x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മ്യൂസിയം പൊലിസ് കൊച്ചി ഇഡി ഓഫീസില്‍

കൊച്ചി ബ്യൂറോ
Published: October 8, 2026 01:15 PM IST | Updated: October 8, 2026 01:15 PM IST

ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിച്ചപ്പോൾ (File photo)

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ തിരുവനന്തപുരം മ്യൂസിയം പൊലിസ് കൊച്ചി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടേറ്റ് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സിഎംആര്‍എല്‍ -എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത്.

ഇതുമായി ബന്ധപ്പെട്ടാണ് മ്യൂസിയം പൊലിസ് കൊച്ചിയിലെത്തി ഇഡി ഉദ്യോഗസ്ഥരുടെ മൊഴി എടുത്തത്. റെയ്ഡിനായി ഉദ്യോഗസ്ഥര്‍ എത്തിയ വാഹനങ്ങളുടെ വിവരങ്ങളും പൊലിസ് ശേഖരിച്ചിട്ടുണ്ട്. ഈ വാഹനങ്ങളും സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു.

കേസില്‍ പൊലിസ് കേസ് എടുത്ത് 25 ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ഇഡിയും കേസ് എടുത്തിരുന്നു. പൊലിസ് അന്വേഷണം ഗൂഢാലോചനയിലേക്ക് നീളാത്തതില്‍ ഇഡിക്ക് അതൃപ്തി ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ആയിരുന്നു ഇഡി കേസ് എടുത്തത്.

റെയ്ഡിനിടെയുണ്ടായ ആക്രമണം കള്ളപ്പണ കേസിന്‍റെ അന്വേഷണം തടസപ്പെടുത്താനെന്നാണ് ഇഡിയുടെ വാദം. അതേസമയം, മേയ് 27ന് ആയിരുന്നു പിണറായി വിജയന്‍റെ സ്വകാര്യ വസതിയില്‍ റെയ്ഡ് നടത്തി കാറില്‍ മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചത്.

Tags : Case ED Officials MuseumPolice Kochi

Recent News

Corehub Up