x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​​​​ഷ്യ​​​​യി​​​​ൽ യു​​​​ക്രെ​​​​യ്ൻ മി​​​​സൈ​​​​ലാ​​​​ക്ര​​​​മ​​​​ണം; ആ​​​​റു മ​​​​ര​​​​ണം

വെബ്ഡെസ്ക്
Published: August 18, 2026 02:17 AM IST | Updated: August 18, 2026 02:17 AM IST

റഷ്യയിലെ ബെ​​​​ൽ​​​​ഗൊ​​​​രേ​​​​ദി​​​​ൽ യു​​​​ക്രെ​​​​യ്ൻ ന​​​​ട​​​​ത്തി​​​​യ മി​​​​സൈ​​​​ലാ​​​​ക്ര​​​​മ​​​​ണത്തിൽ തീ പിടിക്കുന്ന കെട്ടിടങ്ങൾ.

മോ​​​​സ്കോ/​​​​കീ​​​​വ്: റ​​​​ഷ്യ​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​മേ​​​​ഖ​​​​ല​​​​യാ​​​​യ ബെ​​​​ൽ​​​​ഗൊ​​​​രേ​​​​ദി​​​​ൽ യു​​​​ക്രെ​​​​യ്ൻ ന​​​​ട​​​​ത്തി​​​​യ മി​​​​സൈ​​​​ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ആ​​​​റു​​​​പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. നാ​​​​ലു​​​​പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റ​​​​താ​​​​യും ആ​​​​ക്‌​​​​ടിം​​​​ഗ് ഗ​​​​വ​​​​ർ​​​​ണ​​​​ർ അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ ഷു​​​​വേ​​​​വ് അ​​​​റി​​​​യി​​​​ച്ചു. റ​​​​ഷ്യ-​​​​യു​​​​ക്രെ​​​​യ്ൻ അ​​​​തി​​​​ർ​​​​ത്തി​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള വ​​​​ലൂ​​​​യ്സ്കി ജി​​​​ല്ല​​​​യി​​​​ലെ കൊ​​​​ളോ​​​​സ്കോ​​​​വോ ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

റ​​​​ഷ്യ​​​​യു​​​​ടെ തെ​​​​ക്ക​​​​ൻ മേ​​​​ഖ​​​​ല​​​​യാ​​​​യ അ​​​​സ്ട്ര​​​​ഖാ​​​​നി​​​​ൽ യു​​​​ക്രെ​​​​യ്ൻ ന​​​​ട​​​​ത്തി​​​​യ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​രു സ്ത്രീ ​​​​കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി പ്രാ​​​​ദേ​​​​ശി​​​​ക ഗ​​​​വ​​​​ർ​​​​ണ​​​​ർ ഈ​​​​ഗോ​​​​ർ ബാ​​​​ബു​​​​ഷ്കി​​​​ൻ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

റ​​​​ഷ്യ അ​​​​തി​​​​ർ​​​​ത്തി​​​​യാ​​​​യ സു​​​​മി മേ​​​​ഖ​​​​ല​​​​യി​​​​ൽ റ​​​​ഷ്യ ന​​​​ട​​​​ത്തി​​​​യ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ര​​​​ണ്ട് യു​​​​ക്രെ​​​​യ്ൻ സ്വ​​​​ദേ​​​​ശി​​​​ക​​​​ളും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ചെ​​​​ങ്ക​​​​ട​​​​ലി​​​​ലെ തു​​​​റ​​​​മു​​​​ഖ​​​​ന​​​​ഗ​​​​ര​​​​മാ​​​​യ ഒ​​​​ഡേ​​​​സ​​​​യി​​​​ൽ ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി​​​യി​​​ലു​​​ണ്ടാ​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഒ​​​​രു സി​​​​വി​​​​ലി​​​​യ​​​​ൻ ക​​​​പ്പ​​​​ലി​​​​ന് കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യും നാ​​​​ലു​​​​പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി പ്രാ​​​​ദേ​​​​ശി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ടം അ​​​​റി​​​​യി​​​​ച്ചു.

ഏ​​​​താ​​​​നും ദി​​​​വ​​​​സ​​​​മാ​​​​യി ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും പ​​​​ര​​​​സ്പ​​​​രം ആ​​​​ക്ര​​​​മ​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി റ​​​​ഷ്യ​​​​ക്കു​​​​നേ​​​​രേ യു​​​​ക്രെ​​​​യ്ൻ ന​​​​ട​​​​ത്തി​​​​യ​​​​ത് ഈ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണ്.

റ​​​​ഷ്യ​​​​യി​​​​ലെ മു​​​​ൻ​​​​നി​​​​ര ഇ-​​​​കൊ​​​​മേ​​​​ഴ്സ് സ്ഥാ​​​​പ​​​​ന​​​​മാ​​​​യ വൈ​​​​ൽ​​​​ഡ്ബെ​​​​റീ​​​​സി​​​​ന്‍റെ വെ​​​​യ​​​​ർ​​​​ഹൗ​​​​സു​​​​ക​​​​ൾ​​​​ക്കു​​​​നേ​​​​രേ​​​​യും യു​​​​ക്രെ​​​​യ്ന്‍റെ ആ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. യു​​​​ക്രെ​​​​യ്നെ​​​​തി​​​​രേ പോ​​​​രാ​​​​ടു​​​​ന്ന റ​​​​ഷ്യ​​​​ൻ സൈ​​​​ന്യ​​​​ത്തി​​​​ന് ആ​​​​യു​​​​ധ​​​​ങ്ങ​​​​ളും സാ​​​​മ​​​​ഗ്രി​​​​ക​​​​ളും എ​​​​ത്തി​​​​ക്കാ​​​​ൻ വൈ​​​​ൽ​​​​ഡ്ബെ​​​​റീ​​​​സി​​​​ന്‍റെ വി​​​​ത​​​​ര​​​​ണ​​​​ശൃം​​​​ഖ​​​​ല ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും റ​​​​ഷ്യ​​​​ക്കു​​​​ള്ളി​​​​ലെ ദീ​​​​ർ​​​​ഘ​​​​ദൂ​​​​ര ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ തു​​​​ട​​​​രു​​​​മെ​​​​ന്നും യു​​​​ക്രെ​​​​യ്ൻ മി​​​​ലി​​​​ട്ട​​​​റി ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഡെ​​​​പ്യൂ​​​​ട്ടി ചീ​​​​ഫ് മേ​​​​ജ​​​​ർ ജ​​​​ന​​​​റ​​​​ൽ വാ​​​​ദിം സ്കി​​​​ബി​​​​ത്സ്കി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : Ukraine MissileAttack Russia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up