x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൂ​സ്റ്റ​ൺ ക്നാ​നാ​യ പ​ള്ളി​യി​ൽ സീ​നി​യ​ർ മി​നി​സ്‌​ട്രീ​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

ബി​ബി തെ​ക്ക​നാ​ട്ട്
Published: August 20, 2026 12:40 PM IST | Updated: August 20, 2026 12:40 PM IST

പരിപാടിയിൽ നിന്ന്

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക​യി​ലെ സീ​നി​യ​ർ മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം വി​പു​ല​​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ​രാ​വി​ലെ ഒമ്പതിന് അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

കു​ർ​ബാ​ന​യ്ക്ക് ശേ​ഷം സീ​നി​യ​ർ മി​നി​സ്ട്രി​യു​ടെ ബു​ധ​നാ​ഴ്ച​ക​ളി​ലെ പ​തി​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു. തു​ട​ർ​ന്ന് സം​ഘ​ട​ന​യി​ലെ വ​നി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ച മ​നോ​ഹ​ര​മാ​യ പ​ര​മ്പ​രാ​ഗ​ത തി​രു​വാ​തി​ര​ക്ക​ളി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.

K-Rail Survey K-Rail Survey K-Rail Survey

സീ​നി​യ​ർ മി​നി​സ്ട്രി അം​ഗ​ങ്ങ​ൾ​ത​ന്നെ ത​യാ​റാ​ക്കി​യ കേ​ര​ളീ​യ ത​നി​മ​യാ​ർ​ന്ന വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ച​ത്. ഓ​ണ​ത്തി​ന്‍റെ പാ​ര​മ്പ​ര്യ ത​നി​മ വി​ളി​ച്ചോ​തു​ന്ന പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചാ​ണ് അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

വി​കാ​രി ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, സി​സ്റ്റ​ർ റ​ജി എസ്ജെസി, ബി​ബി തെ​ക്ക​നാ​ട്ട് എ​ന്നി​വ​രും സീ​നി​യ​ർ മി​നി​സ്ട്രി​യു​ടെ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : HoustonKnanayaChurch Senior Ministry Onam NRINews

Recent News

Corehub Up