NRI
ഹൂസ്റ്റണ്: മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റര് ഹൂസ്റ്റണിന്റെ (എംഎംജിഎച്ച്) ആഭിമുഖ്യത്തില് വൈവിധ്യമാര്ന്ന പരിപാടികളോടെ ഓണാഘോഷം ഗംഭീരമായി സംഘടിപ്പിച്ചു. പ്രസിഡന്റ് ബുഷ്റ മനക്കട്ടിന്റെയും എക്സിക്യൂട്ടീവ് കമ്മിറ്റി ടീമിന്റെയും നേതൃത്വത്തില് നടന്ന ആഘോഷ പരിപാടികളില് നിരവധി പ്രവാസികള് പങ്കെടുത്തു.
പ്രശസ്ത നര്ത്തകി ഡോ. സുനന്ദ നായര് ചടങ്ങില് മുഖ്യാതിഥിയായി പങ്കെടുത്തു. ജഡ്ജ് സുരേന്ദ്രന് പട്ടേല്, ജഡ്ജ് ജൂലി മാത്യു, ക്യാപ്റ്റന് മനു പൂപ്പാറയില്, മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര് ഹൂസ്റ്റണ് (മാഗ്) പ്രസിഡന്റ് റോയ് മാത്യു എന്നിവരുള്പ്പെടെ സാമൂഹിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖര് ചടങ്ങില് വിശിഷ്ടാതിഥികളായി സംബന്ധിച്ചു.
മനോഹരമായ അത്തപ്പൂക്കളവും ആവേശം നിറഞ്ഞ ചെണ്ടമേളവും കൊച്ചു കലാകാരന്മാരുടെ പുലിക്കളിയും ആഘോഷങ്ങള്ക്ക് ഗംഭീര തുടക്കം കുറിച്ചു. കേരളീയ പാരമ്പര്യം വിളിച്ചോതി വിവിധ തരം കറികളും പായസങ്ങളും ഉള്പ്പെടെയുള്ള ഓണസദ്യ ആഘോഷങ്ങള്ക്ക് മാറ്റു കൂട്ടി.
NRI
അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ ഓണാഘോഷമായ "പൊന്നോണം 2026' വിപുലമായ ജനപങ്കാളിത്തത്തോടെ ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടന്നു. സമാജം പ്രവർത്തനോദ്ഘാടനവും വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
ഏകദേശം 4000-ഓളം പേർ പങ്കെടുത്ത ഓണസദ്യയാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണമായത്. കേരള ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
സമാജം രക്ഷാധികാരിയും ജമിനി ബിൽഡിംഗ് മെറ്റീരിയൽസ് മാനേജിംഗ് ഡയറക്ടറുമായ ഗണേഷ് ബാബു ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് എ.എം. അൻസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പി.ടി. റഫീഖ്, ട്രഷറർ അനീഷ് മോൻ, വൈസ് പ്രസിഡന്റ് നസീർ പെരുമ്പാവൂർ, ചീഫ് കോഓർഡിനേറ്റർ ഗോപകുമാർ, ജോയിന്റ് സെക്രട്ടറി അനുപ എന്നിവർ സംസാരിച്ചു.
NRI
കണക്ടിക്കട്ട്: സതേൺ കണക്ടിക്കട്ടിലെ മലയാളി അസോസിയേഷൻ (MASCONN) ഓണം ആഘോഷിച്ചു. കണക്ടിക്കട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് മലയാളി സുഹൃത്തുക്കൾ ആഘോത്തിൽ പങ്കുചേർന്നു. സ്ട്രാറ്റ്ഫോർഡിലെ ഫ്ലഡ് മിഡിൽ സ്കൂളിലാണ് പരിപാടി നടന്നത്.
പ്രസിഡന്റ് ജയ ജിബിയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റുമാരായ രശ്മി പാറക്കൽ, ജോ കളരിക്കൽ, സെക്രട്ടറി ദീപ കേലോത്ത്, ജോയിന്റ് സെക്രട്ടറി ജൂലി ജെയിംസ്, ട്രഷറർ രഞ്ജിത്ത് എസ്. പിള്ള, ജോയിന്റ് ട്രഷറർ ജോബിൻ ജോർജ്, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, വോളണ്ടിയർമാർ, യൂത്ത് ലീഡേഴ്സ്, സമൂഹാംഗങ്ങൾ എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
മനോഹരമായി അലങ്കരിച്ച പൂക്കളം, പരമ്പരാഗത കേരള അലങ്കാരങ്ങൾ, നിലവിളക്ക് കൊളുത്തൽ എന്നിവയോടെയുള്ള വർണാഭമായ ചടങ്ങോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. പരമ്പരാഗത കേരള വസ്ത്രം ധരിച്ച കുടുംബങ്ങൾ നാട്ടിലെ ഓണാഘോഷങ്ങളെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചു.
പ്രസിഡന്റ് ജയ ജിബി സദസിനെ സ്വാഗതം ചെയ്യുകയും മാതൃരാജ്യത്ത് നിന്ന് മാറി താമസിക്കുന്ന മലയാളി കുടുംബങ്ങൾക്കിടയിൽ ഐക്യം വളർത്തുന്നതിനൊപ്പം സാംസ്കാരിക പാരമ്പര്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. 18 വർഷം സംഘടനയുടെ നേതൃത്വത്തിന് കീഴിൽ MASCONN നടത്തിയ നിരവധി സംരംഭങ്ങൾ അവർ എടുത്തുപറഞ്ഞു.
പരിപാടിയിലെ പ്രധാന ആകർഷണം മാവേലി ഘോഷയാത്രയായിരുന്നു. വാദ്യ ഘോഷങ്ങൾ, കേരളത്തിന്റെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചും പൂക്കളേന്തിയുമെത്തിയ കുട്ടികൾ, സ്ത്രീകൾ, സമൂഹാംഗങ്ങൾ എന്നിവരുടെയും അകമ്പടിയോടെ മലയാളത്തിന്റെ ഇതിഹാസ ഭരണാധികാരിയായ മഹാബലി തമ്പുരാൻ സ്മരണീയമായ പ്രവേശനം നടത്തി.
ഘോഷയാത്രയെ തുടർന്ന് മാവേലിയുടെ പരമ്പരാഗത ഓണ സന്ദേശം, ആഘോഷത്തിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന നിമിഷങ്ങളിൽ ഒന്നായിരുന്നു. കണക്ടിക്കട്ട് സ്റ്റേറ്റ് സെനറ്റർ സുജാത ഗാഡ്കർ-വിൽകോക്സ് ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യം പരിപാടിയെ ധന്യമാക്കി.
സമൂഹ നിർമാണത്തിനും സാംസ്കാരിക സംരക്ഷണത്തിനുമുള്ള MASCONN-ന്റെ സമർപ്പണത്തെ അവർ അഭിനന്ദിച്ചു. കണക്ടിക്കട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 74 സ്ത്രീകൾ അവതരിപ്പിച്ച മെഗാ തിരുവാതിര കലാപരമായ മികവിന്റെയും സാംസ്കാരിക ആഘോഷത്തിന്റെയും ഒരു വിരുന്നിനു തുടക്കം കുറിച്ചു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-വൺ ഏരിയയുടെ ഓണാഘോഷം മയൂർ വിഹാർ ഫേസ് വണിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിലെ കാർത്യായനി ഓഡിറ്റോറിയത്തിൽ അരങ്ങേറി.
ഏരിയ ചെയർമാൻ ആർ.കെ. മേനോൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം മീരാ രവീന്ദ്രന്റെ പ്രാർഥനാ ഗീതാലാപനത്തോടെ ആരംഭിച്ചു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ചടങ്ങുകൾ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ഡിനിപ് കെയർ ജനറൽ സെക്രട്ടറി കെ.വി. ഹംസ, സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ.ഫാ. ജേക്കബ് ജോർജ്, കേരള ആയുർവേദ ലൈഫ് മാനേജിംഗ് ഡയറക്ടർ ഡൊമിനിക് ജോസഫ്, ഏരിയ സെക്രട്ടറി വി. രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖ പ്രിൻസ്, ഓണാഘോഷ കൺവീനർ എം.കെ. മധു തുടങ്ങിയവർ പ്രസംഗിച്ചു.
പ്രദീപ് സദാനന്ദനായിരുന്നു അവതാരകൻ. ചടങ്ങിൽ കേന്ദ്രക്കമ്മിറ്റി നടത്തിയ പൂക്കള മത്സരത്തിലും രണ്ടാം സമ്മാനാർഹമായ തിരുവാതിരകളി മത്സരത്തിലും പങ്കെടുത്ത അംഗങ്ങളെയും ആദരിച്ചു.
തുടർന്ന് വാണി ജീവൻദാസ്, വിധുബാലാ രാജീവ് എന്നിവർ അവതരിപ്പിച്ച ഗണേശ സ്തുതിയോടെ കലാപരിപാടികൾ ആരംഭിച്ചു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയയുടെ ഓണാഘോഷ പരിപാടികൾ മെഹ്റോളി ബസ് ടെർമിനലിനു സമീപമുള്ള എംസിഡി കമ്യൂണിറ്റി ഹാളിൽ അരങ്ങേറി.
ഏരിയ ചെയർമാൻ കെപിഎച്ച് ആചാരി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം അക്ഷിത കുമാർ, അൽകാ ജേക്കബ്, അരുന്ധതി മണികണ്ഠൻ എന്നിവർ ആലപിച്ച പ്രാർഥനാ ഗീതത്തോടെയാണ് ആരംഭിച്ചത്.
മെഹ്റോളി എംഎൽഎ ഗജേന്ദ്ര യാദവ് മുഖ്യാതിഥിയായിരുന്നു. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ ഫാ ഡോ മാത്യു കോയിക്കൽ, ഡിഎംഎ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, ഏരിയ വൈസ് ചെയർമാൻ എസ്. പദ്മകുമാർ, സെക്രട്ടറി സുജാ രാജേന്ദ്രൻ, വനിതാ വിഭാഗം കൺവീനർ മിനി മോഹനചന്ദ്രൻ, പൂക്കളം കൺവീനറും ഇന്റേണൽ ഓഡിറ്ററുമായ എം.ആർ. രജീഷ്, കൾച്ചറൽ കമ്മറ്റി കൺവീനറും യൂത്ത് വിംഗ് കൺവീനറുമായ ആഷിഷ് സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.
അപർണ സത്യനാരായണൻ, ബിന്ദു സരസ്വതി എന്നിവർ അവതാരകരായിരുന്നു.
NRI
ഹൂസ്റ്റൺ: തിരുവല്ലയിൽ നിന്ന് എത്തി അവർ ഒന്നിച്ച് കൂടി. നാടിന്റെ കഥകളും ഓർമകളും ഒരുമിച്ചു പങ്കുവച്ചു. ഗൃഹാതുരത്വം നിറഞ്ഞു നിന്ന ആ മനോഹര ദിനത്തിൽ ആട്ടവും പാട്ടും എല്ലാമായി അവർ ഒത്തൊരുമിച്ച് ഓണം കൊണ്ടാടി. അങ്ങനെ സ്റ്റാഫോർഡ് ഒരു കൊച്ചു തിരുവല്ലയായി മാറി.
തിരുവല്ലയുടെ സ്നേഹവും സൗഹൃദവും പൈതൃകവും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഹൂസ്റ്റൺ മേഖലയിലെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ഓണാഘോഷം സ്റ്റാഫോർഡിലെ എപിഎൻഎ മാക്സ് റസ്റ്ററന്റിൽ നടന്നു.
നിശബ്ദ പ്രാർഥനയോടെയാണ് ആഘോഷത്തിന് തുടക്കമായത്. ഫ്രണ്ട്സ് ഓഫ് തിരുവല്ല സെക്രട്ടറി ഡോ. ജോർജ് കാക്കനാട് സ്വാഗതം പ്രസംഗം നടത്തി.
ഫ്രണ്ട്സ് ഓഫ് തിരുവല്ല ഒരു സംഘടന മാത്രമല്ല, ഹൂസ്റ്റൺ പ്രദേശത്ത് ജീവിക്കുന്ന അനേകം തിരുവല്ലക്കാരുടെ ഒരു വികാരമാണെന്ന് സ്വാഗതം പ്രസംഗത്തിൽ ഡോ. കാക്കനാട് പറഞ്ഞു.
ഹൂസ്റ്റൺ സമൂഹത്തിൽ ഫ്രണ്ട്സ് ഓഫ് തിരുവല്ല വളർന്നുവന്നതും സമൂഹത്തിൽ സ്വന്തമായൊരു ഇടം നേടിയതും പ്രസിഡന്റ് സുജാ കോശി അധ്യക്ഷപ്രസംഗത്തിൽ വിശദീകരിച്ചു.
സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയും തിരുവല്ലയിൽ ദുരിതമനുഭവിക്കുന്നവർക്കായി നടത്തിവരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും അവർ വിശദീകരിച്ചു.
ചടങ്ങിലെ മുഖ്യാതിഥി ഫാ.ഡോ. ബിന്നി ഫിലിപ്പ് ഓണത്തിന്റെ ആഴമേറിയ ജീവിതസന്ദേശത്തെക്കുറിച്ച് പ്രഭാഷണം നടത്തി.
NRI
ബെഡ്ഫോർഡ്: ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ മലയാളി കൂട്ടായ്മയും സാമൂഹ്യ - സാംസ്കാരിക - ജീവകാരുണ്യ സംഘടനയുമായ ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ (ബിഎംകെഎ) നേതൃത്വം നൽകുന്ന "പൊന്നോണം 2026' ശനിയാഴ്ച നടക്കും.
രാവിലെ 11ന് ആരംഭിക്കുന്ന ഓണാഘോഷത്തോടൊപ്പം ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷന്റെ പതിനഞ്ചാം വാർഷികവും സംയുക്തമായി ബെഡ്ഫോർഡിലെ ബ്രോംഹാം വില്ലേജ് ഹാളിൽ നടക്കും.
ബെഡ്ഫോർഡ് & കെംപ്സ്റ്റൺ പാർലമെന്റ് മെമ്പർ മൊഹമ്മദ് യാസിൻ എംപിയും കൗൺസിലർ ഫൗസീയ, യുക്മ ദേശീയ കമ്മിറ്റി ജോ. സെക്രട്ടറിയും പ്രമുഖ സംഗീത ബ്രാൻഡായ സെവൻ ബീറ്റ്സിന്റെ മുഖ്യ സംഘാടകനുമായ സണ്ണിമോൻ മത്തായി എന്നിവർ ആഘോഷത്തിൽ മുഖ്യാതിഥികളായി പങ്കുചേരും.
NRI
ആൽബനി: ആൽബനി മലയാളി അസോസിയേഷന്റെ (AMA Inc.) ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ലോവർ കൽഗാൻ ഹാളിൽ നടന്ന ആഘോഷങ്ങളിൽ ആൽബനിയിലെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
നാട്ടിൽ നിന്നുള്ള മന്ത്രിമാരും എംഎൽഎമാരും എംപിമാരും ഉൾപ്പെടെയുള്ള സമൂഹത്തിലെ വിവിധ തുറകളിലുള്ള വിശിഷ്ട വ്യക്തികൾ ആൽബനി മലയാളി അസോസിയേഷനും മലയാളി സമൂഹത്തിനും മുൻകൂട്ടി തന്നെ വീഡിയോ സന്ദേശങ്ങളിലൂടെ ഓണാശംസകളും പരിപാടിയുടെ വിജയാശംസകളും അറിയിച്ചിരുന്നു.
ഓണത്തിന്റെ പരമ്പരാഗത തനിമ വിളിച്ചോതുന്ന മാവേലി വേഷവും വർണശബളമായ മുത്തുക്കുടകളും പൂക്കളുടെ തോരണങ്ങളും താലപ്പൊലിയേന്തിയ കുഞ്ഞുമക്കളും കുടുംബങ്ങളും ചേർന്നാണ് വിശിഷ്ട അതിഥികളെ എതിരേറ്റത്.
ആകർഷകമായ പുലിവേഷങ്ങളുടെയും മാവേലി തമ്പുരാന്റെയും അകമ്പടിയോടെ സിറ്റി ഓഫ് ആൽബനി മേയർ ഗ്രെഗ് സ്റ്റോക്ക്സ്, മുൻ എംഎൽഎയും ആൽബനി സിറ്റി കൗൺസിൽ മെമ്പറുമായ റെബേക്ക സ്റ്റീഫൻ എന്നിവരെ കൽഗാൻ ഹാളിൽ വച്ച് താലപ്പൊലിയുടെ അകമ്പടിയോടെയും പുഷ്പാർച്ചന നടത്തിയുമാണ് സ്വീകരിച്ചത്.
തുടർന്ന് വിശിഷ്ട അതിഥികളെ വേദിയിലേക്ക് ആനയിക്കുകയും പൂച്ചെണ്ടുകൾ നൽകി അവരെ സ്വാഗതം ചെയ്യുകയും ചെയ്തു.
NRI
ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. ഞായറാഴ്ച വൈകുന്നേരം ആറിന് സ്റ്റാഫ്ഫോർഡിലുള്ള മാഗിന്റെ ഹാളിൽ വച്ചായിരുന്നു ഓണാഘോഷം നടത്തപ്പെട്ടത്.
കോട്ടയം ക്ലബ് മങ്കമാർ അണിനിരന്ന താലപ്പൊലികളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മാവേലി തമ്പുരാനെ എഴുന്നെള്ളിച്ച് സമ്മേളന ഹാളിലേക്ക് കൊണ്ടുവന്നതോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്.
കോട്ടയം ക്ലബ് പ്രസിഡന്റ് സുഗു ഫിലിപ്പിന്റെ അധ്യക്ഷതയിൽ തുടങ്ങിയ പരിപാടിയിൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ഈശ്വര പ്രാർഥന ആലപിച്ചു.
അതിനുശേഷം മാവേലിയേയും വിശിഷ്ടാഥികളെയും ലതീഷ് കൃഷ്ണൻ വേദിയിലേക്ക് ക്ഷണിക്കുകയും എല്ലാവരും ചേർന്ന് നിലവിളക്ക് കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.
സുഗു ഫിലിപ്പ് എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം പറഞ്ഞു. അതിനുശേഷം മാവേലി തമ്പുരാൻ തന്റെ സന്ദേശം ജനങ്ങൾക്ക് നൽകി. ആധുനിക ലോകത്തിന്റെ തിരക്കിലും തന്നെ ഓർമിക്കുന്ന തന്റെ ജനത്തിന്റെ സ്നേഹത്തിന് അതിരുകളില്ലെന്ന് പറഞ്ഞു .
മുഖ്യാതിഥി സ്റ്റാഫ്ഫോർഡ് സിറ്റി മേയർ കെൻ മാത്യു, മാധ്യമ പ്രവർത്തകൻ ബ്ലെസൺ ഹൂസ്റ്റൺ, വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ റീജിയണൽ പ്രസിഡന്റ് എസ്.കെ. ചെറിയാൻ, ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ പൊന്നുപിള്ള, കോട്ടയം ക്ലബ് സ്ഥാപക നേതാക്കൾ എന്നിവർ ഓണാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
തുടർന്ന് വിവിധ കലാപരിപാടികൾ ക്ലബിലെ അംഗങ്ങളായ കലാകാരൻമാരും കലാകാരികളും ചേർന്ന് നടത്തി.
NRI
റോം: ലോകത്തിന്റെ വിവിധ കോണുകളിൽ മലയാളികൾ ഓണം ആഘോഷിക്കുമ്പോൾ, പ്രവാസത്തിലും മായാത്ത മലയാളിത്തത്തിന്റെ നറുമണം പടർത്തി ഇറ്റലിയുടെ തലസ്ഥാന നഗരിയായ റോമിൽ ഫ്രണ്ട്സ് റോമാ 2020 സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി.
വിയാ ജുസെപ്പെ മറെല്ലോയിലെ ഹാളിലാണ് നൂറുകണക്കിന് പ്രവാസികളെ സാക്ഷിയാക്കി വിപുലമായ ആഘോഷ പരിപാടികൾ നടന്നത്. ഉച്ചയ്ക്ക് 12ന് ആരംഭിച്ച ആഘോഷങ്ങൾക്ക് പ്രഫ.ഡോ. ജോസ് ഫിലിപ്പ് വട്ടക്കോട്ടയിൽ ഭദ്രദീപം തെളിയിച്ച് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു.
ലോകത്തിന്റെ ഏതു കോണിലായാലും ഒരുമിച്ചുകൂടാനും സംസ്കാരം കാത്തുസൂക്ഷിക്കാനും സന്തോഷങ്ങൾ പങ്കുവയ്ക്കാനും കഴിയുന്നത് മലയാളികളുടെ സവിശേഷമായ ഒരുമയുടെ തെളിവാണന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജോസ് ഫിലിപ്പ് ഓർമിപ്പിച്ചു.
സമ്മേളനത്തിൽ എ.സി. സ്റ്റീഫൻ, ടെന്നിസ് ചിറപ്പണത്ത് എന്നിവർ ആശംസകൾ നേർന്നു. സംഘടനയുടെ പ്രസിഡന്റ് ബെന്നി മുണ്ടക്കൽ, സെക്രട്ടറി ജോമോൻ കുന്നിശേരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
തനത് കേരളീയ വേഷഭൂഷാദികളോടെ സിറിയക് മാവേലി മന്നനായി വേദിയിലെത്തിയത് സദസ്സിന് ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചയായി. കുട്ടികളും മുതിർന്നവരും അണിനിരന്ന വർണ്ണാഭമായ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി.
National
വെല്ലൂർ: വെല്ലൂർ വിഐടി സർവകലാശാലയിൽ ഓണം ആഘോഷിച്ചു. വാർഷിക ഓണാഘോഷ പരിപാടിയായ ‘തനിമ’യുടെ 25-ാം പതിപ്പിൽ കേരള ആഭ്യന്തര, വിജിലൻസ് മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി വിജയ് നടത്തുന്ന അഴിമതിവിരുദ്ധ പോരാട്ടങ്ങൾക്ക് സംസ്ഥാനത്തെ ജനങ്ങൾ പൂർണ പിന്തുണ നൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
കേരള പൊലിസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ലഹരിവിരുദ്ധ പ്രചാരണത്തിന് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രശംസ അറിയിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. ഈ പദ്ധതിക്കു കീഴിൽ 11,085 പേർ അറസ്റ്റിലാകുകയും 10,256 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇതിൽ വിജയ്യുടെ പിന്തുണ തേടിയിട്ടുണ്ടെന്നും നടൻ മോഹൻലാലിനൊപ്പം വിജയ് കൊച്ചിയിലെത്തി ബോധവത്കരണ പരിപാടിയിൽ പങ്കെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കേരളത്തിന്റെ പ്രതിശീർഷ വരുമാനത്തെയും ഉന്നതവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെയും ചടങ്ങിൽ അധ്യക്ഷത വഹിച്ച വിഐടി ചാൻസലർ ഡോ. ജി. വിശ്വനാഥൻ പ്രശംസിച്ചു. വിഐടി കാമ്പസുകളിൽ ആറായിരത്തോളം മലയാളിവിദ്യാർഥികൾ പഠിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ വിദ്യാർഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. 3000ത്തിലധികം വിദ്യാർഥികളും സർവകലാശാലാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
NRI
ന്യൂയോർക്ക്: കേരള സെന്റർ വിവിധ കലാപരിപാടികളോട് കൂടി ഓണം ആഘോഷിച്ചു. ജോയിന്റ് സെക്രട്ടറി മേരി ഫിലിപ്പിന്റെ ആമുഖത്തോടുകൂടി യോഗം ആരംഭിച്ചു.
വിശിഷ്ട അതിഥികളും സെന്റർ ഭാരവാഹികളും ചേർന്ന് നിലവിളക്കു കൊളുത്തി കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. താലപ്പൊലി ചെണ്ടമേളം എന്നിവയുടെ അകമ്പടിയോട് കൂടി വിശിഷ്ടാതിഥികളും ഭാരവാഹികളും ചേർന്ന് മഹാബലിയെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു.
മാവേലി മന്നന്റെ ഓണസന്ദേശത്തിനു ശേഷം ഉഷ ജോർജിന്റെയും ഡോ. അന്നാ ജോർജിന്റെയും നേതൃത്വത്തിൽ നടന്ന തിരുവാതിരയും അർച്ചന ഫിലിപ്പ് ഒരുക്കിയ കുട്ടികളുടെ ഡാൻസും മനോഹരമായ ദൃശ്യാനുഭവമായി.
കേരള സെന്റർ പ്രസിഡന്റ് അലക്സ് എസ്തപ്പാൻ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഓണദിവസത്തെ സന്തോഷവും ഐക്യവും എന്നും നിലനിർത്തുവാൻ അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു.
മുഖ്യാതിഥി ന്യൂയോർക്ക് ഗവർണറുടെ ഓഫീസിലെ ഏഷ്യൻ അമേരിക്കൻ & പസഫിക് ഐലൻഡർ അഫയേഴ്സ് ഡയറക്ടർ സിബു നായർ ഓണസന്ദേശം നൽകി.
ന്യൂയോർക്ക് ഗവർണറുടെ ഓഫീസിനെ ഈ ആഘോഷങ്ങളുടെ ഭാഗമാക്കിയതിൽ അദ്ദേഹം നന്ദി പറഞ്ഞു.
NRI
ഷിക്കാഗോ: കെസിഎസ് സീനിയർ സിറ്റിസൺസ് കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും നിറവിൽ ഓണം ആഘോഷിച്ചു.
സെപ്റ്റംബർ ഏഴിന് കെസിഎസ് കമ്യൂണിറ്റി സെന്ററിൽ സംഘടിപ്പിച്ച ആഘോഷത്തിൽ 50ലധികം സീനിയർ സിറ്റിസൺസ് പങ്കെടുത്തു.
സന്തോഷവും സാംസ്കാരിക പാരമ്പര്യവും സൗഹൃദവും നിറഞ്ഞ ഈ സംഗമം എല്ലാവർക്കും മനോഹരമായ ഒരു അനുഭവമായി മാറി.
പരമ്പരാഗത ഓണക്കോടിയണിഞ്ഞ് സീനിയർ അംഗങ്ങൾ ഒത്തുചേർന്നത് ആഘോഷത്തിന് കൂടുതൽ ഉത്സവച്ഛായ പകർന്നു.
Kerala
തിരുവനന്തപുരം: ഓണത്തിന് കേരളത്തിന്റെ നികുതി വരുമാനം കുതിച്ചുയർന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തെ ജിഎസ്ടി വരുമാനം 3,000 കോടി കവിഞ്ഞു. ബോണസും ഉത്സവബത്തയും കുടിശികകളും ഉൾപ്പടെ എല്ലാ വിഭാഗത്തിനും സർക്കാർ പണം നൽകിയത് ജിഎസ്ടി വരുമാനം ഉയരാൻ ഇടയാക്കിയെന്നാണു നിഗമനം.
പെട്രോൾ, ഡീസൽ, മദ്യം എന്നിവയുടെ വിൽപന നികുതിയും സെസും കൂടി അധികമായി ഖജനാവിൽ എത്തുന്പോൾ സംസ്ഥാനത്തിന്റെ മൊത്തം വരുമാനം ഇനിയും ഉയരും.
മുൻ വർഷത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ 361 കോടി രൂപയുടെ ജിഎസ്ടി വരുമാന ഇനത്തിൽ മാത്രം വർധനയുണ്ടായി. 2025 ഓഗസ്റ്റിൽ 2,717 കോടി രൂപയായിരുന്നു ജിഎസ്ടി ഇനത്തിൽ ലഭിച്ചതെങ്കിൽ 2026 ഓഗസ്റ്റിലെ ജിഎസ്ടി വരുമാനം 3,078 കോടി രൂപയായിരുന്ന ഉയർന്നു.
13 ശതമാനത്തിന്റെ വർധന. കേരളത്തിന് അകത്തു പിരിച്ച ജിഎസ്ടി സംസ്ഥാന വിഹിതം ഇനത്തിൽ (പ്രി -സെറ്റിൽമെന്റ് എസ്ജിഎസ്ടി) 12 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. ഇതേ ഇനത്തിൽ 2025 ഓഗസ്റ്റിൽ 1,221 കോടി രൂപ ലഭിച്ചെങ്കിൽ ഇത്തവണ ഓഗസ്റ്റിൽ ഇത് 1,369 കോടിയായി ഉയർന്നു. ഐജിഎസ്ടി ഉൾപ്പടെയുള്ള പോസ്റ്റ് സെറ്റിൽമെന്റ് എസ്ജിഎസ്ടി ഇനത്തിൽ 2,803 കോടി രൂപയുടെ കഴിഞ്ഞ വർഷം ഓഗസ്റ്റിലെ വരുമാനം ഇത്തവണ ഓഗസ്റ്റിൽ 3,268 കോടിയായി ഉയർന്നു. 17 ശതമാനം വർധന.
ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള ജിഎസ്ടി മൊത്തം വരുമാനത്തിൽ 21 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ദേശീയ ശരാശരിയേക്കാൾ അഞ്ചു ശതമാനം വർധന. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള ഐജിഎസ്ടി ഉൾപ്പടെയുള്ള ചരക്കു സേവന നികുതി ഇനത്തിൽ 13,319 കോടി രൂപ പിരിച്ചെടുത്തെങ്കിൽ 2026ലെ ഇതേ അഞ്ചു മാസക്കാലയളവിൽ 16,132 കോടിയായി ഉയർന്നു.
ഓണത്തിനു മുന്നോടിയായി എല്ലാ മേഖലയിലും നൽകേണ്ട പണം നേരത്തേതന്നെ സർക്കാർ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ഓണ വിപണിയും ജനനിബിഡമായിരുന്നു.
ഓണ വിപണിയിലെ കച്ചവടത്തിന്റെ പ്രതിഫലനം വരും മാസങ്ങളിലെ ജിഎസ്ടി വരുമാനത്തിലും കൂടുതൽ ഉണർവു നൽകുമെന്നാണ് ധനവകുപ്പു പ്രതീക്ഷ.
യുപിഐ വഴിയുള്ള ഇടപാടുകൾ ഉയർന്നതോടെ നികുതി വലയത്തിനു പുറത്തുള്ള ഇടപാടുകളും നികുതിക്ക് ഉള്ളിലായതും വരുമാന വർധനയ് ക്കുള്ള മറ്റൊരു കാരണമായി ഇതുസംബന്ധിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
NRI
ബോണ്: ജര്മനിയിലെ സീറോമലങ്കര സഭയുടെ (ബോണ്, കൊളോണ്, ഡ്യൂസല്ഡോര്ഫ് മേഖല) നേതൃത്വത്തിലുള്ള ഓണാഘോഷം ഞായറാഴ്ച ബോണില് നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന പരിപാടികളില് വി.കുര്ബാന, കലാപരിപാടികള്, ഓണക്കളികള്, സദ്യ തുടങ്ങിയവ ഉണ്ടായിരിക്കും.
ബോണ് വീനസ്ബര്ഗിലെ ഹൈലിഗ് ഗൈസ്റ്റ് പള്ളിയിലും (Kiefernweg 22) ഹാളിലുമാണ് പരിപാടികള് നടക്കുന്നത്.
ആഘോഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ. ഡോ. ജോസഫ് ചേലംപറമ്പത്ത് അറിയിച്ചു.
Business
കൊച്ചി: ഈ വര്ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് വേറിട്ട സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുമായി ബില്റ്റ്ടെക് ഇന്റഗ്രേറ്റഡ് സൊല്യൂഷന്സ് പ്രൈവറ്റ് ലിമിറ്റഡ്.
‘ഒന്നിച്ചോണം ഒരുമിച്ചോണം’ എന്നപേരില് സംഘടിപ്പിച്ച ഈ പദ്ധതിയിലൂടെ 50 നിര്ധന കുടുംബങ്ങള്ക്ക് ഓണസന്തോഷമെത്തിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.
സാധാരണ ഓണാഘോഷ ചടങ്ങുകളില്നിന്നു വ്യത്യസ്തമായി കമ്പനിയിലെ 50 ജീവനക്കാരെ നേരിട്ട് പങ്കാളികളാക്കിയാണ് ഈ ജീവകാരുണ്യപ്രവര്ത്തനം നടപ്പിലാക്കുന്നത്.
ഇതിലൂടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്നിന്നും ബുദ്ധിമുട്ടനുഭവിക്കുന്ന അര്ഹരായ 50 വ്യക്തികളെയോ കുടുംബങ്ങളെയോ കണ്ടെത്തി സഹായിക്കുന്നതിനായി ജീവനക്കാര്ക്ക് കമ്പനി സാമ്പത്തികസഹായം കൈമാറും.
ജീവനക്കാരിലൂടെ കൂടുതല് കുടുംബങ്ങളിലേക്ക് ഓണത്തിന്റെ സമൃദ്ധിയും സന്തോഷവും എത്തിക്കുയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
‘ഒന്നിച്ചോണം ഒരുമിച്ചോണം’ പദ്ധതിയിലൂടെ ഞങ്ങളുടെ ഓണാഘോഷത്തെ മറ്റുള്ളവര്ക്ക് ഉപകാരപ്രദമാക്കാനാണു തങ്ങള് ശ്രമിക്കുന്നതെന്ന് ബില്റ്റ്ടെക് സ്ഥാപകന് ബിനോയ് തോമസ് പറഞ്ഞു.
NRI
ഹോഫ്ഡോർപ്പ്: നെതർലൻഡ്സിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ ഹാർലെമ്മർമീർ മലയാളി അസോസിയേഷൻ (ഹമ്മ) സംഘടിപ്പിച്ച നാലാമത് ഓണാഘോഷം "ഹമ്മ ഓണം 2026' വർണാഭമായ ചടങ്ങുകളോടെ നടന്നു.
ഓഗസ്റ്റ് 30ന് ഹോഫ്ഡോർപ്പിലെ ഫോക്കർ ഇവന്റ് സെന്ററിൽ നടന്ന ആഘോഷങ്ങളിൽ നൂറ്റിയമ്പതിലധികം പ്രവാസി കുടുംബങ്ങൾ ഒത്തുചേർന്നു. രാവിലെ 9.30ന് ആരംഭിച്ച പരിപാടികൾക്ക് വേറിട്ട ഉദ്ഘാടന ശൈലിയാണ് സംഘാടകർ ഒരുക്കിയത്.
ഔദ്യോഗിക ഭാരവാഹികൾക്കോ പ്രമുഖർക്കോ പകരം ജെൻസിയും കുട്ടികളും ഉൾപ്പെടെയുള്ള പുതുതലമുറ, മാവേലി മന്നന്റെ സാന്നിധ്യത്തിൽ ഭദ്രദീപം തെളിയിച്ചാണ് ആഘോഷങ്ങൾക്ക് തിരിതെളിച്ചത്.
മാവേലിത്തമ്പുരാന്റെ വരവും തിരുവാതിരയും ആർപ്പുവിളികളും വേദിയെ ഗൃഹാതുരമായ ഉത്സവപ്പറമ്പാക്കി മാറ്റി.
NRI
ഡാർവിൻ: അങ്കമാലി അസോസിയേഷൻ ഡാർവിനിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഡാർവിൻ മുർഹെഡിൽ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം അങ്കമാലി സ്വദേശിയും സെന്റ് അൽഫോൻസാ ഇടവക ദേവാലയത്തിലെ വികാരിയുമായ ഫാ. ജോൺ പുതുവ നിർവഹിച്ചു.
പ്രസിഡന്റ് പോൾ പറോക്കാരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡേറിൻ ഡേവിസ് സ്വാഗതവും സെക്രട്ടറി ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ജെഫ് പോൾ, ബിജു വർഗീസ്, റോബിൻ പീറ്റർ എന്നിവർ പ്രസംഗിച്ചു.
ഡറിൻ ഡേവിസിന്റെ മാവേലി വേഷം അഘോഷത്തിന്റെ മാറ്റുകൂട്ടി. വിഭവമായ ഓണസദ്യയും അതിനു ശേഷം വിവിധ കലാപരിപാടികളും തിരുവാതിരയും ഉണ്ടായിരുന്നു.
അനു റോസ്, സ്നേഹ പോൾ, ജെതാ ബെന്നി, ട്രീസ ജെഫ്, ഹിമ എന്നിവർ നേതൃത്വം നൽകി.
Kerala
തിരുവനന്തപുരം: ശബരിമല ഓണസദ്യ വിവാദത്തിൽ ദേവസ്വംമന്ത്രി കെ. മുരളീധരനെ തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. മന്ത്രിക്ക് കിട്ടിയ വിവരം ശരിയല്ലായിരിക്കാം. തിരുവോണ സദ്യ നൽകിയതിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. മെസിൽ കൊടുത്ത സദ്യ 3000 ഭക്തർ കഴിച്ചു. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതാണ്. സദ്യയെ കുറിച്ച് ആവശ്യമില്ലാത്ത ദുരൂഹത പ്രചരിപ്പിക്കുകയാണെന്നും ജയകുമാർ പ്രതികരിച്ചു.
സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങി എന്ന പരാതി ലഭിച്ചെന്നും അന്വേഷിക്കാൻ നിർദ്ദേശം നൽകിയെന്നുമാണ് മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് നിർദ്ദേശം നൽകിയത്. മുൻ സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനം കുറവുണ്ടായോ എന്ന് പരിശോധിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകിയിരുന്നു.
NRI
ലിസ്ബൺ: നോർതേൺ അയർലൻഡിലെ ലിസ്ബൺ ആസ്ഥാനമായി കഴിഞ്ഞ ഇരുപത് വർഷമായി പ്രവർത്തിച്ചുവരുന്ന മലയാളി കൂട്ടായ്മയായ ലിസ്ബൺ ഇന്ത്യൻ മലയാളി അസോസിയേഷന്റെ (ലിമ) ഇരുപതാം വാർഷികവും ഓണാഘോഷവും വിപുലമായും വർണാഭമായും സംഘടിപ്പിച്ചു.
ഏകദേശം 300 ഓളം പ്രവാസി മലയാളികൾ പങ്കെടുത്ത ആഘോഷപരിപാടികൾ രാവിലെ 10ന് ആരംഭിച്ച് രാത്രി 10 വരെ നീണ്ടുനിന്നു. വിവിധ കലാപരിപാടികൾ, ഓണക്കളികൾ, വടംവലി മത്സരം, വിഭവസമൃദ്ധമായ ഓണസദ്യ, ഡിന്നർ തുടങ്ങി നിരവധി പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.
കഴിഞ്ഞ നിരവധി വർഷങ്ങളായി സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും പിന്നിൽ സജീവമായി പ്രവർത്തിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
NRI
റിയാദ്: ലൈല - മജ്നുവിന്റെ അനശ്വര പ്രണയകഥ ഉറങ്ങുന്ന അഫ്ലാജിൽ കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ അഫ് ലാജ് യൂണിറ്റ് "വർണ്ണം-2026' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
അഫ്ലാജ് റോയൽ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം കേളി അൽഖർജ് ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട് ഉദ്ഘാടനം ചെയ്തു. കേളി അഫ്ലാജ് യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു.
കെഎംസിസി ലൈല അഫ്ലാജ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് രാജ, കേളി ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം സജീന്ദ്രബാബു, ഏരിയ കമ്മിറ്റി അംഗം ശ്യാംകുമാർ രാഘവൻ, അഫ്ലാജ് യൂണിറ്റ് ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടനത്തിന് പിന്നാലെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. എയ്സൽ ഷെഫീക്ക് അവതരിപ്പിച്ച മനോഹരമായ ഫ്യൂഷൻ ഡാൻസ് സദസിന്റെ കൈയടി നേടി.
തുടർന്ന് പ്രവാസി ഗായകർ അണിനിരന്ന ഗാനമേളയും ആഘോഷരാവിനെ മികവുറ്റതാക്കി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ യൂണിറ്റ് സെക്രട്ടറി ഷെഫീക്കിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.
വിദവസമൃദ്ധമായ ഓണസദ്യയോടു കൂടി ആരംഭിച്ച് പുലർച്ചെ 4.30 വരെ നീണ്ട ആഘോഷത്തിൽ അഫ്ലാജിലെ നിരവധി പ്രവാസികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
യൂണിറ്റ് സെക്രട്ടറി ഷെഫീക്ക് വള്ളിക്കുന്നം സ്വാഗതവും യൂണിറ്റ് ട്രഷറർ പ്രജു മുടക്കയിൽ നന്ദിയുംരേഖപ്പെടുത്തി.
District News
മാനന്തവാടി: ഓണം ഒരു ആഘോഷം മാത്രമല്ല മലയാളിയുടെ ഒരുമയുടെ ഉത്സവം കൂടിയാണ്. അതിന്റെ മനോഹരമായ കാഴ്ചയ്ക്കാണ് മാനന്തവാടി അമലോത്ഭവ മാതാ പള്ളിമുറ്റവും സാക്ഷിയായത്. പൂവിളിയില് ഒരു സ്നേഹസംഗമം 2026 എന്ന പേരിലാണ് ഓണാഘോഷ പരിപാടികള് സംഘടിപ്പിച്ചത്.
വിശുദ്ധ കുര്ബാനയ്ക്കു ശേഷമാണ് ആഘോഷങ്ങളില് പങ്കെടുക്കാനായി വിശ്വാസികള് പള്ളി അങ്കണത്തില് ഒത്ത് ചേര്ന്നത്. വിവിധ മത്സരങ്ങള് നടക്കുന്നതിനിടയിലാണ് മാവേലിയും പുലിക്കളിയും എത്തിയത്. മാവേലിയെ സ്വീകരിച്ച യുവജന കൂട്ടായ്മയിലെ അംഗങ്ങള് ഓണം വൈബാക്കാന് മാവേലിക്കൊപ്പം ചുവടുവച്ചപ്പോള് കണ്ടുനിന്നവരും പ്രോത്സാഹനവുമായി കൂടെ ചേര്ന്നു. വികാരി ഫാ. ഏബ്രഹാം ആഗശാലയില്, അസിസ്റ്റന്റ് വികാരി ഫാ. ലിബിന് ജോസഫ്, ഷീജ ഫ്രാന്സിസ്, ജ്യോതി, ഷിബു കെ. ജോസഫ്, സാജന് വിക്ടര്, സിബി ജോസ് എന്നിവര് നേതൃത്വം നല്കി.
മാനന്തവാടി: വള്ളിയൂര്ക്കാവ് സോക്കര് സ്റ്റാറിന്റെ ആഭിമുഖ്യത്തില് നല്ലോണം 2k26 ഓണാഘോഷ പരിപാടികള് സംഘടിപ്പിച്ചു. ഡിവിഷന് കൗണ്സിലര് ശരണ്യ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ബാബു ഫിലിപ്പ്, ജോണ് എന്നിവര് പ്രസംഗിച്ചു. വിവിധ മത്സരങ്ങള് നടത്തി. എ.കെ. ജയദേവന്, സുരേന്ദ്രന്, കെ.കെ. നാരായണന്, നിഖില് മോഹന്, ടി.കെ. സരുണ്, ഷിജി എന്നിവര് നേതൃത്വം നല്കി.
District News
കല്പ്പറ്റ: എമിലി ഗ്രീന്വാലി റസിഡോന്റ്സ് അസോസിയേഷന് ഓണാഘോഷവും കുടുംബ സംഗമവും നടത്തി. അസോസിയേഷന് അംഗം ഡോയ്സ് ചെറിയാന്റെ വസതിയിലായിരുന്നു പരിപാടി.
സീനിയര് അംഗം കെ.ഡി. സോമനാഥന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.പി. സുനില്കുമാര് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രമേശന് മാണിക്യന്, വാര്ഡ് കൗണ്സിലര് കെ. ചിത്ര, ബേബി ആക്കാമറ്റത്തില്, കെ. ശശികുമാര്, എം.സി. സോമന് എന്നിവര് പ്രസംഗിച്ചു. കലാകായിക മത്സരങ്ങള് നടത്തി.
മാനന്തവാടി: ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് ഓണാഘോഷ പരിപാടികള് സംഘടിപ്പിച്ചു. പെരുവക ആന്സ് ഭവന് ഓള്ഡ് ഏജ് ഹോമില് നടത്തിയ ഓണാഘോഷം നഗരസഭ ചെയര്പേഴ്സന് ജേക്കബ് സെബാസ്റ്റ്യന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എ.എം. നിഷാന്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന് ഓണ സന്ദേശം നല്കി.
പി.വി. ജോര്ജ്, സില്വി തോമസ്, പി.വി.എസ്. മൂസ, എം.പി. ശശികുമാര്, സിസ്റ്റര് ജെസി എന്നിവര് പ്രസംഗിച്ചു. ജുവനൈല് ജസ്റ്റിസ് ബോര്ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ടി.കെ. മമ്മൂട്ടിയെയും കാലിക്കട്ട് യൂണിവേഴ്സിറ്റി യൂണിയന് ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്ത അഭന്യ ബിജുവിനെയും ചടങ്ങില് ആദരിച്ചു. ഓണ സദ്യയും ഒരുക്കിയിരുന്നു. ജിന്സ് ഫാന്റസി, ബിനീഷ് കുഴിനിലം, ജോസ് പാറക്കല് എന്നിവര് നേതൃത്വം നല്കി.
മേപ്പാടി: തൃക്കൈപ്പറ്റ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് കോംപ്ലക്സിലെ സ്ഥാപനങ്ങളുമായി ചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചു. ഓണക്കൂട്ടം എന്ന പേരിൽ ബാങ്ക് കോമ്പൗണ്ടിൽ സംഘടിപ്പിച്ച പരിപാടി ഭരണ സമിതി പ്രസിഡന്റ് ഒ.വി. റോയി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്. ശ്രീജിത് അധ്യക്ഷത വഹിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, കെട്ടിടത്തിലെ വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവർ സംബന്ധിച്ചു.
കല്പ്പറ്റ: മുണ്ടേരി കെ.ജി. നഗര് റസിഡന്സ് അസോസിയേഷന് ഓണാഘോഷവും കുടുംബ സംഗമവും മുണ്ടേരി ശ്വാദേ ലൂപ്പേ പള്ളി ഹാളില് നടത്തി. ഓണാഘോഷത്തിന്റെ ഉദ്ഘാടനം ഗ്വാദേ ലൂപ്പേ പള്ളി വികാരി ഫാ. റോയ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് കെ.എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ശിവരാമന് ഓണസന്ദേശം നല്കി. അംഗങ്ങളുടെ കലാപരിപാടികള്, മത്സരങ്ങള്, മാജിക്ക് ഷോ എന്നിവ ഉണ്ടായിരുന്നു. പി.ജെ. തങ്കച്ചന്, വി.ജി. ശിവരാമന്, അസോസിയേഷന് സെക്രട്ടറി ഡെന്നി തങ്കച്ചന്, അനില്കുമാര് എന്നിവര് പ്രസംഗിച്ചു.
സുല്ത്താന് ബത്തേരി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ ബത്തേരി മേഖലയുടെ ആഭിമുഖ്യത്തില് എസ്. ജാനകി അനുസ്മരണവും ഓണാഘോഷവും സംഘടിപ്പിച്ചു.
ബത്തേരി വയോജന പാര്ക്കില് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. ജലജ പദ്മ അധ്യക്ഷത വഹിച്ചു. എസ്. ജാനകി അനുസ്മരണ പ്രഭാഷണം അരവിന്ദന് മങ്ങാട് നടത്തി. കസ്തൂര്ഭായ് ഓണം സന്ദേശം നല്കി. കെ. ദാസ്, ഇന്ദുലേഖ, രഞ്ജിത് രാമചന്ദ്രന്, മോഹന്ദാസ്, മണികണ്ഠന് കോളിയാടി, മായമോള്, സരസ്വതി, മിനി ഉതുപ്പ്, കെ.യു. കുര്യാക്കോസ്, ടി. സുകുമാരന്, ശശി താഴത്തുവയല്, ജയന് കുപ്പാടി തുടങ്ങിയവര് പ്രസംഗിച്ചു.
District News
കൊട്ടിയം : മലയാളികള് ഇക്കുറി മനം നിറഞ്ഞ് ഓണം ആഘോഷിച്ചതായും അല്ലലില്ലാതെ ഓണം കൊണ്ടാടുന്നതിന് വേണ്ടതെല്ലാം സര്ക്കാര് ഒരുക്കി നല്കിയതായും എന്.കെ. പ്രേമചന്ദ്രന് എംപി.
മയ്യനാട് പഞ്ചായത്ത് മുക്കം താന്നി ബീച്ചില് സംഘടിപ്പിച്ച ഓണാഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. അഴിമതിയും ധൂര്ത്തും ഇല്ലെങ്കില് ജനത്തിന് നല്കാനുള്ളതെല്ലാം സര്ക്കാരിന് ചെയ്യാനാകുമെന്നും ഈ ഓണക്കാലം തെളിയിച്ചു.
ഗ്രാമപ്രദേശങ്ങള് പോലും ഉത്സവ ലഹരിയിലായിരുന്നു. മുക്കം -താന്നി ബീച്ചിന്റെ സമഗ്ര വികസനത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും ബീച്ചില് ഓപ്പണ് എയര് ഓഡിറ്റോറിയം നിര്മിക്കുമെന്നും എംപി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ലീനാ ലോറന്സ്, സ്റ്റാന്ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ആര്.എസ്. അബിന്, ശരണ്യ, കെ.പി സിസി സെക്രട്ടറി എ. ഷാനവാസ് ഖാന്, ഡിസിസി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രന്, പഞ്ചായത്തംഗങ്ങളായ എം. നാസര്, വിപിന് ജോസ്, ഷെമീര് മയ്യനാട്, ആതിര, അമീര് മട, ശൈലജ, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് അജിത്ത് എന്നിവര് പ്രസംഗിച്ചു.
District News
ചാത്തന്നൂര്: കാരംകോട് വാര്ഡിലെ ആയുസ് വയോജന അയല്ക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില് ഓണാഘോഷം സംഘടിപ്പിച്ചു. ആയുസ് പ്രസിഡന്റ് കെ.സി. അജയഘോഷ് അധ്യക്ഷത വഹിച്ചു. വാര്ഡ് മെമ്പര് എന്. ശ്രീകുമാര് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര് കുഞ്ഞയ്യപ്പന്, ആയുസ് സെക്രട്ടറി എന്. ജയശ്രീ, സിഡിഎസ് ചെയര്പേഴ്സണ് സിനി അജയന്, സിഡിഎസ് സെക്രട്ടറി ഗീത ബാബു, തുളസിധരന് എന്നിവര് പ്രസംഗിച്ചു. ട്രഷറര് കെ.ആര്. അജിത് നന്ദി പറഞ്ഞു.
രാവിലെ 10 മുതല് വൈകുന്നേരം അഞ്ചു വരെ നീണ്ടുനിന്ന ആഘോഷത്തില് ഓണക്കളികള്, പൂക്കളം, പാട്ട്, കഥപറയല്, കുസൃതി ചോദ്യങ്ങള്, ഓണവിശേഷങ്ങള് പങ്കുവക്കല്, ഓണസദ്യ എന്നിവ നടന്നു.
ആഘോഷത്തിന്റെ ഭാഗമായി മുതിര്ന്ന അംഗങ്ങളെ ആദരിച്ചു. കാരംകോട് വാര്ഡിന്റെ സാമൂഹിക സാംസ്കാരിക രാഷ്്ട്രീയ രംഗങ്ങളില് നേതൃത്വപരമായ പങ്ക് വഹിച്ച വ്യക്തിത്വവും അയല്ക്കൂട്ടത്തിലെ ഏറ്റവും മുതിര്ന്ന അംഗവുമായ കാട്ടഴികം പി.എം. രാജന്, അധ്യാപന രംഗത്ത് മികച്ച സേവനത്തിന് ശേഷം വിരമിച്ച ശേഷം ഡ്രാഗണ് ഫ്രൂട്ട് കൃഷിയില് നൂതന പരീക്ഷണങ്ങളിലൂടെ മികച്ച വിളവ് നേടുകയും ചെയ്ത രമാഭായി, ഓണാഘോഷത്തില് പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തിയായ രത്നാകരന് നായര് എന്നിവരെ ആദരിച്ചു.
Kerala
തിരുവനന്തപുരം: ഓണവിപണിയിൽ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. ഓണക്കനി, നിറപ്പൊലിമ പദ്ധതികളുടെ ഭാഗമായി വനിതാ കർഷകർ ഉൽപ്പാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ച് 10.07 കോടിരൂപയാണ് കുടുംബശ്രീ സ്വന്തമാക്കിയത്. ഓഗസ്റ്റ് അവസാനം വരെ സംസ്ഥാനത്തുടനീളം കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടായിരത്തിലേറെ ഓണം വിപണന മേളകളിലൂടെയാണ് ഈ വിറ്റുവരവ്.
വിൽപ്പനയിൽ 2.85 കോടി രൂപയുമായി തൃശൂർ ജില്ല ഒന്നാമതെത്തി. 1.62 കോടി രൂപയുടെ വിൽപ്പനയുമായി പാലക്കാട് രണ്ടാമതും 85.50 ലക്ഷം രൂപയുമായി കണ്ണൂർ മൂന്നാമതുമെത്തി. ഓണക്കനി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 33,000ലേറെ കർഷക സംഘങ്ങൾ ഉൽപ്പാദിപ്പിച്ച 1,580.88 മെട്രിക് ടൺ നാടൻ പച്ചക്കറികളാണ് ഓണവിപണിയിലെത്തിയത്. ഇതിലൂടെ 8.91 കോടി രൂപയുടെ വിറ്റുവരവുണ്ടായി.
പൂക്കളുടെ ആഭ്യന്തര ഉൽപ്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ നിറപ്പൊലിമ പദ്ധതിയും മികച്ച നേട്ടം കൈവരിച്ചു. കുടുംബശ്രീയുടെ കീഴിലുള്ള 5,500 കർഷക സംഘങ്ങൾ കൃഷി ചെയ്ത 113.17 മെട്രിക് ടൺ പൂക്കൾ വിപണിയിലെത്തിച്ച് 1.16 കോടി രൂപയുടെ വിറ്റുവരവുണ്ടാക്കി.
District News
ഓണാഘോഷ പരിപാടികളുടെ വിജയം ജനപങ്കാളിത്തം: മന്ത്രി എ.പി. അനില്കുമാര്
കോഴിക്കോട്: ജില്ലയിലെ ഓണാഘോഷ പരിപാടികളുടെ വിജയം ജനപങ്കാളിത്തമാണെന്ന് മന്ത്രി എ.പി. അനില്കുമാര്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ഡിടിപിസിയുടെയും കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില് സംഘടിപ്പിച്ച ജില്ലാതല ഓണാഘോഷത്തിന്റെ സമാപന സമ്മേളനം കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിലെ വേദിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മലയാളിയുടെ സംസ്കാരം നിലനിർത്തുന്നതിൽ ഓണം വലിയ പങ്ക് വഹിക്കുന്നുണ്ട്. ഓണം പോലുള്ള ആഘോഷങ്ങളിലൂടെയാണ് കേരളം അതിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്നത്. വേർതിരിവുകളോ അതിർവരമ്പുകളോ ഇല്ലാതെ ഒറ്റ മനസോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളികൾ ഓണം ആഘോഷിക്കുന്നത്.
ഇത്തവണത്തെ ഓണാഘോഷവും അതിനൊപ്പമെത്തിയ മറ്റു ആഘോഷങ്ങളും ദേശീയ തലത്തിൽ ശ്രദ്ധ നേടിയെന്നത് അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംഘാടക സമിതി ചെയര്മാന് അഡ്വ. കെ. ജയന്ത് എംഎല്എ അധ്യക്ഷനായി. എംഎൽഎമാരായ അഡ്വ. പ്രവീൺ കുമാർ, എം.എ. റസാഖ് മാസ്റ്റർ, അഡ്വ. ഫൈസൽ ബാബു, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ. പി.എം. നിയാസ്, ജില്ലാ പോലീസ് മേധാവി എ.പി. ഷൗക്കത്തലി, ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജി. അഭിലാഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച പൂക്കള മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു. വിജയികളായ കുന്നമംഗലം ഗ്രാമപഞ്ചായത്ത്, വേളം ഗ്രാമപഞ്ചായത്ത്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് എന്നിവ യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 25000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ട്രോഫിയും ഏറ്റുവാങ്ങി. വിവിധ സെക്ടറുകളിൽനിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്കുള്ള ഉപഹാരവും ചടങ്ങിൽ സമ്മാനിച്ചു.
വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സംഘാടക സമിതി ഭാരവാഹികൾ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-കലാ രംഗത്തെ പ്രമുഖര് തുടങ്ങിയവര് പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം സ്റ്റീഫന് ദേവസിയുടെ ഫ്യൂഷന് മ്യൂസിക് അരങ്ങേറി.
District News
കൂടരഞ്ഞി: ഒയിസ്ക കൂടരഞ്ഞി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അൽഫോൻസാ കോളജിൽ ഓണാഘോഷം നടത്തി. പരിപാടിയുടെ ഉദ്ഘാടനം എംഎൽഎ സി.കെ. കാസിം നിർവഹിച്ചു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ മുഖ്യാതിഥിയായി.
വിവിധ കലാ-വിനോദ പരിപാടികളും ഗെയിമുകളും ഓണാഘോഷത്തിന് മാറ്റുകൂട്ടി. ഒയിസ്ക പ്രസിഡന്റ് സജി നീറംപുഴ, സെക്രട്ടറി അനൂപ് മണിമല, ട്രഷറർ ബേബി പുറവക്കാട്ട്, പ്രോഗ്രാം ഡയറക്ടർമാരായ ജിമ്മി ഇരുവേലിക്കുന്നേൽ, ജോസ് മൂക്കിലക്കാട്ട്, എമിൽ പ്ലാത്തോട്ടത്തിൽ, സജി പെണ്ണാപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
District News
വണ്ണപ്പുറം: മര്ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില് ഓണോത്സവം സംഘടിപ്പിച്ചു സാംസ്കാരിക ഘോഷയാത്ര കാളിയാര് സിഐ വി.വി. വിഷ്ണു ഫ്ളാഗ് ഓഫ് ചെയ്തു. പൊതു സമ്മേളനം ഡീന് കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സജി കണ്ണംപുഴ അധ്യക്ഷത വഹിച്ചു.
കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില് സന്ദേശം നല്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കരന്, ജില്ലാ പഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് ഷൈനി റെജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ സുബൈര്, മെംബര്മാരായ ബീന സിദ്ധാര്ഥന്, അനീഷ് കിഴക്കേല്, സെക്രട്ടറി കെ.എച്ച്. നൗഷാദ്, എം.ജി. പ്രിന്സ്, റഷീദ് തോട്ടുങ്കല്, ഉഷ രാജന് തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ഓണം വാരാഘോഷ സമാപന ചടങ്ങ് വേദിയില് വന്ദേമാതരം പൂര്ണമായും ആലപിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോകോള് പ്രകാരമാണ് വന്ദേമാതരം പൂര്ണമായും ആലപിച്ചതെന്നാണ് സര്ക്കാര് വിശദീകരണം.
മുഖ്യമന്ത്രി വി.ഡി. സതീശന്, സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന്, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരന്, കെ.എ. തുളസി, സി.പി. ജോണ്, റോജി എം. ജോണ്, ബിന്ദു കൃഷ്ണ, തിരുവനന്തപുരം കോര്പറേഷന് മേയര് വി.വി. രാജേഷ് എന്നിവരുള്പ്പെടെ വേദിയിലുണ്ടായിരുന്നു.
പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രത്യേക പ്രോട്ടാക്കോള് ഉണ്ടെന്നും അതില് സംസ്ഥാനത്തിന് ഇടപെടാന് സാധിക്കില്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നേരത്തെ പ്രതികരിച്ചിരുന്നു.
District News
കല്പ്പറ്റ: ഓണം വാരാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില് കര്ലാട് തടാകത്തില് സംസ്ഥാനതല കയാക്കിംഗ് മത്സരം നടത്തി.
കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സര്ക്കാരിന്റെ ഓണം വാരാഘോഷ പരിപാടികള് ജില്ലയിലേക്ക് കൂടുതല് സഞ്ചാരികളെ ആകര്ഷിക്കാന് ഉതകിയെന്ന് അദ്ദേഹം പറഞ്ഞു.
വരുംവര്ഷങ്ങളില് ഓണാഘോഷത്തിന്റെ ഭാഗമായി കര്ലാട് കേന്ദ്രീകരിച്ച് മികവാര്ന്ന പരിപാടികള് സംഘടിപ്പിക്കുമെന്നു മന്ത്രി പറഞ്ഞു. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്സി സണ്ണി, തരിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പറക്കണ്ടി, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന് എന്നിവര് പ്രസംഗിച്ചു. രണ്ട് പേര് വീതമുള്ള 11 ടീമുകള് മത്സരിച്ച കയാക്കിംഗില് അനൂപ് ബിജു-ദേവസ്യ ടീം ഒന്നാം സ്ഥാനം നേടി. വിഷ്ണു-മിഥുന് ടീം രണ്ടും നിതീഷ്-മധു ടീം മൂന്നും സ്ഥാനം കരസ്ഥമാക്കി.
District News
പെരിക്കല്ലൂര്: സെന്റ് തോമസ് ഫൊറോന ക്നാനായ കാത്തലിക് വിമന്സ് അസോസിയേഷന് ഓണാഘോഷം നടത്തി. സെന്റ് തോമസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
ഓണപ്പാട്ട് ഉള്പ്പെടെ ഇനങ്ങളില് മത്സരം നടന്നു. പൊതുസമ്മേളനവും ജനപ്രതിനിധികളെ ആദരിക്കലും മുള്ളന്കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ഉദ്ഘാടനം ചെയ്തു. ബിന്ദു ജോണ് അധ്യക്ഷത വഹിച്ചു. ഫാ. ജോര്ജ് കപ്പുക്കാലായില് അനുഗ്രഹപ്രഭാഷണം നടത്തി.
മേഴ്സി ബെന്നി, ഖൈനി ടോമി, പി.കെ. ജോണി, ആന്സി ജേക്കബ്, മനോജ് ഉതുപ്പാന്, ആല്ബിന് സിബി, സിബി സാബു, ജോണ് സി. ബിജു എന്നിവര് പ്രസംഗിച്ചു. ഓണസദ്യ നടത്തി.
District News
ചെറുതോണി: ഓണം ടൂറിസം വാരാഘോഷം "ഓണോത്സവ്' 31നു സമാപിക്കും. കഴിഞ്ഞ 21ന് ആരംഭിച്ച വാരാഘോഷം ചെറുതോണി, മണിയാറന്കുടി, കരിമ്പന്, ഇടുക്കി, വാഴത്തോപ്പ് തുടങ്ങിയ പ്രദേശങ്ങളിലായി വടംവലി, ക്രിക്കറ്റ്, വോളിബോള്, പൂക്കളം, കൈകൊട്ടിക്കളി തുടങ്ങിയ നിരവധി മത്സരങ്ങള്ക്ക് വേദിയായി. ഗാനമേള, ഡാന്സ്, മന്നാന്കൂത്ത് പാട്ട് തുടങ്ങിയ വിവിധങ്ങളായ പരിപാടികളും ആഘോഷങ്ങള്ക്ക് മാറ്റുകൂട്ടി.
ഇന്നു രാവിലെ 11ന് പൈനാവില് അഡ്വഞ്ചര് ടൂറിസം സെമിനാറും വൈകുന്നേരം ആറിന് വിശ്വദര്ശന നൃത്തകലാലയം തങ്കമണിയുടെ നേതൃത്വത്തിലുള്ള ഡാന്സ് പ്രോഗ്രാമും നടക്കും.
നാളെ ഉച്ചയ്ക്ക് രണ്ടിന് ചെറുതോണിയില് തടിചുമട് മത്സരവും വൈകുന്നേരം ആറിന് വിമല് ഇടുക്കി നയിക്കുന്ന മാജിക് ബാന്ഡ് മ്യൂസിക് ഷോയും നടക്കും. 31ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഭാഗമായി ചെറുതോണിയില് വര്ണാഭമായ ഘോഷയാത്ര നടക്കും. തുടര്ന്ന് സംഘാടകസമിതി ചെയര്മാനായ റോയി കെ. പൗലോസ് എംഎല്എയുടെ അധ്യക്ഷതയില് ചേരുന്ന പൊതുയോഗം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും.
ഡീന് കുര്യാക്കോസ് എംപി, എംഎല്എമാര്, ജില്ലാ കളക്ടര്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള് തുടങ്ങിയവര് പങ്കെടുക്കും. തുടര്ന്ന് കൊച്ചിന് ഗോള്ഡന് ബീറ്റ്സിന്റെ ഗാനമേളയും നടക്കുമെന്ന് വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്സി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാന്, എഡിഎം മിനി കെ. ജോണ്, സംഘാടകസമിതി ഭാരവാഹികളായ ഫ്രാന്സിസ് അറയ്ക്കപ്പറമ്പില്, അനില് ആനക്കനാട്ട്, ബിജു നിള, ഷോബി ജയ്സണ് എന്നിവര് അറിയിച്ചു.
ഓണോത്സവ്: ഓഫ് റോഡ് കോമ്പറ്റീഷന് ഇന്ന്
തൊടുപുഴ: മര്ച്ചന്റ്സ് അസോസിയേഷനും നഗരസഭയും ജില്ലാ ടൂറിസം പ്രമോഷന് കൗണ്സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന സംസ്ഥാന ഓഫ് റോഡ് കോമ്പറ്റീഷനും റിമോട്ട് കണ്ട്രോള് വെഹിക്കിള്സ് ചലഞ്ചും ഇന്നു രാവിലെ ഒമ്പതു മുതല് തൊടുപുഴ റിവര് വ്യൂ റോഡിന് സമീപം പ്രത്യേകം തയാറാക്കിയ ഓഫ് റോഡ് ട്രാക്കില് നടക്കും.
രാജ്യത്തിനകത്തും പുറത്തും നിരവധി ചാമ്പ്യന്ഷിപ്പുകള് കരസ്ഥമാക്കിയ വിദഗ്ധരായ ഓഫ് റോഡ് ഡ്രൈവര്മാര് അണിനിരക്കുന്ന 120 ഓഫ് റോഡ് വാഹനങ്ങള് മത്സരത്തില് പങ്കെടുക്കും. തൊടുപുഴയുടെ ചരിത്രത്തില് ആദ്യമായി നടത്തുന്ന ഓഫ് റോഡ് കോമ്പറ്റീഷന് പൊതുജനങ്ങള്ക്ക് വീക്ഷിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര് നടത്തിയിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്.
NRI
ന്യൂജഴ്സി: കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജഴ്സിയുടെ അഭിമുഖ്യത്തിൽ ഓണാഘോഷം ഞായറാഴ്ച ന്യൂമിൽഫോഡ് എൽക് ലോഡ്ജ് ഹാളിൽ (New Milford Elks Lodge, 1 Patrolman Ray Woods Dr, New Milford 07646) അതിവിപുലമായി സംഘടിപ്പിച്ചിരിക്കുന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തിന്റെ സമൃദ്ധമായ സാംസ്കാരികത്തനിമയും പാരമ്പര്യവും ഉൾക്കൊണ്ടു കൊണ്ടാണ് കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജഴ്സി കലാവിരുന്നുകൾ ഒരുക്കിയിരിക്കുന്നത്.
വൈകുന്നേരം അഞ്ചിന് തുടങ്ങുന്ന ഓണാഘോഷ ചടങ്ങുകളിൽ ചെണ്ടമേളം, താലപ്പൊലി, തിരുവാതിര, വിഭവ സമൃദ്ധമായ ഓണസദ്യ, ബാൻഡ് എൻആർഐ നയിക്കുന്ന മ്യൂസിക്കൽ ഷോ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന പൊതു സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും
ഓണാഘോഷ ചടങ്ങിൽ ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രമുഖ കലാ, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജഴ്സി പൊന്നോണത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികൾ: പ്രസിഡന്റ്: നൈനാൻ ജേക്കബ്, സെക്രട്ടറി: സോജൻ ജോസഫ്, ട്രഷറർ: തോമസ് മാത്യു, വൈസ് പ്രസിഡന്റ് കെ.ജി. തോമസ്, കോശി കുരുവിള (BOT ചെയർമാൻ).
NRI
തിരുവനന്തപുരം: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബിയുടെ നേതൃത്വത്തിൽ നിർധനരായ കാൻസർ രോഗികളെ ചേർത്തുപിടിച്ച് നടത്തുന്ന "സ്നേഹസ്പർശം - ഓണം വിത്ത് കാൻസർ പേഷ്യന്റ്സ്' പരിപാടി തുടർച്ചയായ പതിനൊന്നാം വർഷവും തിരുഓണ നാളിൽ തിരുവനന്തപുരം പുതുപ്പള്ളി ഹൗസിൽ നടന്നു.
ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം 2016ൽ ആരംഭിച്ച ഈ കാരുണ്യപദ്ധതി, അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷമുള്ള നാലാമത്തെ ഓണത്തിലും മുടക്കമില്ലാതെ തുടരുകയാണ്.
ചികിത്സയിൽ കഴിയുന്ന നിർധനരായ കാൻസർ രോഗികളെ കണ്ടെത്തി സാമ്പത്തിക സഹായം, ഓണക്കോടി, ഓണസദ്യ എന്നിവ നൽകുന്നതിനൊപ്പം രോഗികളെയും കുടുംബാംഗങ്ങളെയും ചേർത്തുപിടിച്ച് ആശ്വാസവാക്കുകൾ പങ്കിടുന്നതും പരിപാടിയുടെ പ്രത്യേകതയാണ്.
Kerala
ആലപ്പുഴ: ഓണക്കാലത്ത് ആളുകളെ സന്തോഷിപ്പിക്കാനായി മാവേലി വേഷം കെട്ടുന്ന ഒരു കലാകാരന്റെ ദേഹത്തു തിളച്ച എണ്ണ ഒഴിച്ചതായി പരാതി. കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബു എന്ന കലാകാരനാണ് തനിക്കു നേരെ അതിക്രമം നടന്നതായി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വർഷങ്ങളായി മാവേലി വേഷം കെട്ടി ഉപജീവനം കണ്ടെത്തുന്ന ആളാണ് ഇദ്ദേഹമെന്നു പറയുന്നു.
ഇന്നലെ വൈകുന്നേരം കായംകുളം പുള്ളിക്കണക്കിലുള്ള ഒരു തട്ടുകടയിൽ ചന്ദ്രബാബു മാവേലി വേഷത്തിൽതന്നെ എത്തുകയും അവിടെ നിന്ന് ചായയും ബജ്ജിയും കഴിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ച ശേഷം ഇതിന്റെ പണം നൽകിയ അദ്ദേഹം, ഓണമായിട്ട് മാവേലിക്ക് പ്രത്യേകിച്ച് ഒന്നുമില്ലേ എന്ന് കടയുടമയോടു ചോദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.
ഈ ചോദ്യത്തെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിൽ പലഹാരങ്ങൾ വറുക്കാൻ ഉപയോഗിക്കുന്ന തിളച്ച എണ്ണ കടയുടമ തന്റെ ദേഹത്തേക്ക് മനഃപൂർവ്വം ഒഴിച്ചു എന്നാണ് ചന്ദ്രബാബു ആരോപിക്കുന്നത്.കലയെ ആശ്രയിച്ച് ജീവിക്കുന്ന തങ്ങൾ ആരെയും പറ്റിക്കാറില്ലെന്നും വേഷം കെട്ടി വന്നു ചോദിച്ചതിന് ഇങ്ങനെയൊരു ക്രൂരത കാണിക്കുന്നത് വളരെ സങ്കടകരമാണെന്നും അദ്ദേഹം പറയുന്നു.
എന്നാൽ, ഈ ആരോപണങ്ങളെ കടയുടമ പൂർണമായും നിഷേധിക്കുകയാണ്. പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടയിൽ പലഹാരം എടുക്കുന്ന കോരിയിൽനിന്ന് അബദ്ധത്തിൽ എണ്ണ ദേഹത്തേക്ക് തെറിച്ചു വീണതാണെന്നാണ് കടയുടമ നൽകുന്ന വിശദീകരണം. സംഭവത്തിൽ ചന്ദ്രബാബു പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
NRI
ഇല്ലിനോയിസ്: കെസിഎസ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ ഓണം 2026 അതീവ ആഘോഷപൂർവം ഡെസ് പ്ലെയിൻസിലെ ക്നാനായ സെന്ററിൽ സംഘടിപ്പിച്ചു.
500-ലധികം ക്നാനായ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്ത ആഘോഷം പാരമ്പര്യവും സംസ്കാരവും സംഗീതവും സൗഹൃദവും ഒത്തുചേർന്ന മനോഹരമായ ഒരു സായാഹ്നമായി മാറി.
പരമ്പരാഗതമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് മാവേലിയുടെ നേതൃത്വത്തിൽ വർണാഭമായ ഓണഘോഷയാത്ര നടന്നു.
കെസിഎസ് വനിതാ ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാനിൽ വെട്ടിക്കാട്ട്, ജിനു നെടിയകാലായിൽ, ജെയ്ൻ മുണ്ടപ്ലാക്കിൽ, മന്നു തിരുനെല്ലിപ്പറമ്പിൽ, ഡെന്നി തുരുത്തുവേലിൽ എന്നിവരുടെ നേതൃത്വത്തിൽ താലപ്പൊലിയും മുത്തുക്കുടയും ഉൾപ്പെടുത്തി ഘോഷയാത്രയെ കൂടുതൽ ആകർഷകമാക്കി.
ജിനോയ് കവലക്കൽ നേതൃത്വം കൊടുത്ത ഷിക്കാഗോ ചെണ്ട ക്ലബിന്റെ ചെണ്ട മേളവും ഓണാഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി. തുടർന്ന് വനിതാ ഫോറം അംഗങ്ങൾ അവതരിപ്പിച്ച മനോഹരമായ തിരുവാതിരക്കളി ആഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടി.
വനിതാ ഫോറം എക്സിക്യൂട്ടീവ് അംഗങ്ങൾ ഒരുക്കിയ മനോഹരമായ പൂക്കളം ഓണാഘോഷത്തിന്റെ പാരമ്പര്യ ഭംഗി വർധിപ്പിക്കുകയും പങ്കെടുത്തവർക്ക് പൂക്കളത്തോടൊപ്പം മനോഹരമായ ചിത്രങ്ങൾ പകർത്താനുള്ള അവസരം ഒരുക്കുകയും ചെയ്തു.
കെസിഎസ് ഒരുക്കിയ പ്രത്യേക ഫോട്ടോബൂത്ത് കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിച്ചു. പ്രശസ്ത ഗായകൻ ചാൾസ് ആലപിച്ച മനോഹരമായ ഗാനങ്ങൾ ആഘോഷത്തിന് കൂടുതൽ ആവേശവും സന്തോഷവും പകർന്നു.
കെസിഎസ് സെക്രട്ടറി ഷാജി പള്ളിവീട്ടിൽ സ്വാഗതം ആശംസിച്ചു. കെസിഎസ് പ്രസിഡന്റ് ജോസ് അനാമല, കെസിസിഎൻഎ സെക്രട്ടറി വിപിൻ ചാലുങ്കൽ, കെസിസിഎൻഎ റീജിയണൽ വൈസ് പ്രസിഡന്റ് ബാബു തൈപ്പറമ്പിൽ, ലെയ്സൺ ബോർഡ് ചെയർമാൻ ടെഡി മുഴയൻമാക്കൽ എന്നിവർ ആശംസകൾ നേർന്നു.
കെസിഎസ് ട്രഷറർ ടീന നെടുവമ്പുഴ പരിപാടിയുടെ മാസ്റ്റർ ഓഫ് സെറിമണിയായി പ്രവർത്തിച്ചു. KCWFNA റീജിയണൽ വൈസ് പ്രസിഡന്റ് അനിത പണയപ്പറമ്പിൽ, ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാൻ സിജോ പുളിയോർകുന്നേൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കെസിഎസ് മുൻ പ്രസിഡന്റ് ജോൺ ഏലക്കാട്ട് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
NRI
കൊളോൺ: കൊളോൺ കേരള സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷം "ശ്രാവണപുലരി' ശനിയാഴ്ച വെസലിംഗ് സെന്റ് ഗെർമാനൂസ് ദേവാലയ ഓഡിറ്റോറിയത്തിൽ (Bonner Str. 1, 50389 Wesseling) നടക്കും.
ജർമൻ സുഹൃത്തുക്കളെയും പ്രവാസി രണ്ടാം തലമുറയെയും പുതുതായി എത്തിയവരെയും ഉൾപ്പെടുത്തി ഉച്ചകഴിഞ്ഞ് 3.30ന് (പ്രവേശനം മൂന്ന് മുതൽ) പരിപാടികൾ ആരംഭിക്കും.
പ്രധാന പരിപാടികളും ആകർഷണങ്ങളും:
കലാസന്ധ്യ: തിരുവാതിരക്കളി, മാവേലിക്ക് വരവേൽപ്പ്, മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം, സിനിമാറ്റിക് - കപ്പിൾ - സംഘ നൃത്തങ്ങൾ, ഫാഷൻ പരേഡ്, ഫ്യൂഷൻ വൈബ്സ്, ചെണ്ടമേളം, പുലികളി, യുവജന ഗ്രൂപ്പിന്റെ ഗാനമേള.
വിഭവസമൃദ്ധമായ ഓണസദ്യ: പരമ്പരാഗത രീതിയിലുള്ള ഓണസദ്യ.
മെഗാ തമ്പോല നറുക്കെടുപ്പ്: ലോട്ടസ് ട്രാവൽസ് വുപ്പർറ്റാൽ സ്പോൺസർ ചെയ്യുന്ന 250 യൂറോയുടെ ട്രാവൽ കൂപ്പൺ ഉൾപ്പെടെ ആകർഷകമായ 10 സമ്മാനങ്ങൾ (ടിക്കറ്റ് നിരക്ക്: ഒരു യൂറോ).
സമ്മാനദാനങ്ങൾ: ചീട്ടുകളി മത്സര വിജയികൾക്കുള്ള ട്രോഫി (സ്പോൺസർ: സണ്ണി ഇളപ്പുങ്കൽ കുടുംബം), വടംവലി മത്സര വിജയികൾക്കുള്ള സമ്മാനം (സ്പോൺസർ: സോമരാജൻ പിള്ള, യുഎൻ ഡിപ്ലോമാറ്റ്), ഓട്ടം, ലെമൺ & സ്പൂൺ വിജയികൾക്കുള്ള സമ്മാനങ്ങൾ, ഒപ്പം അടുക്കളത്തോട്ട മത്സര വിജയികൾക്കുള്ള "കർഷകശ്രീ' പുരസ്കാരം.
സ്പോൺസർമാർ: സോമരാജപിള്ള (വടംവലി), ഫാമിലി സണ്ണി ഇളപ്പുങ്കൽ (ചീട്ടുകളി), റൈൻലാൻഡ് ജർമൻ സ്കൂൾ (സ്പോർട്സ് ഫെസ്റ്റ്).
ഹാളിന് സമീപം (Rathaus) വിശാലമായ കാർ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. കേരളീയ വേഷമണിഞ്ഞ് പരിപാടിയിലേക്ക് എത്തണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. രജിസ്ട്രേഷൻ തുടരുന്നതിനാൽ ബാക്കിയുള്ളവർ ഉടൻ സീറ്റുകൾ ഉറപ്പാക്കുക.
ഭാരവാഹികൾ: ജോസ് പുതുശേരി (പ്രസിഡന്റ്), ഡേവിസ് വടക്കുംഞ്ചേരി (ജനറൽ സെക്രട്ടറി), ജെ.പി (ട്രഷറർ), പോൾ ചിറയത്ത് (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലിൽ (കൾച്ചറൽ സെക്രട്ടറി), പോൾ അട്ടിപ്പേറ്റി (സ്പോർട്സ് സെക്രട്ടറി), ടോമി തടത്തിൽ (ജോയിന്റ് സെക്രട്ടറി).
കൂടുതൽ വിവരങ്ങൾക്ക്: 0176 56434579, 0173 2609098, 0177 4600227, വെബ്സൈറ്റ്: https://sites.google.com/view/keralasamajamkoeln/startseite
NRI
ഹാംബുർഗ്: ഹാംബുർഗ് മലയാളീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തിരുവോണാഘോഷം പ്രൗഢഗംഭീരമായി. 2020-ൽ വെറും 11 അംഗങ്ങളുമായി ആരംഭിച്ച കൂട്ടായ്മ ചുരുങ്ങിയ കാലയളവിനുള്ളിൽ 100-ലധികം അംഗങ്ങളുള്ള വലിയൊരു കുടുംബമായി വളർന്നത് ആഘോഷത്തിന് കൂടുതൽ മികവ് നൽകി.
നാടിന്റെ തനിമയും കേരളീയ സംസ്കാരവും നിലനിർത്തിക്കൊണ്ട് കുടുംബാംഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ടായിരുന്നു ഇത്തവണത്തെ ഓണാഘോഷം. രാവിലെ 9.30ന് തോമസ് മാത്യു (ഹാംബുർഗ് ബാബു) പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.
ഈശ്വര പ്രാർഥനയെ തുടർന്ന് കുട്ടിയച്ചൻ, തോമസ് മാത്യു, മോളി, കമ്മിറ്റി അംഗങ്ങളായ ജിത്തു, ആതിര എന്നിവർ സംയുക്തമായി ഭദ്രദീപം തെളിച്ച് ഔപചാരികമായി പരിപാടികൾ ഉദ്ഘാടനം ചെയ്തു.
District News
ചങ്ങരംകുളം: സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില് ഓണാഘോഷം. ചങ്ങരംകുളം ഹൈവെ ജംഗ്ഷനില് നടന്ന ഓണാഘോഷം ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
ചങ്ങരംകുളം എസ്ഐ ശ്രീലേഷ് മുഖ്യതിഥിയായി. ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില് ഭീമന് പൂക്കളം ഒരുക്കിയാണ് ഓണാഘോഷം നടത്തിയത്. തുടര്ന്ന് ഓട്ടോതൊഴിലാളികളുടെ വിവിധ കലാപരിപാടികളും പായസവിതരണവും ഉണ്ടായിരുന്നു.
Business
കൊച്ചി: ഓണനാളുകളിൽ പാലിന്റെയും പാലുത്പന്നങ്ങളുടെയും വിൽപനയിൽ കുതിപ്പ്. ഉത്രാടം വരെയുള്ള അഞ്ചു ദിവസങ്ങളില് മാത്രം 1.45 കോടി ലിറ്റര് പാലാണ് മില്മ വിറ്റഴിച്ചത്. മുന്വര്ഷത്തെ അപേക്ഷിച്ച് 5.61 ശതമാനം വളര്ച്ചയാണിത്. തൈരിന്റെ മൊത്തം വില്പന 18 ലക്ഷം കിലോഗ്രാമാണ്. 9.68 ശതമാനമാണ് വളര്ച്ച.
എറണാകുളം റീജണല് കോ-ഓപ്പറേറ്റീവ് മില്ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് (ഇആര്സിഎംപിയു) ഈ മാസം 20നും 25നുമിടെ പാൽ വില്പനയില് 4.62 ശതമാനവും തൈര് വില്പനയില് 16.44 ശതമാനവും വളര്ച്ച രേഖപ്പെടുത്തി. ഈ മാസം 25 വരെ മാത്രം 172.58 ടണ് നെയ്യാണ് വിറ്റത്.
തിരുവനന്തപുരം മേഖലയിൽ പാലിന്റെ വിൽപനയിൽ 5.86 ശതമാനവും തൈരിൽ 7.94 ശതമാനവും വര്ധനയുണ്ടായി. 297.85 ടണ് നെയ്യാണ് ഓണക്കാലത്തു വിറ്റത്. മലബാര് മേഖലയിൽ ഉത്രാടം വരെയുള്ള അഞ്ചു ദിവസങ്ങളിൽ 6.03 ശതമാനം അധികം പാൽ വിൽപനയുണ്ടായി. തൈരിന്റെ വില്പനയിലുണ്ടായത് 8.7 ശതമാനം വർധന. 358.35 ടണ് നെയ്യ് ഓണക്കാലത്തു വിറ്റഴിച്ചു.
ഓണവിപണി മുന്നില്ക്കണ്ട് മില്മ നടത്തിയ വിപുലമായ തയാറെടുപ്പുകളും കാര്യക്ഷമമായ വിതരണ ശൃംഖലയുമാണ് വില്പനയിലെ വര്ധനയ്ക്കു സഹായിച്ചതെന്ന് മിൽമ ഫെഡറേഷൻ ചെയര്മാന് കെ.എസ്. മണി പറഞ്ഞു.
NRI
ഹൂസ്റ്റൺ: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര വിശ്വാസികളുടെ നേതൃത്വത്തിൽ ഹൂസ്റ്റണിലെ റോസെൻബെർഗിലുള്ള എപിക് സെന്ററിൽ തിരുവോണം ഉജ്വലമായി ആഘോഷിച്ചു. ഓഗസ്റ്റ് 23ന് നടന്ന ആഘോഷത്തിൽ നാലായിരത്തിലധികം പേർ പങ്കെടുത്തു.
താലപ്പൊലി, ചെണ്ടമേളം, കളരിപ്പയറ്റ് തുടങ്ങി വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് മാവേലിത്തമ്പുരാനെ ആഘോഷപൂർവം സ്വീകരിച്ചത്. 270 പേർ ഒരേ വേഷത്തിലും ഭാവത്തിലും താളത്തിലും അംഗചലനങ്ങളിലുമായി അവതരിപ്പിച്ച മെഗാ തിരുവാതിര ആഘോഷത്തിന്റെ പ്രധാന ആകർഷണമായി.
ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മഞ്ജുനാഥ്, ജഡ്ജി സുരേന്ദ്രൻ പട്ടേൽ, പോലീസ് ഓഫീസർ മനോജ് പൂപ്പാറയിൽ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള വമ്പൻ കൃഷിത്തോട്ടത്തിൽ വിളയിച്ച പച്ചക്കറികൾ ഉപയോഗിച്ച് ക്ഷേത്ര പാചകശാലയിൽ ഒരുക്കിയ മെഗാ സദ്യയും ശ്രദ്ധേയമായി.
ഏകദേശം 35 വിഭവങ്ങളടങ്ങിയ സദ്യയിൽ തൃശൂർ അമ്പിസ്വാമിയുടെ പാലടപ്രഥമനും ഉൾപ്പെട്ടിരുന്നു. 4,200ഓളം അതിഥികൾക്ക് സദ്യ ഒരുക്കി. വിവിധ ഡാൻസ് സ്കൂളുകൾ അവതരിപ്പിച്ച നൃത്തങ്ങൾ, ഗാനങ്ങൾ, സ്കിറ്റുകൾ, മറ്റ് കലാപരിപാടികൾ എന്നിവ ആഘോഷത്തിന് കൂടുതൽ നിറം പകർന്നു.
ഇതിനിടെ ക്ഷേത്രത്തോട് ചേർന്നുള്ള 8.5 ഏക്കർ സ്ഥലവും അതിലെ 8.5 മില്യൺ ഡോളർ മൂല്യമുള്ള സ്വത്തും ശ്രീ മാധവൻപിള്ള സിപിഎ ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന് സംഭാവനയായി നൽകിയതായി രേഖാമൂലം അറിയിച്ചത് ആഘോഷവേദിയിൽ വലിയ സന്തോഷത്തിനും പ്രശംസയ്ക്കും ഇടയാക്കി.
ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ സീനിയർ ലൈഫ് മെമ്പർമാരെ ജീവൻ സാധന പുരസ്കാരം നൽകി ആദരിച്ചു. ക്ഷേത്ര പ്രസിഡന്റ് ഡോ. രാമദാസിന്റെയും സുനിൽ നായരുടെയും നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികൾ നടന്നത്.
ആഘോഷം വിജയകരമാക്കാൻ സഹകരിച്ച എല്ലാ ഹൂസ്റ്റൺ നിവാസികൾക്കും ക്ഷേത്ര ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. ഇതോടെ ഈ വർഷത്തെ ഓണാഘോഷത്തിന് സമാപനമായി.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കരോൾ ബാഗ്-കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം ഞായറാഴ്ച കാനിംഗ് റോഡ് കേരള സ്കൂളിൽ ആഘോഷിക്കും. രാവിലെ 10ന് പരിപാടികൾ ആരംഭിക്കും.
11.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തികളെ ആദരിക്കും.
തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറും. ഒരു ഓണസദ്യയുടെ നിരക്ക് 250/- രൂപയാണ്.
ഓണസദ്യയുടെ കൂപ്പണുകൾക്കും മറ്റു വിവരങ്ങൾക്കും 8920594150, 9811336514, 9958252932, 9999504048 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Kerala
തിരുവനന്തപുരം: ഓണക്കാലത്ത് വിപണിയിൽ റിക്കാർഡ് നേട്ടം കൈവരിച്ച് സപ്ലൈകോ. ജൂലൈ 22 മുതൽ ഉത്രാട ദിനമായ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തിനിടെ 433.81 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്. കഴിഞ്ഞ വർഷത്തെ 35 ദിവസത്തെ വിറ്റുവരവായ 385 കോടി രൂപയെ അപേക്ഷിച്ച് 48 കോടിയുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ഉത്രാട ദിനത്തിലാണ് ഏറ്റവും ഉയർന്ന പ്രതിദിന വിൽപന നടന്നത്; ഒറ്റദിവസം കൊണ്ട് 27.85 കോടി രൂപയുടെ സാധനങ്ങൾ വിറ്റുപോയി. ആകെ വിറ്റുവരവിൽ 155.39 കോടി രൂപ സബ്സിഡി സാധനങ്ങളിൽ നിന്നും 278.42 കോടി രൂപ സബ്സിഡിയിതര സാധനങ്ങളിൽ നിന്നുമാണ് ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 35 ശതമാനം വരെ വിലക്കുറവിലാണ് ഇത്തവണ സബ്സിഡി വെളിച്ചെണ്ണ വിതരണം ചെയ്തത്. ഈ കാലയളവിൽ 53.86 ലക്ഷം പേരാണ് സപ്ലൈകോ ഔട്ട്ലെറ്റുകളെ ആശ്രയിച്ചത്.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ ഓണം ഫെയറുകളിൽ നിന്ന് മാത്രം 5.33 കോടി രൂപ ലഭിച്ചു. ഇതിൽ തിരുവനന്തപുരം മെഗാ ഫെയറിൽ നിന്നുമാത്രം 94 ലക്ഷം രൂപയുടെ വിൽപനയാണ് നടന്നത്. പൊതുവിപണിയിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സപ്ലൈകോ ഇടപെടലുകൾ വലിയ പങ്കുവഹിച്ചതായാണ് വിലയിരുത്തൽ.
NRI
ന്യൂഡൽഹി: പൂവിളികളുമായി ഡൽഹി മലയാളി അസോസിയേഷന്റെ ചിങ്ങനിലാവ് ഈസ്റ്റ് ഡൽഹി വസുന്ധര എൻക്ലേവിലെ മഹാരാജാ അഗ്രസെൻ കോളജ് ഓഡിറ്റോറിയത്തിൽ അരങ്ങേറി. സിനിമാ താരങ്ങളായ ടിനി ടോം, സുചിത്ര നായർ എന്നിവർ ചിങ്ങനിലാവിന് താരശോഭയേകി.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം കുമാരി വീണാ എസ്. നായർ ആലപിച്ച പ്രാർഥനാ ഗീതത്തോടെയാണ് ആരംഭിച്ചത്.
