സണ്ണി ജോസഫ്
തിരുവനന്തപുരം: ജനാധിപത്യത്തിൽ വെടിയുണ്ടയേക്കാൾ ശക്തി വോട്ടവകാശത്തിനാണെന്നു മന്ത്രി സണ്ണി ജോസഫ്. പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിലുള്ള ദ്വിദിന സ്റ്റുഡന്റ്സ് കോണ്‍ക്ലേവിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിയമസഭയിലെ ബാങ്ക്വറ്റ് ഹാളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിർവഹിച്ചു.കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം പ്രോത്സാഹിപ്പിക്കപ്പെടണമെന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണ്‍ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലുള്ള പരിപാടിയിൽ സംസ്ഥാനത്തെ സർക്കാർ- എയ്ഡഡ് കോളജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
Tags : Democracy Powerful SunnyJoseph Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash