x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി​യു​ടേ​യും സ്റ്റാ​ലി​ന്‍റേ​യും തോ​ല്‍​വി ആ​സൂ​ത്രി​ത​മെ​ന്ന് അ​ഭി​ജീ​ത് ദീ​പ്കെ

ഓൺലൈൻ ഡെസ്ക്
Published: October 8, 2026 10:06 PM IST | Updated: October 8, 2026 10:06 PM IST

അഭിജിത് ദീപ്കെ

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക​യി​ല്‍ നി​ന്നും വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കു​ന്ന ന​ട​പ​ടി​ക്ക് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യി സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദീ​പ്കെ. കേ​ര​ള​ത്തി​ലെ പി​ണ​റാ​യി​യു​ടെ തോ​ൽ​വി​യും ത​മി​ഴ്നാ​ട്ടി​ൽ സ്റ്റാ​ലി​ന്‍റെ തോ​ൽ​വി​യും ആ​സൂ​ത്രി​ത​മാ​ണെ​ന്നും ഈ ​തോ​ൽ​വി​ക​ൾ യാ​ദൃ​ശ്ചി​ക​മാ​യി സം​ഭ​വി​ച്ച​തെ​ന്ന് ക​രു​താ​നാ​കി​ല്ലെ​ന്നും അ​ഭി​ജീ​ത് ദീ​പ്കെ പ​റ​ഞ്ഞു.

വോ​ട്ട​ർ​മാ​ർ ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​തു കൊ​ണ്ട് ഗു​ണം ബി​ജെ​പി​ക്ക് മാ​ത്ര​മാ​ണ്, ജീ​വി​ച്ച​രി​ക്കു​ന്ന​വ​രെ മ​രി​ച്ച​വ​രാ​ക്കി മാ​റ്റു​ന്ന​ത് എ​ങ്ങ​നെ​യാ​ണ്? എ​ന്ന് അ​ഭി​ജീ​ത് ദീ​പ്കെ ചോ​ദി​ച്ചു. അ​നു​വാ​ദ​മി​ല്ലാ​തെ സ​മ​രം സം​ഘ​ടി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​നും അ​ഭി​ജീ​ത് മ​റു​പ​ടി പ​റ​ഞ്ഞു. സ​മ​രം ചെ​യ്യു​ക എ​ന്ന​ത് അ​വ​കാ​ശ​മാ​ണ് ഔ​ദാ​ര്യ​മ​ല്ലെ​ന്നും അ​മി​ത് ഷാ ​അ​നു​വാ​ദം ന​ൽ​കാ​ൻ അ​ത് കു​ടും​ബ​സ്വ​ത്ത​ല്ല, ബം​ഗ​ളൂ​രു​വി​ൽ ഞ​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. ഡ​ൽ​ഹി​യി​ൽ എ​ന്തു​കൊ​ണ്ട് അ​ത് അ​നു​വ​ദി​ക്കു​ന്നി​ല്ല എ​ന്നും ആ​ദ്ദേ​ഹം ചോ​ദി​ച്ചു. 

 

Tags : AbhijeetDipke PinarayiVijayan electoraldefeat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up