x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റാർലിങ്കിന് വിവേചനമെന്ന മസ്‌കിന്‍റെ ആരോപണം തള്ളി കേന്ദ്രം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍
Published: October 8, 2026 11:51 PM IST | Updated: October 8, 2026 11:51 PM IST

ഇ​​​ലോ​​​ൺ മ​​​സ്ക്

ന്യൂ​​​ഡ​​​ല്‍ഹി: ഇ​​​ന്ത്യ​​​യി​​​ൽ ഉ​​​പ​​​ഗ്ര​​​ഹ അ​​​ധി​​​ഷ്ഠി​​​ത ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ൽ സ്റ്റാ​​​ർ​​​ലി​​​ങ്ക് വി​​​വേ​​​ച​​​നം നേ​​​രി​​​ടു​​​ന്നു​​​വെ​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ൻ ഇ​​​ലോ​​​ൺ മ​​​സ്കി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ത​​​ള്ളി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ.

രാ​​​ജ്യ​​​ത്തെ ടെ​​​ലി​​​കോം നി​​​യ​​​ന്ത്ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ അ​​​ങ്ങേ​​​യ​​​റ്റം സു​​​താ​​​ര്യ​​​വും വി​​​വേ​​​ച​​​ന​​​ര​​​ഹി​​​ത​​​വു​​​മാ​​​ണെ​​​ന്ന് കേ​​​ന്ദ്ര വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ, വി​​​വ​​​ര​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യാ മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

സ്വ​​​ന്തം കു​​​ത്ത​​​കാ​​​വ​​​കാ​​​ശം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ചി​​​ല വ്യ​​​വ​​​സാ​​​യി​​​ക​​​ളു​​​ടെ സ​​​മ്മ​​​ർ​​​ദം മൂ​​​ലം വാ​​​ണി​​​ജ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ഉ​​​പ​​​ഗ്ര​​​ഹ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ സേ​​​വ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ ഇ​​​ന്ത്യ ത​​​ട​​​യു​​​ക​​​യാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​സ്കി​​​ന്‍റെ ആ​​​രോ​​​പ​​​ണം.

നി​​​ല​​​വി​​​ല്‍ ടെ​​​ലി​​​കോം ലൈ​​​സ​​​ന്‍സ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത് ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ള്‍ വ​​​ഴി​​​യു​​​ള്ള ഗ്ലോ​​​ബ​​​ല്‍ മൊ​​​ബൈ​​​ല്‍ പേ​​​ഴ്സ​​​ണ​​​ല്‍ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍കു​​​ന്ന മൂ​​​ന്ന് ക​​​മ്പ​​​നി​​​ക​​​ള്‍ക്കാ​​​ണ്.

ഈ ​​​മൂ​​​ന്ന് ക​​​മ്പ​​​നി​​​ക​​​ളു​​​ടെ​​​യും സു​​​ര​​​ക്ഷാ​​​പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. പൂ​​​ര്‍ത്തി​​​യാ​​​കു​​​ന്ന മു​​​റ​​​യ്ക്കു മാ​​​ത്ര​​​മേ ലൈ​​​സ​​​ന്‍സ് ല​​​ഭി​​​ച്ച ക​​​മ്പ​​​നി​​​ക​​​ള്‍ക്ക് സ്‌​​​പെ​​​ക്‌​​​ട്രം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന അ​​​ടു​​​ത്ത ഘ​​​ട്ട​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ക്കാ​​​നാ​​​കൂ.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഉ​​​പ​​​ഗ്ര​​​ഹ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ സേ​​​വ​​​ന​​​ങ്ങ​​​ള്‍ക്കാ​​​യു​​​ള്ള നി​​​യ​​​ന്ത്ര​​​ണ സം​​​വി​​​ധാ​​​ന​​​മോ അ​​​തി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ളോ പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​വും വി​​​വേ​​​ച​​​ന​​​പ​​​ര​​​വു​​​മാ​​​ണെ​​​ന്ന പ്ര​​​ചാ​​​ര​​​ണം വ​​​സ്തു​​​താ​​​വി​​​രു​​​ദ്ധ​​​വും തെ​​​റ്റി​​​ദ്ധാ​​​ര​​​ണാ​​​ജ​​​ന​​​ക​​​വു​​​മാ​​​ണെ​​​ന്നും മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

സ്റ്റാ​​​ര്‍ലി​​​ങ്ക്, ഭാ​​​ര​​​തി എ​​​യ​​​ര്‍ടെ​​​ലി​​​ന്‍റെ യൂ​​​ട്ടെ​​​ല്‍സാ​​​റ്റ് വ​​​ണ്‍വെ​​​ബ്, ജി​​​യോ സാ​​​റ്റ​​​ലൈ​​​റ്റ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍സ് എ​​​ന്നീ ക​​​മ്പ​​​നി​​​ക​​​ള്‍ക്കാ​​​ണ് ഇ​​​പ്പോ​​​ള്‍ ലൈ​​​സ​​​ന്‍സ് ന​​​ല്‍കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ​​​യും അ​​​വ​​​ര്‍ക്കു ല​​​ഭി​​​ക്കു​​​ന്ന ഡാ​​​റ്റ​​​യു​​​ടെ​​​യും സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ ക​​​മ്പ​​​നി​​​ക​​​ള്‍ പൂ​​​ര്‍ണ​​​മാ​​​യും പാ​​​ലി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

Tags : Starlink Musk Allegation Discrimination Business

Recent News

Corehub Up