മഹാരാജാസ് കൊളജ് എറണാകുളം
കൊച്ചി: മഹാരാജാസ് കോളജില്‍ സപ്ലിമെന്ററി പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ മാറി നല്കി. രണ്ടാം സെമസ്റ്റര്‍ ഇസ്ലാമിക് ഹിസ്റ്ററിയിലെ സപ്ലിമെന്ററി പരീക്ഷയായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. എന്നാല്‍ അടുത്ത ദിവസം നടക്കാനിരിക്കുന്ന പരീക്ഷയുടെ പേപ്പര്‍ ആണ് ഇന്ന് രാവിലെ പത്തിന് ആരംഭിച്ച പരീക്ഷയ്ക്ക് മാറി നല്‍കിയത്.
ചോദ്യ പേപ്പറില്‍ ഇന്ന് നടക്കേണ്ടിയിരുന്ന പരീക്ഷയുടെ പേര് ആയിരുന്നെങ്കിലും ചോദ്യങ്ങള്‍ അടുത്ത ദിവസം നടക്കേണ്ട പരീക്ഷയുടെതായിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഉച്ചയ്ക്ക് രണ്ടോടെ പ്രിന്‍സിപ്പാലിനെ ഉപരോധിച്ചു.
നിലവില്‍ നടക്കുന്ന കൗണ്‍സില്‍ യോഗത്തിന് ശേഷം തീരുമാനമെടുക്കാം എന്ന വിശദീകരണമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്നത്. കൃത്യമായ വിശദീകരണം ലഭിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
Tags : Wrong question paper distributed Protest Maharaja's College