x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എ​മ്മും കോ​ൺ​ഗ്ര​സും വി​ട്ടു​നി​ന്നു; നാ​ര​ങ്ങാ​ന​ത്ത് ബി​ജെ​പി​യു​ടെ അ​വി​ശ്വാ​സ പ്ര​മേ​യം പൊ​ളി​ഞ്ഞു

വെബ് ഡെസ്ക്
Published: August 20, 2026 03:36 PM IST | Updated: August 20, 2026 03:36 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രെ ബി​ജെ​പി കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ടു. സി​പി​എ​മ്മും കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളും ച​ർ​ച്ച​യി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​തോ​ടെ അ​വി​ശ്വാ​സ പ്ര​മേ​യം പ​രി​ഗ​ണി​ക്കാ​നു​ള്ള ക്വാ​റം തി​ക​യാ​തെ​യാ​ണ് പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ട​ത്.

നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കും ആ​റ് അം​ഗ​ങ്ങ​ൾ വീ​ത​മാ​ണു​ള്ള​ത്. സി​പി​എ​മ്മി​ന് ര​ണ്ട് അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. നേ​ര​ത്തെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ബി​ജെ​പി​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും കോ​ൺ​ഗ്ര​സി​ന് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും ല​ഭി​ച്ച​ത്.

ബി​ജെ​പി പ്ര​സി​ഡ​ന്‍റി​നെ​തി​രെ കോ​ൺ​ഗ്ര​സ് നേ​ര​ത്തെ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ സി​പി​എം പി​ന്തു​ണ​ച്ചി​രു​ന്നു. ഇ​തോ​ടെ ബി​ജെ​പി​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ഷ്ട​മാ​യി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​തി​രെ ബി​ജെ​പി അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്.

എ​ന്നാ​ൽ ഇ​ത്ത​വ​ണ സി​പി​എം അം​ഗ​ങ്ങ​ളും കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളും വി​ട്ടു​നി​ന്ന​തോ​ടെ അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​യ്ക്കു​ള്ള ക്വാ​റം തി​ക​യാ​തെ വ​രി​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ബി​ജെ​പി​യു​ടെ നീ​ക്കം പ​രാ​ജ​യ​പ്പെ​ട്ടു.

Tags : Naranganam BJP NoConfidenceMotion Ldf Udf

Recent News

Corehub Up