രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: പാലക്കാട് മുൻ എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റിട്ടതിന് യുവാവിനെതിരെ കേസെടുത്ത് പൊലിസ്. പത്തനംതിട്ട അടൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇന്‍സ്റ്റഗ്രാമിലാണ് യുവായ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പോസ്റ്റ് ഇട്ടത്. മാര്‍ബറോ എന്ന പേരിലുള്ള ഇന്‍സ്റ്റാ അക്കൗണ്ടിലൂടെയായിരുന്നു പോസ്റ്റ് ഇട്ടത്. വീഡിയോ പോസ്റ്റ് ചെയ്ത ചിറയിന്‍കീഴ് സ്വദേശി അല്‍ റാഷിദിനോടാണ് അടൂര്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇന്ന് രാവിലെ 10ന് ഹാജരാക്കണമെന്നാണ് നിര്‍ദേശം. തന്റെ വീട്ടില്‍ പൊലിസ് എത്തിയതിന്റെ ദൃശ്യം അല്‍ റാഷിദ് പുറത്ത് വിട്ടിരുന്നു. ഭാരതീയ ന്യായസംഹിത 192, 356 (2) കേരള പൊലീസ് ആക്ട് 120 (ഒ) വകുപ്പുകള്‍ പ്രകാരമാണ് കേസ്. തന്നെ വിമര്‍ശിച്ചതിന് രാഹുല്‍ മാങ്കൂട്ടത്തില്‍ 17 പേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
Tags : Instragram Post against Rahul Mamkootathil Case registered vlogger