x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ല​ഗ്രാം താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ച ന​ട​പ​ടി; കോ​ട​തി​യെ സ​മീ​പി​ച്ച് ക​മ്പ​നി


Published: June 17, 2026 12:04 PM IST | Updated: June 17, 2026 12:04 PM IST

ന്യൂ​ഡ​ൽ​ഹി: നീ​റ്റ്-​യു​ജി 2026 പു​നഃ​പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യി ആ​പ് താ​ല്ക്കാ​ലി​ക​മാ​യി നി​രോ​ധി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ ടെ​ലി​ഗ്രാം ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടാ​ണ് ക​മ്പ​നി കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ജ​സ്റ്റീ​സ് തേ​ജ്സ് ക​രി​യ​യു​ടെ മു​ൻ​പാ​കെ​യാ​ണ് ടെ​ലി​ഗ്രാം വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ച്ച കോ​ട​തി, ബു​ധ​നാ​ഴ്ച ത​ന്നെ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

നീ​റ്റ്-​യു​ജി പു​നഃ​പ​രീ​ക്ഷ ജൂ​ൺ 21നാ​ണ് ന​ട​ക്കു​ന്ന​ത്. പ​രീ​ക്ഷാ ദി​വ​സ​വും അ​തി​നു​ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് ജൂ​ൺ 22 വ​രെ​യാ​ണ് ടെ​ലി​ഗ്രാ​മി​ന് താ​ല്ക്കാ​ലി​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ ശി​പാ​ർ​ശ​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ ​ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ടെ​ലി​ഗ്രാം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഈ ​നീ​ക്കം ന​ട​ത്തി​യ​ത്. കൂ​ടാ​തെ പ​രീ​ക്ഷാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ട​യാ​ൻ ഈ ​താ​ല്ക്കാ​ലി​ക നി​രോ​ധ​നം അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്.

നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും ശി​പാ​ർ​ശ​ക​ളെ തു​ട​ർ​ന്നാ​ണ് ഐ​ടി മ​ന്ത്രാ​ല​യം ഈ ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യാ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 69A പ്ര​കാ​ര​മാ​ണ് മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​ത​നു​സ​രി​ച്ച് ജൂ​ൺ 22 വ​രെ ഇ​ന്ത്യ​യി​ൽ ടെ​ലി​ഗ്രാം ആ​പ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് താ​ല്ക്കാ​ലി​ക നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.

മേ​യ് മൂ​ന്നി​ന് ന​ട​ന്ന നീ​റ്റ്-​യു​ജി പ​രീ​ക്ഷ​യി​ൽ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഈ ​ആ​ക്ഷേ​പ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് മേ​യ് മാ​സ​ത്തി​ലെ പ​രീ​ക്ഷ റ​ദ്ദാ​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​യി. ഇ​താ​ണ് ജൂ​ൺ 21‌ലേ​ക്ക് പു​തി​യ പു​നഃ​പ​രീ​ക്ഷ നി​ശ്ച​യി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം.

 

Tags : Telegram blocking Delhi High Court hearing

Recent News

Corehub Up