x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാസയിൽ ഓരോ രാത്രിയും30-40 പേരെ കൊല്ലണമെന്ന് ഇസ്രേലി മന്ത്രി

വെബ്ഡെസ്ക്
Published: August 18, 2026 02:12 AM IST | Updated: August 18, 2026 02:12 AM IST

ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ മ​​​ന്ത്രി ഇ​​​റ്റാ​​​മ​​​ർ ബെ​​​ൻ ഗി​​വി​​ർ

ജ​​​റൂ​​​സ​​​ലേം: ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ സ​​​ഖ്യ​​​സ​​​ർ​​​ക്കാ​​​രി​​​ലെ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ മ​​​ന്ത്രി ഇ​​​റ്റാ​​​മ​​​ർ ബെ​​​ൻ ഗി​​വി​​ർ, ഗാ​​​സ​​​യി​​​ൽ ‘ഓ​​​രോ രാ​​​ത്രി​​​യും 30 മു​​​ത​​​ൽ 40 പേ​​​രെ വ​​​രെ കൊ​​​ല​​​പ്പെ​​​ടു​​​ത്ത​​​ണ’​​​മെ​​​ന്ന് പ​​​ര​​​സ്യ​​​മാ​​​യി വാ​​​ദി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

ഞാ​​​യ​​​റാ​​​ഴ്ച പ​​​റ​​​ത്തു​​​വ​​​ന്ന ഈ ​​​പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ​​​ക്ക് പ​​​ല​​​സ്തീ​​​നി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ്യാ​​​പ​​​ക പ്ര​​​ചാ​​​ര​​ണ​​​മാ​​​ണു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

മു​​​ൻ​​​പ് ഗാ​​​സ​​​യി​​​ൽ ത​​​ട​​​വി​​​ലാ​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്ന റോം ​​​ബ്രാ​​​സ്ലാ​​​വി​​​സ്കി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ പോ​​​ഡ്കാ​​​സ്റ്റ് സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് ബെ​​​ൻ ഗി​​വി​​ർ ​പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

2023 ഒ​​​ക്ടോ​​​ബ​​​ർ 7ലെ ​​​ഹ​​​മാ​​​സ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ​​​നി​​​ന്ന് ക​​​ര​​​ക​​​യ​​​റു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​രു​​​വ​​​രും സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഇ​​​സ്ര​​​യേ​​​ൽ അ​​​ടു​​​ത്തി​​​ടെ ഗാ​​​സ​​​യി​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ കു​​​റ​​​ച്ച​​​തി​​​നെ ബെ​​​ൻ ഗി​​വി​​ർ വി​​​മ​​​ർ​​​ശി​​​ച്ചു. ‘പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യോ​​​ടു ഞാ​​​ൻ വി​​​യോ​​​ജി​​​ക്കു​​​ന്നു എ​​​ന്ന​​​കാ​​​ര്യം ഇ​​​ന്ന് ര​​​ഹ​​​സ്യ​​​മൊ​​​ന്നു​​​മി​​​ല്ല. ഗാ​​​സ​​​യി​​​ൽ എ​​​ണ്ണ​​​ങ്ങ​​​ൾ ല​​​ക്ഷ്യം​​​വ​​​ച്ച് ന​​​മ്മ​​​ൾ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ ന​​​ട​​​ത്ത​​​ണം.

രാ​​​ത്രി​​​ക​​​ളി​​​ൽ 30 മു​​​ത​​​ൽ 40 വ​​​രെ പേ​​​രെ വ​​​രെ തീ​​​ർ​​​ക്ക​​​ണം. സ​​മീ​​പ​​കാ​​ല ഭീ​​​ഷ​​​ണി​​യാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​വ​​രെ മാ​​​ത്ര​​​മ​​​ല്ല, ജീ​​​വി​​​ച്ചി​​​രി​​​ച്ചി​​​രി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യി​​​ല്ലാ​​​ത്ത​​​വ​​​രും മ​​​നു​​​ഷ്യ​​​ർ പോ​​​ലു​​​മ​​​ല്ലാ​​​ത്ത​​​വ​​​രു​​​മാ​​​യി നി​​​ര​​​വ​​​ധി​ പേ​​​ർ അ​​​വി​​​ടെ ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്നു​​​ണ്ട്.’ -ബെ​​​ൻ ഗി​​വി​​ർ പ​​​റ​​​ഞ്ഞു.

ബെ​​​ൻ ഗി​​വി​​റി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ​​​ക്ക് ഇ​​​സ്ര​​​യേ​​​ലി മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ കാ​​ര്യ​​മാ​​യ പ്രാ​​​ധാ​​​ന്യം ന​​ല്കി​​യി​​ല്ല. ഒ​​​ക്ടോ​​​ബ​​​ർ 27ന് ​​​ഇ​​​സ്ര​​​യേ​​​ലി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കാ​​​നി​​​രി​​​ക്കെ ബെ​​​ൻ ഗി​​വി​​റി​​​ന്‍റേ​​​തു​​​പോ​​​ലു​​​ള്ള ആ​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്ക് വ​​​ലി​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്.

Tags : Gaza EveryNight PeopleKilled IsraeliMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash ItamarBenGivir

Recent News

Corehub Up