കൊച്ചി: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലെടുത്ത തീരുമാനപ്രകാരം 31നകം ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് അറിയിക്കണമെന്നു ഹൈക്കോടതി.
ബന്ധപ്പെട്ട ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കുന്ന വിശദ റിപ്പോര്‍ട്ട് 14ന് ദേവസ്വം ചീഫ് എന്‍ജിനിയര്‍ നേരിട്ടു കോടതിയില്‍ ഹാജരായി സമര്‍പ്പിക്കാനാണ് ജസ്റ്റീസുമാരായ വി. രാജവിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
കഴിഞ്ഞമാസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലും പിന്നീട് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തിലും 31നകം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശമാണു നല്‍കിയിരിക്കുന്നത്.
Tags : Sabarimala HighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash