ആലുവ ചൂര്‍ണിക്കര പഞ്ചായത്ത് ഓഫീസിന് മുന്നിലെ കുടുംബത്തിന്റ പ്രതിഷേധം
കൊച്ചി: സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വീട് ലഭിക്കാത്തതില്‍ ആലുവയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന്റെ പ്രതിഷേധം. ആലുവ ചൂര്‍ണിക്കര പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് കുടുംബം സത്യാഗ്രഹം നടത്തുന്നത്. മന്ത്രിയെ കാണാതെ തങ്ങള്‍ സത്യാഗ്രഹത്തില്‍ നിന്നും പിന്മാറില്ല എന്നാണ് കുടുംബം പറയുന്നത്.
2023 ജൂലൈയിലാണ് അന്യസംസ്ഥാന തൊഴിലാളികളുടെ അഞ്ചു വയസുകാരിയായ മകളെ ആലുവ മാര്‍ക്കറ്റിന് സമീപം പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശിയായ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
കുട്ടിയുടെ മരണത്തിന് പിന്നാലെ കുടുംബത്തിന് സഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വീട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടിയുടെ മാതാവും കുടുംബവും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പിന്നാലെ കുടുംബത്തിന് വീട് ഉള്‍പ്പെടെ നിര്‍മ്മിച്ച് നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇത് പാലിക്കാത്തതോടെയാണ് കുടുംബം പ്രതിഷേധവുമായി രംഗത്തു വന്നത്.