പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയും ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെയും ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ശക്തമായ പ്രതിഷേധങ്ങൾ തുടരുന്നതിനിടയിൽ, പ്രതിപക്ഷത്തിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരെത്ര ബഹളം വെച്ചാലും താൻ രാജ്യത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഖജനാവ് കൊള്ളയടിച്ചവർക്ക് ഒരിക്കലും തന്നെ സ്നേഹിക്കാനാകില്ലെന്ന് അറിയാമെന്നും, വിമർശനങ്ങളും പ്രതിഷേധങ്ങളും തന്നെ തളർത്തില്ലെന്നും അദ്ദേഹം പരാമർശിച്ചു. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഡൽഹിയിൽ ശക്തമായ സമരമുഖം തുറന്നിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി നേതാക്കൾ രാജ്ഘട്ടിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സത്യാഗ്രഹ സമരവും പ്രക്ഷോഭങ്ങളും തുടരുകയാണ്. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുമ്പോൾ, എതിർപ്പുകളെ വകവെയ്ക്കാതെ സർക്കാർ സ്വന്തം നിലപാടുകളുമായി മുന്നോട്ട് പോകുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നത്.
Tags : NarendraModi opposition protest ChiefElectionCommissioner GyaneshKumar Congress politicalresponse. Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash