പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ അനുമതി നിഷേധിച്ച ഡൽഹി പൊലിസിന്റെ നടപടിക്കെതിരായ യൂത്ത് കോൺഗ്രസിന്റെ ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. ആക്ടിംഗ് ചീഫ് ജസ്റ്റീസ് നിതിൻ വാസുദേവ് സാംബ്രെ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് മുമ്പാകെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഘോസാണ് വിഷയം ഉന്നയിച്ചത്.
സമാധാനപരമായ പ്രതിഷേധങ്ങൾ നടത്താനുള്ള പൗരന്മാരുടെ മൗലികാവകാശം നിഷേധിക്കുന്നതു ശരിയല്ലെന്നും പൊലിസിനു പ്രതിഷേധങ്ങൾ പൂർണമായി നിരോധിക്കാൻ അധികാരമില്ലെന്നുമാണ് ഹർജിയിലെ പ്രധാന വാദം.
ശനിയാഴ്ച സിജെപിയുടെ സമരം നടക്കാനിരിക്കെയാണു ജന്തർമന്തറിൽ പ്രതിഷേധ അനുമതി തേടിക്കൊണ്ടുള്ള ഹർജി കോടതി പരിഗണിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സിജെപിയുടെ ജന്തർ മന്തറിലെ പ്രതിഷേധത്തിന് പൊലിസ് അനുമതി നൽകിയിട്ടില്ല.
Tags : Permission JantarMantar Petition Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash