x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാരിക്കേഡുകളാൽ പൂട്ടി ഡൽഹി നഗരം; വൻ സുരക്ഷ

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: October 9, 2026 03:01 AM IST | Updated: October 9, 2026 03:01 AM IST

സുരക്ഷ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ജ​​​ന്ത​​​ർ മ​​​ന്ത​​​റി​​​ലേ​​​ക്കു​​​ള്ള വ​​​ഴി​​​ക​​​ൾ പൊ​​​ലി​​​സ് ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ വ​​​ച്ച് അടച്ചു.

ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നെ​​​തി​​​രേ നാ​​​ളെ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന സി​​​ജെ​​​പി പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ൽ ക​​​ന​​​ത്ത സു​​​ര​​​ക്ഷാ​​​നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. സ​​​മ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള ജ​​​ന്ത​​​ർ മ​​​ന്ത​​​റി​​​ലേ​​​ക്കു​​​ള്ള വ​​​ഴി​​​ക​​​ൾ പൊ​​​ലി​​​സ് ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ വ​​​ച്ച് പൂ​​​ർ​​​ണ​​​മാ​​​യും അ​​​ട​​​ച്ചു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ൻ ആ​​​സ്ഥാ​​​നം, പാ​​​ർ​​​ല​​​മെ​​​ന്‍റ് തു​​​ട​​​ങ്ങി​​​യ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​ക​​​ളെ​​​ല്ലാം വ​​​ലി​​​യ സു​​​ര​​​ക്ഷാ​​​വ​​​ല​​​യ​​​ത്തി​​​ലാ​​​ണ്.

ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പാ​​​ല​​​ന​​​ത്തി​​​നാ​​​യി 23,000 കേ​​​ന്ദ്ര​​​സേ​​​നാം​​​ഗ​​​ങ്ങ​​​ളെ​​​യും 20,000 ഡ​​​ൽ​​​ഹി പൊ​​​ലി​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. ന്യൂ​​​ഡ​​​ൽ​​​ഹി മേ​​​ഖ​​​ല​​​യി​​​ൽ നി​​​രോ​​​ധ​​​നാ​​​ജ്ഞ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ഗ​​​​ര​​​​ത്തി​​​​ൽ ഒ​​​​ത്തു​​​​കൂ​​​​ട​​​​ലു​​​​ക​​​​ളോ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളോ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ ഡ​​​​ൽ​​​​ഹി മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളും പ്ര​​​​ധാ​​​​ന മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ളും അ​​​​ട​​​​ച്ചി​​​​ടാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​നെ​​​​തി​​​​രേ ന​​​​ട​​​​ത്തി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​ക്ഷോ​​​​ഭം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​ന് തൊ​​​​ട്ട​​​​ടു​​​​ത്തു​​​​വ​​​​രെ എ​​​​ത്തി​​​​യി​​​​രു​​​​ന്നു. വ​​​​ലി​​​​യ ഇ​​​​ന്‍റ​​​ലി​​​​ജ​​​​ൻ​​​​സ് വീ​​​​ഴ്ച​​​​യാ​​​​യി ക​​​​ണ്ട സം​​​​ഭ​​​​വം ഇ​​​​ത്ത​​​​വ​​​​ണ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ങ്ങ​​​​ൾ പൊ​​​​ലി​​​​സ് ശ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് സി​​​​സി​​​​ടി​​​​വി കാ​​​​മ​​​​റ​​​​ക​​​​ളും ഫേ​​​​സ് റെ​​​ക്ക​​​ഗ്‌​​​നി​​​ഷ​​​ൻ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളൂം വ്യാ​​​​പ​​​​ക​​​​മാ​​​​യി സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ​​​മാ​​​​ർ​​​​ച്ചി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ അ​​​​യ​​​​ൽ​​​സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളാ​​​​യ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​നും ഹ​​​​രി​​​​യാ​​​​ന​​​​യ്ക്കും ജാ​​​​ഗ്ര​​​​താ​​​നി​​​​ർ​​​​ദം​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. കൂ​​​​ട​​​​തെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ ത​​​​ട​​​​യാ​​​​ൻ പ്രാ​​​​ദേ​​​​ശി​​​​ക​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഡ​​​​ൽ​​​​ഹി പൊ​​​​ലി​​​​സ് ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ട്. പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ന് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​ൻ ഹോ​​​​സ്റ്റ​​​​ലു​​​​ക​​​​ളോ​​​​ടും പി​​​​ജി സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളോ​​​​ടും പോ​​​​ലി​​​​സ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​താ​​​​യും സൂ​​​​ച​​​​ന​​​​യു​​​​ണ്ട്

Tags : DelhiCity Sealed Barricades MassiveSecurity Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up