വൈസ് പ്രസിഡന്റും ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറുമായ കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും തിരുവാതിരകളി മത്സരം കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറിയും പൂക്കള മത്സരത്തിന്റെയും ത്രൈമാസികയുടെയും കൺവീനർ പി.എൻ. ഷാജി, അഡീഷണൽ ട്രഷററും ജോയിന്റ് കൾച്ചറൽ കൺവീനറുമായ മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ, കൾച്ചറൽ പ്രോഗ്രാം കൺവീനറും ഡിഎംഎ പശ്ചിമ വിഹാർ ഏരിയ സെക്രട്ടറിയുമായ ജെ. സോമനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രദീപ് സദാനന്ദനും എൻ. നിഷയുമായിരുന്നു അവതാരകർ. ചടങ്ങിൽ 14-ാമത് ലക്കം ഡിഎംഎ ത്രൈമാസിക ഓണം വിശേഷാൽപ്പതിപ്പിന്റെ പ്രകാശനവും ടിനി ടോം നിർവഹിച്ചു.
ആർകെ പുരം ഏരിയയിലെ ശിശിർ ജയനന്ദൻ (കൊമേഴ്സ്), ദ്വാരക ഏരിയയിലെ ആദി ഗൗരി (ഹ്യൂമാനിറ്റീസ്) ദിൽഷാദ് കോളനി ഏരിയയിലെ രതിൻ രാജൻ (സയൻസ്) എന്നിവർക്ക് ഡിഎംഎ - സലിൽ ശിവദാസ് എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകളും മായാപുരി-ഹരിനഗർ ഏരിയയിലെ അലീനാ വിനു (എഐ), ആർകെ പുരം ഏരിയയിലെ നിരഞ്ജനാ നടരാജ് (സൈക്കോളജി), മെഹ്റോളി ഏരിയയിലെ ഷെറിൽ ഷാജി, വിശാൽ സോമൻ (ഇംഗ്ലീഷ്), ദിൽഷാദ് കോളനി ഏരിയയിലെ ജോയൽ തോമസ്, മയൂർ വിഹാർ ഫേസ്3 ഗാസിപ്പുർ ഏരിയയിലെ ആൻ മരിയ ടോം (കെമിസ്ട്രി) എന്നിവർക്ക് ഡിഎംഎ - പണിക്കേഴ്സ് ട്രാവൽ സബ്ജക്ട് മാസ്റ്ററി അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു.
ഓണാഘോഷങ്ങളോടനുബന്ധിച്ചു ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഒരുക്കിയ പൂക്കള മത്സരത്തിലെയും തിരുവാതിരകളി മത്സരത്തിലേയും വിജയികൾക്ക് കാഷ് അവാർഡുകളും ട്രോഫികളും സമ്മാനിച്ചു.
തുടർന്ന് ഡോ. നിഷാ റാണിയുടെ നൃത്ത സംവിധാനത്തിൽ രംഗപൂജയോടെ കലാപരിപാടികൾ ആരംഭിച്ചു. തിരുവാതിരകളി മത്സരത്തിൽ ഒന്നാം സമ്മാനാർഹരായ ദ്വാരക ഏരിയ തിരുവാതിരകളി അവതരിപ്പിച്ചു.
അംബേദ്കർ നഗർ-പുഷ്പ് വിഹാർ, ആശ്രം-ശ്രീനിവാസ്പുരി, മെഹ്റോളി, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ് 3-ഗാസിപ്പുർ, ആർ കെ പുരം, സൗത്ത് നികേതൻ, വസുന്ധര എൻക്ലേവ്, വികാസ്പുരി-ഹസ്താൽ, വിനയ്നഗർ-കിദ്വായ് നഗർ എന്നീ ഏരിയകളിൽനിന്നുള്ള ഇരുന്നൂറിൽപ്പരം കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികൾ ചിങ്ങനിലാവിന് ചാരുതയേകി.
ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. അത്താഴ വിരുന്നോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
NRI
ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിനിലെ ന്യൂകാസ്റ്റിൽ മലയാളി കൂട്ടായ്മയായ Newcastle Buddies-ന്റെ ആഭിമുഖ്യത്തിൽ "പൊന്നോണം 2026' Newcastle Community Hall-ൽ ആഘോഷപൂർവം സംഘടിപ്പിക്കും.
ഓണത്തിന്റെ പാരമ്പര്യവും മലയാളികളുടെ സാംസ്കാരിക പൈതൃകവും ഒരുമിച്ച് ആഘോഷിക്കുന്ന പരിപാടിയിൽ പരമ്പരാഗത ഓണസദ്യ, ഓണപ്പൂക്കളം, തിരുവാതിര, വിവിധ കലാപരിപാടികൾ, കുട്ടികളുടെ ഫാഷൻ ഷോ തുടങ്ങിയവ അരങ്ങേറും.
കൂടാതെ കുടുംബസൗഹൃദമായ വടംവലി, മ്യൂസിക്കൽ ചെയർ ഉൾപ്പെടെയുള്ള വിവിധ വിനോദ മത്സരങ്ങൾ, മറ്റ് ഗെയിമുകൾ, ഡിജെ പാർട്ടി എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
ന്യൂകാസ്റ്റിലിലെ മലയാളി കുടുംബങ്ങളെ ഒരുമിപ്പിക്കുകയും പരസ്പരം കാണാനും പരിചയപ്പെടാനും സൗഹൃദങ്ങൾ പുതുക്കാനും അവസരമൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒത്തുചേർന്ന് ഓണത്തിന്റെ സന്തോഷം പങ്കിടാനും മറക്കാനാവാത്ത ഓർമകൾ സൃഷ്ടിക്കാനും ഈ കൂട്ടായ്മ അവസരമൊരുക്കും.
പരിപാടിയുടെ വിജയത്തിനായി ന്യൂകാസ്റ്റിലിലെ എല്ലാ മലയാളി കുടുംബങ്ങളുടെയും സജീവ പങ്കാളിത്തവും സഹകരണവും സംഘാടകർ അഭ്യർഥിച്ചു.
NRI
റോം: റോമിലെ വിയ ബ്രവേത്ത 633ൽ നമ്മൾ കോട്ടയംകാർ എന്ന പ്രവാസി സംഘടനയുടെ രണ്ടാം ഓണാഘോഷം അതിവിപുലമായി നടന്നു. രാവിലെ 11ന് മാവേലിയെയും വീശിഷ്ടാതിഥിയായ ഇന്ത്യൻ എംബസി പാസ്പോർട്ട് ഓഫീസർ രാഹുൽ കുമാർ, അലിക് ഇറ്റലി പ്രസിഡന്റ് ഷൈൻ റോബർട്ട് ലോപ്പസ് എന്നിവരെയും സംഘടന പ്രസിഡന്റ് ജോസ്മോൻ കമ്മട്ടിൽ, സെക്രട്ടറി ജോസ്കുട്ടി എണ്ണംബ്ലശേരിൽ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ചെണ്ടമേളത്തിന്റെയും താലപ്പൊലിയേന്തിയ കോട്ടയത്തെ സഹോദരിമാരുടെയും അകമ്പടിയോടെ വേദിയിലേക്കാനയിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ ജോയിന്റ് സെക്രട്ടറി ബിന്ദു റെജി സ്വാഗതപ്രസംഗം പറഞ്ഞു. പ്രസിഡന്റ് ജോസ്മോൻ കമ്മട്ടിൽ അധ്യക്ഷപ്രസംഗം നടത്തി. ഇന്ത്യൻ എംബസി പ്രധിനിധി രാഹുൽ കുമാർ ഓണാഘോഷം ഉത്ഘാടനം ചെയ്യുകയും ഓണത്തെപറ്റി വളരെ വിശാലമായി പ്രസംഗിക്കുകയും ഇനി ഇന്ത്യയിൽ പോകുമ്പോൾ തീർച്ചയായും കോട്ടയം സന്ദർശിക്കുമെന്നും പറഞ്ഞു.
അലിക് ഇറ്റലി പ്രസിഡന്റ് ഷൈൻ റോബർട്ട് ലോപ്പസ്, സീറോമലബാർ കമ്മ്യൂണിറ്റി വികാരി റവ. ഡോ. ബാബു പാണാട്ടുപറമ്പിൽ, ലാറ്റിൻ കമ്മ്യൂണിറ്റി വികാരി റവ.ഫാ. പോൾ സണ്ണി, കണ്ണൂർ അസോസിയേഷൻ പ്രസിഡന്റ് ടെൻസ് ജോസ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.
സംഘടന ട്രഷറർ ജേക്കബ് പൂത്തറ എല്ലാവർക്കും നന്ദിപറയുകയും ചെയ്തു. തുടർന്ന് മലബാർ സ്പൈസി റസ്റ്റോറന്റ് ഒരുക്കിയ സ്വാദിഷ്ടമായ ഓണസദ്യ നടന്നു. രാഹുലും കുടുംബവുമുൾപ്പെടെ എത്തിയ അഞ്ച് എംബസി പ്രതിനിധികൾ ഓണസദ്യയെപ്പറ്റി വളരെ നല്ല അഭിപ്രായം തന്നെയാണ് പറഞ്ഞത്.
റോമിൽ നിന്ന് ബെൽഫാസ്റ്റിലേക്ക് സ്ഥലം മാറിപ്പോകുന്ന സീറോമലബാർ കമ്മ്യൂണിറ്റി വികാരി റവ. ഡോ. ബാബു പാണാട്ടുപറമ്പിലച്ചന് കോട്ടയത്തിന്റെ ആദരവും യാത്രയയയപ്പും നൽകി. തൃശൂർകാരനായ അദ്ദേഹം കോട്ടയത്ത് വർഷങ്ങളോളും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങളും കോട്ടയംകാരുടെ ആതിഥ്യമര്യാദയെപ്പറ്റിപറഞ്ഞതും ഞങ്ങൾ കോട്ടയംകാർക്ക് എന്നും അഭിമാനിക്കാൻ സാധിക്കും.
പിന്നീട് അമ്മുവിന്റെ നേതൃത്വത്തിൽ കോട്ടയത്തിന്റെ സഹോദരിമാർ നടത്തിയ തിരുവാതിര, ബോബന്റെ നേതൃത്വത്തിൽ ഓണപ്പാട്ട് ,സോളി, ബോബൻ, ജെറി, ജോസ്ന, ബിന്ദു, ഷൈനി, ആരാധന, നസീദ, ബെസ്സി, സുഹാന, നീമ, അമ്മു, ഫ്രാഞ്ചേസ്ക്കോ, റെറ്റി, ജുമാന, ജോസ്മോൻ, ജേക്കബ് എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ,നൃത്തങ്ങൾ എന്നിവ സദസ്സ് ശരിക്കും ആസ്വദിച്ചു.
ആഘോഷത്തിന്റെ ഏറ്റവും പ്രധാന കലാപരിപാടിയായ സിംഫണി ഓർക്കെസ്ട്രയുടെ ഗാനമേളയിൽ ഷിബു, ബോബൻ, ജെറി, അനീഷ്, സൗമ്യ എന്നിവർ പാടിയ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ വളരെ മനോഹരമായിരുന്നു.
സോളിയും ഗാനമേളയിൽ സൗമ്യയും ഈയിടെ അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി എസ്. ജാനകി ആലപിച്ച ഗാനങ്ങൾ പാടിയത് നമ്മൾ കോട്ടയംകാർ അവർക്ക് നൽകിയ ആദരവായിരുന്നു. ജെൻസികളായ ആങ്കർ ജെസ്ന എബ്രഹാം, എ & ജെ ഇവന്റ് പ്രതിനിധികളായ ജോയൽ, അന്തോണിയോ ,അലേസിയോ, ആരോൺ എന്നിവരുടെ സാന്നിധ്യം പരിപാടികൾക്ക് മികവേകി.
നാനൂറിലധികം കോട്ടയംകാർ എത്തിയ ഓണാഘോഷം വൻവിജയമായിരുന്നു. ഏകദേശം ആറോടെ പരിപാടികൾ അവസാനിച്ചു.
NRI
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ സർഗം സ്റ്റീവനേജിന്റെ "പൊന്നോണം 2026' സെപ്റ്റംബർ 12ന് വിപുലമായി ആഘോഷിക്കും. തിരുവോണാഘോഷങ്ങൾക്ക് സ്റ്റീവനേജിലെ ബാർക്ലേയ്സ് അക്കാദമി ഓഡിറ്റോറിയം വേദിയാകും.
ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ, അത്ലറ്റിക് കായിക മത്സരങ്ങൾക്ക് സെന്റ് നിക്കോളാസ് ഗ്രൗണ്ടും സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്ററും വേദിയാവും.
ഓഗസ്റ്റ് 31നു ചെസ്, കാർഡ്, കാരംസ് മത്സരങ്ങളും സെപ്തംബർ അഞ്ചിനു ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളും ആറിനു അത്ലറ്റിക് മത്സരങ്ങൾക്കൊപ്പം ഔട്ട്ഡോർ മത്സരങ്ങളും നടത്തപ്പെടും.
സാംസ്കാരിക കലാ സന്ധ്യയും പരമ്പരാഗത തിരുവോണ രുചികൾ തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയുമാണ് പ്രധാന ആകർഷണം. വർണാഭമായ പൂക്കളമൊരുക്കി തുടക്കം കുറിക്കുന്ന സാംസ്കാരിക സന്ധ്യയിൽ സ്റ്റീവനേജിലെ അനുഗ്രഹീത കലാകാരന്മാർ അണിനിരക്കും.
തിരുവാതിരക്കളി, വൈവിധ്യമാർന്ന നൃത്തനൃത്യങ്ങൾ, കോമഡി സ്കിറ്റുകൾ, ഗാനമേള, മിമിക്രി തുടങ്ങിയ നിരവധി വൈവിധ്യങ്ങളായ കലാപരിപാടികളാണ് വേദിയിൽ അരങ്ങേറുക. മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത്, ഓണപ്പാട്ടുകൾ, മേളപ്പെരുക്കം, പ്രത്യേക തിരുവോണ സംഗീത-നൃത്താവതരണം എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.
സർഗം സ്റ്റീവനേജ് ഒരുക്കുന്ന ഈ ഓണനിലാവിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മേഴ്സി മാത്യു - 07946 441321, ജിമ്മി തോമസ് - 07460 952027, സിബി കക്കുഴി - 07830 005628.
Venue: Barclays Academy, Walkern Road, Stevenage, SG1 3RB.
NRI
ന്യൂഡൽഹി: ചാവറ കൾച്ചറൽ സെന്റർ ഡൽഹിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം മൈത്രി 2026 സാംസ്കാരിക കൂട്ടതുമായ മതസൗഹാർദ്ദത്തിന്റെ വേറിട്ട മാതൃകയായി. ഒമ്പത് മതങ്ങളെ പ്രതിനിധീകരിച്ച ആത്മീയ നേതാക്കൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒരുമിച്ച ചടങ്ങിൽ മുൻ നയതന്ത്രജ്ഞരായ ടി.പി. ശ്രീനിവാസൻ, വേണു രാജാമണി എന്നിവർ ഓണസന്ദേശം നൽകി.
സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ഡോ. മാത്യു കോയിക്കൽ ആശീർവാദ പ്രസംഗം നടത്തി. ഒമ്പത് മതങ്ങളുടെ ചിഹ്നങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ പ്രത്യേക ഹാർമണി പൂക്കളത്തിൽ കൾച്ചറൽ സെൻട്രൽ ഡയറക്ടർ ഫാ.ഡോ. റോബി കണ്ണഞ്ചിറയുടെ നേതൃത്വത്തിൽ അതിഥികൾ പൂക്കൾ അർപ്പിച്ചു.
ജാതിമത ഭേദമന്യേ കുട്ടികളെ ഒരുമിച്ച് പഠിപ്പിക്കുകയും ഭക്ഷണം നൽകുകയും ചെയ്ത വിശുദ്ധ ചാവറയച്ചന്റെ ആശയങ്ങൾ മുൻനിർത്തി സംഘടിപ്പിച്ച കൂട്ടായ്മയിൽ സൗഹൃദത്തിന്റെ പ്രതീകമായി മുല്ലപ്പൂക്കൾ കെട്ടുന്ന ചടങ്ങും ഉൾപ്പെടുത്തി.തുടർന്ന് വിവിധ മതനേതാക്കളും വിദേശ നയതന്ത്രജ്ഞരും ഒരുമിച്ചൊരു മേശയിൽ ഓണസദ്യ വിളമ്പി.
National
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെയെന്ന് മോദി പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്സിലാണ് മോദിയുടെ ആശംസ.
'ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണിത്. ഈ ഉത്സവം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെ'- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
നേരത്തെ, രാഷ്ട്രപതി ദ്രൗപതി മുർമുവും ഓണാശംസകൾ നേർന്നിരുന്നു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള കേരളീയർക്ക് ഓണാശംസകൾ നേരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവന നൽകാൻ പൗരന്മാരെ ഓണം പ്രചോദിപ്പിക്കട്ടെന്നും രാഷ്ട്രപതി പറഞ്ഞു.
District News
വരൂ...കോഴിക്കോട്ടേക്ക്, മനംനിറയെ ആഘോഷിക്കൂ...
കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് കോഴിക്കോടിനിനി ആഘോഷരാവുകളാണ്. കോഴിക്കോട് ജില്ലയുടെ സാംസ്കാരിക തനിമയും കലാപെരുമയുമെല്ലാം കോര്ത്തിണക്കിയാണ് ഓണാഘോഷ പരിപാടികള് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാതല ഓണാഘോഷം കഴിഞ്ഞ ദിവസം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തിരുന്നു. കോഴിക്കോട് നഗരത്തില് കോഴിക്കോട് ബീച്ച്, ടൗണ് ഹാള്, ഭട്ട് റോഡ്, മാനാഞ്ചിറ, കുറ്റിച്ചിറ, തളി എന്നീ കേന്ദ്രങ്ങളാണ് വേദിയാകുക. നഗരത്തിന് പുറത്ത് 26ന് അകലാപ്പുഴയിലും 27ന് കാപ്പാട് ബീച്ചിലും ഘോഷയാത്ര, സാംസ്കാരിക സദസ്, കലാവിരുന്ന് എന്നിവയും 29ന് ഉള്ളൂര് കടവില് കയാക്കിംഗ് ഫെസ്റ്റും നടക്കും.
