ണ, അ​ഡ്വ. ദീ​പ്തി മേ​രി വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര​ട​ക്കം രാ​ഹു​ലി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​വേ​ണ​മെ​ന്ന് പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up