x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മി​ഴ്‌​നാ​ട്ടി​ല്‍ ടി​വി​കെ ത​രം​ഗം; പു​തു​ച്ചേ​രി​യി​ലും ബം​ഗാ​ളി​ലും അ​സ​മി​ലും എ​ന്‍​ഡി​എ

വെബ് ഡെസ്ക്
Published: October 9, 2026 12:12 PM IST | Updated: October 9, 2026 12:12 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും അ​സ​മി​ലെ ഒ​രു ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കും ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലും ത​മി​ഴ​ക വെ​ട്രി ക​ഴ​കം മു​ന്നേ​റു​ക​യാ​ണ്. അ​ണ്ണാ ഡി​എം​കെ​യു​ടെ സി​റ്റിം​ഗ് സീ​റ്റു​ക​ളി​ലാ​ണ് ടി​വി​കെ​യു​ടെ മു​ന്നേ​റ്റം.

2026 ഏ​പ്രി​ലി​ൽ ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ധാ​രാ​പു​ര​ത്ത് മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു ടി​വി​കെ. അ​തേ​സ​മ​യം പ​ശ്ചി​മ ബം​ഗാ​ളി​ലും അ​സ​മി​ലും ബി​ജെ​പി ലീ​ഡു​നേ​ടി. ന​ന്ദി​ഗ്രാ​മി​ൽ 1,900 വോ​ട്ടു​ക​ളു​ടെ ലീ​ഡു​മാ​യി ബി​ജെ​പി മു​ന്നി​ലാ​ണ്. റെ​ജി​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ലും 900 വോ​ട്ടു​ക​ളു​ടെ ലീ​ഡു​മാ​യി ബി​ജെ​പി മു​ന്നേ​റു​ക​യാ​ണ്.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. അ​സ​മി​ൽ ന​ട​ന്ന ലോ​ക്‌​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​ജെ​പി​യാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി എ​ൻ. രം​ഗ​സാ​മി ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് രാ​ജി​വെ​ച്ച ത​ട്ടാ​ഞ്ചാ​വ​ടി മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ആ​ർ കോ​ൺ​ഗ്ര​സ് സീ​റ്റ് നി​ല​നി​ർ​ത്തി. 8,482 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് പാ​ർ​ട്ടി വി​ജ​യി​ച്ച​ത്.

എ​ൻ​ആ​ർ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി 13,358 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് 4,876 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. 2,664 വോ​ട്ടു​ക​ൾ നേ​ടി​യ ഡി​എം​കെ​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.

Tags : byelection Tvk Bjp vote counting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up