പാറേല്‍ വലിയപള്ളി
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ പാറേല്‍ മര്‍ത്ത്മറിയം വലിയപള്ളിയുടെ കൂദാശയും ബലിയര്‍പ്പണവും നവംബര്‍ 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികനായിരിക്കും.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്‍കും. ബിഷപ്പുമാരും അതിരൂപതയിലെ മുഴുവന്‍ വൈദികരും സഹകാര്‍മികരായിരിക്കും. 22ന് രാവിലെ അഞ്ചിന് വിശുദ്ധ കുര്‍ബാന ഫാ. ജോസഫ് മുണ്ടകത്തില്‍. രാവിലെ ഏഴിന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കല്‍ക്കുരിശിന്റെ വെഞ്ചരിപ്പു കര്‍മം നിര്‍വഹിക്കും.
9.30ന് ബിഷപ് മാര്‍ തോമസ് പാടിയത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കൊടിമരം വെഞ്ചരിക്കും. ഉച്ചകഴിഞ്ഞ് 3.15ന് ചങ്ങനാശേരി ചന്തക്കടവിലുള്ള കുരിശുപള്ളിയില്നിന്നും അതിരൂപത യുവദീപ്തി എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ മരിയന്‍ റാലി ആംരഭിച്ച് പാറേല്‍പള്ളിയില്‍ എത്തിച്ചേരും. അഞ്ചിന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 6.30ന് അല്‍ഫോന്‍സ് ജോസഫ്, സ്റ്റീഫന്‍ ദേവസി എന്നിവരുടെ നേതൃത്വത്തില്‍ ക്രസ്റ്റ്യന്‍ ബ്രാന്‍ഡ്.
23ന് പാറേല്‍ അമലോത്ഭവമാതാ പള്ളിയുടെ കൂദാശയ്ക്കും വിശുദ്ധകുര്‍ബാനയ്ക്കും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്, മോണ്‍. മാത്യു ചങ്ങങ്കരി, ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫാ. ജോസഫ് മുണ്ടകത്തില്‍, ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. ചെറിയാന് കാരിക്കൊമ്പില്‍, ഫാ. മാര്ട്ടിന് കുരിശിങ്കല്‍, ഫാ. വര്‍ഗീസ് പുതുവേലില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.
24ന് സാംസ്കാരിക സമ്മേളനം
24ന് വൈകുന്നേരം 4.15ന് വിശുദ്ധകുര്‍ബാന മോണ്‍. ആന്റണി എത്തയ്ക്കാട്ട്. ആറിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് മുഖ്യാതിഥിയായിരിക്കും. 25ന് വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. ആറിന് നിത്യാരാധന കപ്പേളയുടെയും കുമ്പസാരവേദിയുടെയും വെഞ്ചരിപ്പുകര്‍മം മുന്‍ വത്തിക്കാന്‍ നുൺഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി നിര്‍വഹിക്കും. 6.30ന് ഫാ.ഷാജി തുമ്പേച്ചിറയില്‍ നയിക്കുന്ന സ്റ്റേജ് ഷോ അമ്മയോടൊപ്പം. 26ന് വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന മോണ്‍. സ്കറിയ കന്യാക്കോണില്‍.
27ന് മാര്‍ മാത്യു മാക്കില്‍, മോണ്‍.സിറിയക് കണ്ടങ്കരി എന്നിവരുടെ അനുസ്മരണം. 4.30ന് വിശുദ്ധകുര്‍ബാനയും തീര്‍ഥജല കിണറിന്റെ വെഞ്ചരിപ്പും. മോണ്‍.ജോണ്‍ തെക്കേക്കര കാര്‍മികത്വം വഹിക്കും.
ഡിസംബര്‍ എട്ടിന് അമലോത്ഭവ തിരുനാള്‍. വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാർ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനായിരിക്കും. 24ന് പാറേല്‍ എമ്മേ ദമ്ശിഹ ഭൂഗര്‍ഭ കപ്പേളയുടെ കൂദാശകര്മത്തിനും വിശുദ്ധ കുര്‍ബാനയ്ക്കും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് കാര്‍മികത്വം വഹിക്കും.
Tags : Deepika DeepikaNewspaper BreakingNews Parel Valiyapally Holy Mass November 21