26ന് വൈകുന്നേരം ആറിന് ബീച്ച് ഫ്രീഡം സ്ക്വയറിലെ വേദിയില് നരേഷ് അയ്യര്, സുനില്കുമാര് എന്നിവരുടെ സംഗീത പരിപാടി, ധ്വനിതരംഗ് കൊച്ചിയുടെ ഡാന്സ് മാനിയ. ഭട്ട് റോഡ് ബീച്ച് വേദിയില് വൈകുന്നേരം ആറിന് എം. സ്വാതികയുടെ കുച്ചിപ്പുടി, മുഹമ്മദ് അസ്ലമിന്റെ ബോളിവുഡ് ഹിറ്റ്സ് സംഗീത പരിപാടി. ടൗണ്ഹാള് വേദിയിലെ നാടകോത്സവത്തില് വൈകുന്നേരം 6.30ന് കോഴിക്കോട് രംഗഭാഷയുടെ "ഒരുക്കം' നാടകോത്സവം. മാനാഞ്ചിറ സ്ക്വയറിലെ വേദിയില് വൈകുന്നേരം അഞ്ചിന് യോഗ, ആറിന് മെഗാ തിരുവാതിര, 6.30ന് പാവനാടകം, 7.30ന് തുടികൊട്ടും പാട്ട്, എട്ടിന് ദഫ്മുട്ട്, 8.30ന് ഡ്രംസ് ഡിയോ. കുറ്റിച്ചിറയിലെ വേദിയില് വൈകുന്നേരം 6.30ന് റാസ ആന്ഡ് ടീമിന്റെ ഗസൽ. തളിയിലെ വേദിയില് വൈകുന്നേരം ആറിന് അജിത്ത് സുബ്രഹ്മണ്യന്റെ ഹിന്ദുസ്ഥാനി ക്ലാസിക്കൽ. ഏഴിന് സീത ശശിധരന്റെ ഭരതനാട്യം.
27ന് വൈകുന്നേരം ആറിന് ബീച്ച് ഫ്രീഡം സ്ക്വയര് വേദിയില് ഹരിശങ്കര് ആന്ഡ് ടീമിന്റെ ഓര്ക്കസ്ട്ര, ബിജുല ബാലകൃഷ്ണന്റെ കുച്ചിപ്പുടി. ഭട്ട് റോഡ് ബീച്ച് വേദിയില് വൈകുന്നേരം ആറിന് എം.എസ്. ബാബുരാജ് മെഹ്ഫിലും നാട്ടുവെളിച്ചം ഗാനമേളയും. കുറ്റിച്ചിറയിലെ വേദിയില് വൈകുന്നേരം 6.30ന് സിബല്ല സദാനന്ദന് ആന്ഡ് ടീമിന്റെ വനിതാ ഓര്ക്കസ്ട്ര. തളി വേദിയില് വൈകുന്നേരം ആറിന് ഡോ. സുധ രഞ്ജിത്തിന്റെ കര്ണാട്ടിക് ക്ലാസിക്കല് കച്ചേരിയും ഏഴിന് കലാമണ്ഡലം ശ്രീരേഖ ജി. നായരുടെ മോഹിനിയാട്ടവും. ടൗണ്ഹാള് വേദിയില് വൈകുന്നേരം 6.30ന് നാടകോത്സവത്തില് കോഴിക്കോട് അഭിനയ തിയറ്റേഴ്സിന്റെ "മിത്രന് പട്ടേരി' നാടകം, മാനാഞ്ചിറ സ്ക്വയര് വേദിയില് വൈകുന്നേരം അഞ്ചിന് ജിംനാസ്റ്റിക്, ആറിന് നാടന്പാട്ട്, ഏഴിന് ഒപ്പന, 7.30ന് ചാക്യാര്കൂത്ത്, എട്ടിന് മ്യൂസിക് ബാന്ഡ് .
28ന് വൈകുന്നേരം 5.30ന് ബീച്ചിലെ ഫ്രീഡം സ്ക്വയര് വേദിയില് കേരള സര്ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സൗത്ത് സോണ് കള്ച്ചറല് സെന്ററും ചേര്ന്നൊരുക്കുന്ന "ഇന്ത്യന് വസന്തോത്സവം 2026'. ഏഴിന് ഷഹബാസ് അമന്റെ ഗസല്. ഭട്ട് റോഡ് ബീച്ച് വേദിയില് ആറിന് മലബാര് മെഹന്ദി സൂഫി ഡാന്സ്, ഏഴിന് ഗാനമേള. ടൗണ്ഹാള് വേദിയിലെ നാടകോത്സവത്തില് വൈകുന്നേരം 6.30ന് ആപ്ത പയ്യൂരിന്റെ "മീന് പാടും പാട്ട്', തിരുവമ്പാടി ജനചേതനയുടെ "വിപരീതം' എന്നിവയും അരങ്ങിലെത്തും.
29ന് ബീച്ച് ഫ്രീഡം സ്ക്വയര് വേദിയില് വൈകുന്നേരം ആറിന് സൗഷ്ഠവ കോഴിക്കോടിന്റെ നൃത്ത നൃത്യങ്ങളും ഏഴിന് മധു ബാലകൃഷ്ണന് ആന്ഡ് ടീമിന്റെ ഓര്ക്കസ്ട്രയും നടക്കും. ഭട്ട് റോഡ് ബീച്ച് വേദിയില് വൈകുന്നേരം ഏഴിന് കോഴിക്കോട് ബ്രഹ്മ കലാക്ഷേത്രയുടെ പാട്ടും ചിരിയും, ടൗണ്ഹാള് വേദിയിലെ നാടകോത്സവത്തില് വൈകുന്നേരം 6.30ന് വടകര അകം തിയറ്റര് ഗ്രൂപ്പിന്റെ "ക്ണാപ്പന്', നടുവട്ടം ഉറവ് സാംസ്കാരിക വേദിയുടെ "മുച്ചീട്ടുകളിക്കാരന്റെ മകള്' എന്നിവയും അരങ്ങേറും.
ഓഗസ്റ്റ് 30ന് സമാപന സമ്മേളനം റവന്യു മന്ത്രി എ.പി. അനില്കുമാര് ഉദ്ഘാടനം ചെയ്യും. തുടര്ന്ന് സ്റ്റീഫന് ദേവസിയുടെ ഫ്യൂഷന് മ്യൂസിക്കും ഉണ്ടാകും. വിനോദസഞ്ചാരവകുപ്പ് അനുവദിച്ച 40 ലക്ഷം രൂപക്ക് പുറമെ വിവിധ വ്യാപാര സ്ഥാപങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് ജില്ലാതല ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നത്.
District News
നെയ്യാറ്റിന്കര: നെയ്യാറ്റിന്കര വടക്കേകോട്ട റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും നഗരസഭ ചെയർപേഴ്സൺ ഡബ്ല്യൂ.ആര്. ഹീബ ഉദ്ഘാടനം ചെയ്തു. സ്വദേശാഭിമാനി സ് മാരക ഗവ. ടൗണ് എല്പി സ് കൂളില് നടന്ന ചടങ്ങില് അസോസിയേഷന് പ്രസിഡന്റ് ആര്. രഞ്ജിത്ത് ലാല് അധ്യക്ഷനായി. കൗണ്സിലര് ആര്. അജിത, ട്രാഫിക് എസ്.ഐ. സജീവ്, സെക്രട്ടറി ജി.എം. സുഗുണൻ, ട്രഷറർ ഡോ. കെ. ഷാഹുൽ ഹമീദ്, ജോയിന്റ് സെക്രട്ടറി ആര്.കെ സജീവ് എന്നിവര് പങ്കെടുത്തു.
ഞാറക്കാല ഹിമശൈല ഗ്രന്ഥശാലയുടെ ഓണോത്സവം ജില്ലാ ലൈബ്രറി കൗണ്സില് അംഗം എസ്. ഗോപകുമാര് ഉദ്ഘാടനം ചെയ്തു. റിട്ട. അധ്യാപകന് പി.എസ്. രാജേന്ദ്രന്, പൊന്വിള എസ്സിബി സെക്രട്ടറി എല്. ലതകുമാരി എന്നിവര് പങ്കെടുത്തു.
ആനാവൂർ 4794 -ാം നന്പര് എൻഎസ്എസ് കരയോഗത്തിന്റെ ഓണാഘോഷം, വാര്ഷികാഘോഷം എന്നിവയുടെ ഉദ്ഘാടനം എൻഎസ്എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ ചെയര്മാൻ എൻ. ഹരിഹരൻ ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിന്കര റെയിൽവേ സ്റ്റേഷൻ ലെയിൻ സ്വദേശി റസിഡന്റ്സ് അസോസിയേഷന് അംഗങ്ങള്ക്കുള്ള ഓണക്കിറ്റ് വിതരണോദ്ഘാടനം പ്രസിഡന്റ് കൂട്ടപ്പന മഹേഷ് നിര്വഹിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് അത്തപ്പൂക്കള മത്സരവും സംഘടിപ്പിക്കും.
പാറശാല നർത്തകി ഡാൻസ് അക്കാഡമിയുടെ ഓണാഘോഷപരിപാടികളും ചിലങ്ക പൂജയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
മുല്ലൂര് ശ്രീകൃഷ്ണവിലാസം എന്എസ്എസ് കരയോഗത്തിന്റെ ഓണാഘോഷം ചലച്ചിത്ര പിന്നണി ഗായികയും സംഗീത സംവിധായകയുമായ അഡ്വ. ഗായത്രി നായര് ഉദ്ഘാടനം ചെയ്തു. കവി മധു മുല്ലൂര് അധ്യക്ഷനായി. മോട്ടിവേഷണല് സ്പീക്കര് ഗിരീഷ് പരുത്തിമഠം മുഖ്യപ്രഭാഷണം നടത്തി.
നെയ്യാറ്റിന്കര കൃഷ്ണന്കോവില് ജംഗ്ഷന് ഉണ്ണിക്കണ്ണന് സേവാസമിതിയുടെ ഓണാഘോഷവും വാര്ഷികാഘോഷവും ആരംഭിച്ചു. ഇന്നു രാവിലെ ഒന്പതിന് അത്തപ്പൂവിടല്, പത്തിനു കലാ-കായിക മത്സരങ്ങള് എ ന്നിവയുണ്ടാകും. വൈകുന്നേരം ആറിനു സാംസ്കാരിക സമ്മേളനം ഫ്രാന് പ്രസിഡന്റ് എസ്.കെ. ജയകുമാര് ഉദ്ഘാടനം ചെയ്യും. മുന് കൗണ്സിലര് മഞ്ചത്തല സുരേഷ് അധ്യക്ഷനാകും. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് എം. അലി ഫാത്തിമ ഓണസന്ദേശം നല്കും.
തിരുമംഗലം റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും വാര്ഷികാഘോഷവും 29ന് നെയ്യാറ്റിന്ക നഗരസഭ ചെയര്പേഴ്സണ് ഡബ്ല്യൂ.ആര്. ഹീബ ഉദ്ഘാടനം ചെയ്യും. അസോസിയേഷന് പ്രസിഡന്റ് തിരുമംഗലം സന്തോഷ് അധ്യക്ഷനാകും. വൈസ് ചെയര്മാന് കെ.കെ. ഷിബു, കൗണ്സിലര്മാരായ ഗ്രാമം പ്രവീണ്, സുരേഷ് കുമാര്, അജിന്, മുന് കൗണ്സിലര് എസ്.കെ ജയകുമാര് എന്നിവര് സംബന്ധിക്കും.
പാറശാല: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച ഓണാഘോഷം സമാപിച്ചു. മുൻ എംഎൽഎ എ.ടി. ജോര്ജ് സമാപന സമ്മേളനവും സമ്മാനവിതരണവും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. സിനിമ നാടക പിന്നണി ഗായികയും സെക്രട്ടേറിയറ്റ് ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ പ്രമീള, സരസ്വതി ആശുപത്രി ചെയര്മാന് ഡോ. എസ്. കെ. അജയ്യകുമാര്, ജയില് ഉപദേശക സമിതി അംഗം ഡോ. ആര്. വത്സലന്, ഡെസ്മാര്ട്ട് ഡയറക്ടര് ഡോ. സുരേഷ്കുമാര് എന്നിവര് പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അരുണ്, പൂവാര് പഞ്ചായത്ത് പ്രസിഡന്റ് ആതിര, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ആന്സി വി. ദാസ്, പി. സലീല, ലിജുകുമാര്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രത്നരാജ്, ശോഭ കല്പാസ്, മാറാടി സനല്, ബിന്ദു കെ. സുകുമാര്, അര്ച്ചന, കെ. ബിന്ദു, പ്രഗീത്, പ്രവീണ, മോഹന കുമാര്, വിനിതകുമാരി, ബിഡിഒ കെ.പി. ചിത്ര, ജോയിന്റ് ബിഡിഒ രാജീവ് എന്നിവര് പ്രസംഗിച്ചു. വിവിധ മത്സര വിജയികളായുള്ളവര്ക്ക് പുരസ്കാരം സമ്മാനിച്ചു.
വെള്ളറട : വെള്ളറട ജംഗ്ഷനില് ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തംഗം ചരുവിള രാജേഷ് നിർവഹിച്ചു. പത്മകുമാര് അധ്യക്ഷത വഹിച്ചു. ഡോ. മോഹനന്, യുഡിഎഫ് കണ്വീനര് കെ. ദസ്ഥഗീര്, ശ്രീകണ്ഠന്, ബ്ലോക്ക് പഞ്ചായത്തംഗം സാം ഡേവിഡ്, ഇടമനശ്ശേരി സന്തോഷ്, കെ.ജി. മംഗള്ദാസ്, വികസന സമിതി സെക്രട്ടറി സുരേഷ് കുമാര്, ട്രഷറര് രതീഷ്, പ്രസിഡന്റ് സത്യശീലന്, പി.എസ്. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാര്ഥികളുടെ വിവിധ കലാ പരിപാടികള്, ചെണ്ടമേളം, ഉന്നത വിജയം നേടിയ വിദ്യാര്ഥികളെ ആദരിക്കല്, തുടങ്ങി വിപുലമായ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഒരാഴ്ച നീണ്ടുനില്ക്കുന്ന കലാപരിപാടികളാണു വികസന സമിതിയുടെ നേതൃത്വത്തില് സംഘടിപ്പിച്ചിട്ടുള്ളത്.
ശ്രീകാര്യം: താഴെ കരിയം ശ്രീഭദ്ര റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷം ഉത്രം ഓഡിറ്റോറിയത്തിൽ വി.മുരളീധരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കരിയം വിജയകുമാർ അധ്യക്ഷനായി. രക്ഷാധികാരി ടി. അശോക്കുമാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി സൗമ്യ ബിജു പുതിയ പദ്ധതികൾ പരിചയപ്പെടുത്തി. അസോസിയേഷന്റെ മുഴുവൻ റോഡുകളും കാമറാ നിരീക്ഷണത്തിലാക്കുന്ന പദ്ധതി കഴക്കുട്ടം എസിപി എസ്.വൈ. സുരേഷ് ഉദ്ഘാടനം ചെയ്തു.
മുതിർന്ന പൗരന്മാർക്കുള്ള ഓണക്കോടി വിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും സമ്മാനദാനവും കൗൺസിലർമാരായ വി.എസ്. ബിന്ദു, അരുൺ വട്ടവിള, എസ്. ജ്യോതിസ് ചന്ദ്രൻ, റൊട്ടേറിയൻ ആർ. ബിജുകുമാർ, എൽ. ശ്രീലേഖ, സി. ബാബു, എം. രഞ്ജിത് കുമാർ, കെ.കെ. ശ്രീനിവാസൻ എന്നിവർ ചേർന്നു നിർവഹിച്ചു.
കള്ളിക്കാട്: 20 വർഷമായി ഒന്നാം ഓണത്തോടനുബന്ധിച്ച് നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങായി സംഘമിത്ര പുരുഷ സ്വയംസഹായ സംഘം. മങ്കാരമുട്ടം സംഘമിത്ര പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഇത്തവണയും 40 കുടുംബങ്ങൾക്ക് ഓണക്കോടി, മലക്കറി, അരി എന്നിവ വിതരണം ചെയ്തു.
കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ആനി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സജിനിമോൾ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ. അജിത, കവി അജി ദൈവപ്പുര എന്നിവർ പങ്കെടുത്തു.
പകല്വീട്ടിലെ അമ്മമാരുടെ പൊന്നോണാഘോഷം
നെയ്യാറ്റിന്കര : വട്ടത്തില് കളംവരച്ച് അവര് പൂക്കളം തീര്ത്തു. ഒറ്റയ്ക്കും സംഘമായും പാട്ടുപാടി. ചിലര് പതിയെ ചുവടുകള്വച്ചു. പകല്വീട്ടിലെ അമ്മമാര് മാവേലിയോടൊപ്പംനിന്ന് ചിത്രവും പകര്ത്തി. നെയ്യാറ്റിൻകര നഗരസഭയുടെയും സാമൂഹ്യനീതി വകുപ്പിന്റെയും ഹെൽപ്പ് ഏജ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ പത്താംകല്ലില് പ്രവർത്തിക്കുന്ന മാതൃക സായംപ്രഭ ഹോം പകൽവീട്ടിലെ അമ്മമാരാണ് ഇക്കുറിയും ഓണം ആഘോഷിച്ചത്.
നെയ്യാറ്റിൻകര നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. സജീവ് കുമാര് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ. ഷിബു മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ ബിന്ദു പ്രകാശ് ഓണസന്ദേശം നൽകി.
പകല്വീട്ടിലെ അമ്മമാര് തിരുവാതിര, ഓണപ്പാട്ട് എന്നിങ്ങനെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സുന്ദരിക്ക് പൊട്ടുതൊടൽ, നാരങ്ങയും സ്പൂണും മുതലായ വിവിധ തരത്തിലുള്ള ഓണക്കളികളും അരങ്ങേറി. നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യൂ.ആർ. ഹീബ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പകല്വീട്ടിലെ അംഗങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പാറശാല രൂപത എംസിഎ നേതാക്കൾ പകൽവീട് സന്ദർശിച്ചു. എല്ലാവർക്കും ഓണക്കോടികൾ വിതരണം ചെയ്തു. മാറനല്ലൂർ ക്രൈസ്റ്റ് കോളജിലെ എംഎസ്ഡബ്ല്യൂ വിദ്യാർഥികളും പകൽവീട് സന്ദർശിച്ച് വിവിധ കലാ പരിപാടികൾ സംഘടിപ്പിച്ചു.
Kerala
കൊച്ചി: കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ ഓണാഘോഷം സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒരുമയുടേതുമാകട്ടെയെന്ന് കെസിബിസി പ്രസിഡന്റ് ആര്ച്ച്ബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല്, വൈസ് പ്രസിഡന്റ് ബിഷപ് സാമുവേല് മാര് ഐറേനിയോസ്, സെക്രട്ടറി ജനറല് ആര്ച്ച്ബിഷപ് മാർ തോമസ് തറയില് എന്നിവര് ആശംസാസന്ദേശത്തിൽ പറഞ്ഞു.
മത, സാമുദായിക പരിഗണനകള്ക്ക് ഉപരിയായ മാനവസാഹോദര്യവും ഐക്യവും സ്നേഹവും സമാധാനവും നന്മയും ദേശസ്നേഹവും പങ്കുവയ്ക്കാനും വളര്ത്താനും ഓണാഘോഷങ്ങളിലൂടെ സാധിക്കണം.
കഥകളാണ് മാനവസംസ്കാരത്തെ രൂപപ്പെടുത്തുന്നതെന്നും അത്തരം ഒരു നല്ല കഥയാണ് ഓണത്തെക്കുറിച്ചുള്ളതെന്നും കള്ളവും ചതിയുമില്ലാത്ത നല്ല നാളയെ സ്വപ്നം കാണാന് പ്രേരിപ്പിക്കുന്ന മഹാബലിക്കഥ എല്ലാക്കാലവും പ്രസക്തമാണെന്നും ആശംസാസന്ദേശത്തില് പറഞ്ഞു.
Business
കൊച്ചി: പുതിയ തലമുറയ്ക്ക് പഴമയെ പകർന്നുനൽകി ഈ ഓണം ആഘോഷിക്കണമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.
ഒരു മതവിഭാഗം മാത്രം ആഘോഷിക്കുന്ന ഉത്സവമല്ല ഓണം. ലോകമെങ്ങുമുള്ള മലയാളികൾ ജാതിമതഭേദെമന്യേ ഓണം ആഘോഷിക്കുന്നു.
സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് ഓണം. ഓണക്കാലത്ത് കേരളം കടന്നുപോകുന്ന പ്രതികൂല കാലാവസ്ഥയെ തരണം ചെയ്യാനാകുമെന്നും യൂസഫലി ഓണസന്ദേശത്തിൽ പറഞ്ഞു.
District News
ഇടുക്കി: സംസ്ഥാന സര്ക്കാരിന്റെ ഹരിത ഓണം കാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന് സംഘടിപ്പിച്ച പൂക്കള മത്സരത്തില് അജൈവ പാഴ്വസ്തുക്കള് ഉപയോഗിച്ച് ചക്കുപള്ളം പഞ്ചായത്ത് ഹരിത കര്മസേന അംഗങ്ങള് നിര്മിച്ച പൂക്കളം ശ്രദ്ധേയമായി.
പൂക്കള്ക്ക് പകരം അജൈവ പാഴ്വസ്തുക്കളും പുനരുപയോഗ ഉത്പന്നങ്ങളുംകൊണ്ട് നിര്മിച്ച പൂക്കളം ആശയങ്ങള് കൊണ്ടും മനോഹാരിത കൊണ്ടും സമ്പുഷ്ടമായി. മാവേലി ഒരു പ്ലാസ്റ്റിക് ബോട്ടില് ബിന്നില് നിക്ഷേപിക്കുന്നത് ഉള്പ്പെടെ ശുചിത്വ മിഷന് എംബ്ലവും ഭൂമിയും ഉള്പ്പെടെ വ്യത്യസ്തമായ ആശയങ്ങളാണ് ഹരിതകര്മസേനാംഗങ്ങള് ചേര്ന്ന് പൂക്കളത്തിലൂടെ കോറിയിട്ടത്.
ചക്കുപള്ളം പഞ്ചായത്ത് ഹാളില് ഒരുക്കിയ പൂക്കളം വിവിധ നിറങ്ങളിലെ പ്ലാസ്റ്റിക് അടപ്പുകള്, കുപ്പികള്, തുണികള്, മുത്തുകള് എന്നിവ ഉപയോഗിച്ചാണ് നിര്മിച്ചത്. ആറു കിലോ വരുന്ന വിവിധ പാഴ്വസ്തുക്കളാണ് മനോഹരമായ പൂക്കളമായി മാറിയത്. പതിമൂന്ന് അംഗങ്ങള് ഉള്പ്പെടുന്ന ഹരിതകര്മസേനാംഗങ്ങള്ക്ക് പൂക്കളം നിര്മാണത്തിന് ആവശ്യമായ മാര്ഗനിര്ദേശങ്ങള് നല്കിയത്
വില്ലേജ് എക്സ്റ്റന്ഷന് ഓഫീസര് റീനമോള് ചാക്കോയാണ്. കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് റെജിമോന് ഷിബി, ഭരണസമിതി, പഞ്ചായത്ത് സെക്രട്ടറി ജെസ്മല് ജലാല്, അസിസ്റ്റന്റ് സെക്രട്ടറി ജോസഫ് ഡാനിയേല് എന്നിവരുടെ പിന്തുണയോടെയാണ് ഹരിതകര്മസേന അംഗങ്ങള് ഈ പൂക്കളം നിര്മിച്ചത്.
District News
മൂന്നാർ: ഉദ്യോഗസ്ഥര്ക്കും ജീവനക്കാര്ക്കും ഓണക്കാലത്ത് ലഭിക്കേണ്ട ആനുകൂല്യങ്ങള് സമയത്ത് ലഭിക്കാതെ വന്നതോടെ മൂന്നാര് പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഓണാഘോഷത്തിനു നിറം മങ്ങി.
ബന്ധപ്പെട്ട ബില്ലുകളും രേഖകളും സമര്പ്പിക്കുന്നതിലുണ്ടായ കാലതാമസമാണ് ജീവനക്കാര്ക്കു വിനയായത്. ബോണസും ഉത്സവബത്തയും ലഭിക്കാതായതോടെ ഇത്തവണ സാമ്പത്തിക പരാധീനതയിലാണ് ഇവരുടെ ഓണാഘോഷം.
ആനുകൂല്യങ്ങള് സമയത്തു ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാര്. എന്നാല്, പ്രതീക്ഷ അസ്ഥാനത്തായതോടെ തീരുമാനിച്ചിരുന്ന പദ്ധതികളെല്ലാം അവതാളത്തിലായി. സമയത്തുതന്നെ ബില്ലുകള് എല്ലാം സമര്പ്പിച്ചിരുന്നെന്നും ട്രഷറിയിലുണ്ടായ കാലതാമസമാണ് ആനുകൂല്യങ്ങള് വൈകുന്നതിന് കാരണമായതെന്നാണ് മൂന്നാര് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറയുന്നത്. ശുചീകരണ തൊഴിലാളികള്ക്കും പണം ലഭിക്കാതെ വന്നതോടെ അവരുടെ കുടുംബങ്ങളിലും ഓണം പേരിനു മാത്രമായി.
Kerala
തിരുവനന്തപുരം: ഇത്തവണ സപ്ലൈകോയിൽ റെക്കോർഡ് ഓണം വിൽപന. ജൂലൈ 22 മുതൽ ചൊവ്വാഴ്ച വൈകിട്ട് വരെയുള്ള കണക്കുകൾ പ്രകാരം 422.17 കോടി രൂപയുടെ വിറ്റുവരവാണ് ഇത്തവണ സപ്ലൈകോ നേടിയത്.
ഇതിൽ 153.49 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപനയിലൂടെയും 268.89 കോടി രൂപ നോൺ-സബ്സിഡി സാധനങ്ങളുടെ വിൽപനയിലൂടെയുമാണ് നേടിയത്. 2025ൽ ഓണക്കാലത്തെ 35 ദിവസത്തെ ആകെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു.
മുൻവർഷത്തെ അപേക്ഷിച്ച് സപ്ലൈകോയുടെ വിറ്റുവരവിൽ വൻ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മിക്ക സബ്സിഡി സാധനങ്ങള്ക്കും വില വര്ധിപ്പിക്കാതെയും പലതിനും വിലകുറച്ചിട്ടും ഈ നേട്ടത്തിലെത്താനായത് ജനങ്ങള് സപ്ലൈകോയെ മുന്വര്ഷങ്ങളിലേതിനേക്കാള് ആശ്രയിച്ചതിനാലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Editorial
ഓണത്തിനു മതമുണ്ടോ ഇല്ലയോ എന്ന ചർച്ച അവരു തുടരട്ടെ; നമുക്ക് ആഘോഷിക്കാം. വിദ്വേഷ-അഴിമതി-ഭയ രഹിത രാഷ്ട്രീയത്തെ, വൈവിധ്യങ്ങളെ പൂക്കളമാക്കുന്ന സംസ്കാരത്തെ നമുക്ക് എറ്റെടുക്കാം. മതത്തിന്റെ മുഖംമൂടിയണിഞ്ഞ വർഗീയതയുടെ വിഴുപ്പുഭാണ്ഡങ്ങൾ നാം ഏറ്റെടുക്കില്ല. മനുഷ്യരെ തുല്യരായി കാണുന്ന, കള്ളവും ചതിയുമില്ലാത്ത സദ്ഭരണം യാഥാർഥ്യമാകുവോളം നമുക്കു മഹാബലിക്കായുള്ള കാത്തിരിപ്പു തുടർന്നേ തീരൂ. ഐക്യത്തിന്റെ ദിനമാണിന്ന്. എല്ലാവർക്കും ഓണാശംസകൾ!
മാവേലിനാടിന്റെ ഭരണഘടനയെന്നോ ദേശീയഗാനമെന്നോ പറയാവുന്ന ആ പാട്ടിന്റെ അന്തഃസത്ത അതിൽനിന്നു തെരഞ്ഞെടുത്ത രണ്ടു ചരണങ്ങളിൽ പ്രകടമാണ്.
“മാവേലി നാടു വാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ.
കള്ളവുമില്ല ചതിയുമില്ല-
എള്ളോളമില്ല പൊളിവചനം”
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതുവച്ച് ആത്മപരിശോധന നടത്തി, കർമനിരതമായാൽ ഒരു സോഷ്യലിസ്റ്റ്-മതേതര-ജനാധിപത്യ രാജ്യം ഫലവത്താകും. മാവേലി ചരിത്രമായാലും ഭാവനാസൃഷ്ടിയായാലും അതിനൊരു രാഷ്ട്രീയ മാനിഫെസ്റ്റോയുടെ സ്വഭാവമുണ്ട്. എല്ലാ മനുഷ്യർക്കും തുല്യപദവിയുള്ളൊരു നാടിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് അതു തുടങ്ങുന്നത്. തൊഴിലാളിക്കോ മുതലാളിക്കോ മതാധിപതിക്കോ അവിടെ സർവാധിപത്യമില്ല. “ഇന്ത്യയിലെ ജനങ്ങളായ നാം” എന്നു തുടങ്ങുന്ന ഇന്ത്യൻ ഭരണഘടനാ ആമുഖത്തിലുള്ളതും ഈ സങ്കൽപമാണ്. എന്നിട്ടും നാം തുല്യരല്ലെന്ന കള്ളനാണയം അടിച്ചിറക്കുന്ന കമ്മട്ടങ്ങൾ നിരോധിക്കപ്പെടുന്നില്ല. സ്വാതന്ത്ര്യം ലഭിച്ച് 80 വർഷമാകുന്പോഴും ഭരണഘടനയെ സംരക്ഷിക്കാൻ ജനങ്ങൾക്ക് കോടതി കയറേണ്ടിവരുന്നു. അതേ, മാവേലിനാട് ഒരു സങ്കൽപമായി തുടരുന്നു. നമുക്ക് ഓണത്തെ മറക്കാനാകില്ല.
ആധുനിക ജനാധിപത്യ വ്യവസ്ഥയ്ക്കുപോലും ആർജിക്കാനായിട്ടില്ലാത്ത ഒരു മാതൃകാരാഷ്ട്ര സങ്കൽപമാണത്. വേൾഡ് ഇക്വിറ്റി ലാബ് കഴിഞ്ഞ വർഷം പുറത്തുവിട്ട കണക്കനുസരിച്ച്, ദേശീയ വരുമാനത്തിന്റെ 58 ശതമാനവും 10 ശതമാനം ആളുകളുടെ കൈയിലായി. താഴേത്തട്ടിലുള്ള 50 ശതമാനം പേർക്കു ലഭിക്കുന്നത് വെറും 15 ശതമാനം. മൊത്തം സന്പത്തിന്റെ 65 ശതമാനവും അതിസന്പന്നരായ 10 ശതമാനം പേരുടെ കൈയിലായി. ഇതുകൂടി ശ്രദ്ധിക്കുക. താഴേത്തട്ടിലുള്ള 50 ശതമാനം ആളുകളുടെ കൈവശമുള്ള സന്പത്തിന്റെ മൂന്നിരട്ടിയിലധികമാണ് 0.001 ശതമാനം വരുന്ന 60,000 ശതകോടീശ്വരന്മാരുടെ കൈവശം കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ അസമത്വങ്ങളുടെ നാട്ടിൽ തുല്യതാസങ്കൽപമായ ഓണം ആഘോഷിക്കാൻ നാം ഒന്നിക്കുകയാണു വേണ്ടത്.
ഭരണാധികാരികളായാലും മതഭ്രാന്തരായാലും ഒന്നിച്ചൊരു പാട്ടുപാടാനോ നൃത്തം ചെയ്യാനോ സദ്യ ഉണ്ണാനോ പോലും സമ്മതിക്കാത്തവരെ അവഗണിക്കണം. ഒരാൾ ചോദിക്കുന്നത്, ഏതെങ്കിലും പുരാണത്തിലോ ഇതിഹാസത്തിലോ മഹാബലി കേരളം ഭരിച്ചിരുന്നതിനു തെളിവുണ്ടോ എന്നാണ്. ചോദിച്ചയാൾ പങ്കെടുക്കുന്ന ബാക്കിയെല്ലാ ആഘോഷങ്ങൾക്കും തെളിവുണ്ടോയെന്നതു വേറെ കാര്യം. മറ്റൊരാൾക്കു സംശയം, പാതാളത്തിൽനിന്നു വരുന്നവനെ കാത്തിരിക്കണോ എന്നാണ്. മഹാബലിയുടെ ഐതീഹ്യത്തിലെ “മാനുഷരെല്ലാരുമൊന്നുപോലെ” എന്ന ഐക്യസന്ദേശമോ തുല്യതയും സമൃദ്ധിയും സ്വപ്നം കാണാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന മഹാബലിയുടെ വരവ് എന്ന സങ്കൽപമോ അദ്ദേഹത്തിനു മനസിലായിട്ടില്ല. പാതാളത്തിലാണ് അദ്ദേഹം തൂങ്ങിക്കിടക്കുന്നത്.
സ്കൂളുകളിലും കോളജുകളിലും ആഘോഷം നടക്കുന്പോൾ പങ്കെടുക്കുന്നതു ശരിയല്ലെന്നാണ് മറ്റു ചിലരുടെ മുന്നറിയിപ്പ്. പക്ഷേ, അദ്ദേഹത്തിന്റെ സമുദായത്തിൽ പെട്ടവരും അതത്ര ഗൗനിച്ചില്ല. ഇടുങ്ങിയ വ്യാപാരങ്ങൾ പുതിയ തലമുറ ഏറ്റെടുക്കുന്നില്ല. ഇങ്ങനെ വാതിലുകൾ കൊട്ടിയടച്ചാൽ എല്ലാ ആഘോഷങ്ങളും ചിലർക്കായി ചുരുങ്ങും. സൗഹൃദത്തിന്റെ, സാഹോദര്യത്തിന്റെ പൊതുവിടങ്ങൾ അപ്രത്യക്ഷമാകും. ഏതായാലും ഇത്തരം മതകേന്ദ്രീകൃത അഭിപ്രായങ്ങൾ കേരളത്തിലായതുകൊണ്ട് വിലപ്പോയിട്ടില്ല.
തുല്യത, സാഹോദര്യം, പങ്കുവയ്ക്കൽ... നന്മയുടെ ഈ ആഘോഷത്തെ അവസരമാക്കാം. ദുർഭരണങ്ങളെക്കുറിച്ചു തിരിച്ചറിവു നൽകാൻ ‘ഇന്നെത്തുന്ന’ മാവേലിയെ വരവേൽക്കാം. ഒന്നിച്ചൊരു പൂക്കളമൊരുക്കാം, സദ്യ പങ്കുവയ്ക്കാം. ഈ ഓണവും ഓർമിപ്പിക്കുന്നു... നാമൊന്നാണ്.
Kerala
ന്യൂഡൽഹി: കേരളത്തിന് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമുള്ള കേരളീയർക്ക് ഓണാശംസകൾ നേരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി സംഭാവന നൽകാൻ പൗരന്മാരെ ഓണം പ്രചോദിപ്പിക്കട്ടെന്നും രാഷ്ട്രപതി പറഞ്ഞു.
Kerala
തിരുവനന്തപുരം: മലയാളികൾക്ക് ഓണാശംസകളുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. ജാതിമത ചിന്തകൾക്കതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണ് ഓണമെന്ന് മുഖ്യമന്ത്രി തന്റെ സന്ദേശത്തിൽ പറഞ്ഞു. അതിജീവനത്തിന് പ്രചോദനം നൽകുകയും പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവ് നൽകുകയും ചെയ്യുന്നതാണ് ഓരോ ഓണാഘോഷങ്ങളെന്ന് സതീശൻ പറഞ്ഞു.
സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവെച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എല്ലാവർക്കും ഓണം ആഘോഷിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പ്രകൃതിദുരന്തങ്ങൾ സൃഷ്ടിച്ച പ്രയാസങ്ങൾ ഇപ്പോഴും പൂർണമായി മാറിയിട്ടില്ല. അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ഓരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നതെന്ന് സതീശൻ പറഞ്ഞു.
വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനായി സർക്കാർ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സന്തോഷത്തിനും മുന്നോട്ടുള്ള യാത്രയ്ക്കും കരുത്ത് പകരുന്നതാകട്ടെ ഇത്തവണത്തെ തിരുവോണമെന്നും സതീശൻ ആശംസിച്ചു.
സമൂഹത്തിൽ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതിൽനിന്ന് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നവർ അവസരം കാത്തിരിക്കുന്ന കാലമാണിത്. ഈ സാഹചര്യത്തിൽ ജാതിമത വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി ഒന്നിച്ച് നിൽക്കണം. അതുതന്നെയാണ് ഓണാഘോഷത്തിന്റെ സന്ദേശമെന്നും സതീശൻ വ്യക്തമാക്കി.