x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പാ​യു​ടെ മ​റ​വി​ല്‍ സെ​ക്‌​സ് റാ​ക്ക​റ്റും ത​ട്ടി​പ്പും; ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: October 9, 2026 12:52 AM IST | Updated: October 9, 2026 12:52 AM IST

രമേശ് ചെന്നിത്തല

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തു സ്പാ​​​​ക​​​​ളു​​​​ടെ മ​​​​റ​​​​വി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കും ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍​ക്കും എ​​​​തി​​​​രേ ക​​​​ര്‍​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല. സ്പാ​​​​ക​​​​ള്‍ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ന്‍ ഡി​​​​ജി​​​​പി​​​​ക്കു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യ​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ക​​​​ള​​​​മ​​​​ശേ​​​​രി​​​​യി​​​​ല്‍ സ്പാ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് യു​​​​വ​​​​തി​​​​ക്കു നേ​​​​രി​​​​ടേ​​​​ണ്ടി​​​വ​​​​ന്ന​​​​ത് അ​​​​ത്യ​​​​ന്തം ക്രൂ​​​​ര​​​​മാ​​​​യ അ​​​​തി​​​​ക്ര​​​​മ​​​​മാ​​​​ണ്. ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ ആ​​​​വ​​​​ര്‍​ത്തി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ മു​​​​ഴു​​​​വ​​​​ന്‍ സ്പാ​​​​ക​​​​ളി​​​​ലും പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തും. ലൈ​​​​സ​​​​ന്‍​സിം​​​​ഗ് ഉ​​​​ള്‍​പ്പ​​​ടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​കും.

സ്പാ​​​​ക​​​​ളു​​​​ടെ മ​​​​റ​​​​വി​​​​ല്‍ വ​​​​ലി​​​​യ​​​തോ​​​​തി​​​​ലു​​​​ള്ള ത​​​​ട്ടി​​​​പ്പു​​​​ക​​​​ളും ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ളു​​​​ക​​​​ളെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി പ​​​​ണം ത​​​​ട്ടു​​​​ന്ന​​​​താ​​​​യും പ​​​​രാ​​​​തി​​​​ക​​​​ള്‍ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ വി​​​​ഷ​​​​യം പൊ​​​​ലി​​​​സ് ഗൗ​​​​ര​​​​വ​​​​മാ​​​​യി അ​​​​ന്വേ​​​​ഷി​​​​ക്കും. സം​​​​സ്ഥാ​​​​ന​​​​ത്തു സ്ത്രീ​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഇ​​​​ത്ത​​​​രം കേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍​ക്കെ​​​​തി​​​​രേ മു​​​​ഖം​​​​നോ​​​​ക്കാ​​​​തെ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​തെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Tags : SexRacket Spa

Recent News

Corehub Up