പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കയർ ഫാക്ടറി മേഖലയിലെ തൊഴിലാളികൾക്ക് ഓണം അഡ്വാൻസ് ബോണസായി ആകെ 29.95 ശതമാനം തുക നൽകാൻ ധാരണയായി.
2026 ജനുവരി മുതൽ മേയ് 31 വരെയുള്ള ആകെ വരുമാനത്തിന്റെ 20 ശതമാനം ബോണസും 9.95 ശതമാനം ഇൻസെന്റീവും ഉൾപ്പെടുന്നതാണ് ആകെ 29.95 ശതമാനം. ബോണസ് തുക 22നോ മുമ്പോ തൊഴിലാളികൾക്ക് വിതരണം ചെയ്യും.
സംസ്ഥാനത്തെ എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർക്ക് 13,500 രൂപയും ക്ലീനർമാർക്ക് 7,500 രൂപയും ബോണസായി നൽകാൻ ധാരണയായി.
സംസ്ഥാനത്തെ എൽപിജി വിതരണ ഏജൻസികളിലെ ജീവനക്കാർക്ക് 2025-26 വർഷത്തെ ബോണസ്/എക്സ്ഗ്രേഷ്യയായി 17,850 രൂപ നൽകാൻ ധാരണയായി. ബോണസ് തുക 20നു മുമ്പായി തൊഴിലാളികൾക്ക് വിതരണം ചെയ്യും.
Tags : Bonus Workers Onam CoirFactory Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash