Kerala
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ ഇന്ന് തന്നെ അറിയാമെന്ന പ്രതീക്ഷയിൽ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള നിർണായകമായ യോഗത്തിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാർഗെയുടെ വസതിയിലെത്തി.
കേരളം ഉറ്റുനൊക്കുന്ന യോഗം ആരംഭിച്ചതായാണ് സൂചന. എഐസിസി സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗാപാലിനെയും ചർച്ചയ്ക്ക് വിളിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് തിരിച്ചു. വൈകുന്നേരം ഏഴോടെ ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്ത് എത്തും.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ. മുരളീധരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ
ഷാഫി പറമ്പില്‍, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കുമെന്നും ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
Kerala
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ ഇന്ന് തന്നെ അറിയാമെന്ന പ്രതീക്ഷയിൽ കേരളം. വിഷയത്തിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച അഞ്ചരയ്ക്ക് നടക്കും.
ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി കേരളത്തിലേക്ക് തിരിച്ചു. വൈകുന്നേരം ഏഴോടെ ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്ത് എത്തും.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയുടെ ഭാഗമായി മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ. മുരളീധരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ
ഷാഫി പറമ്പില്‍, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
അതേസമയം മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കുമെന്നും ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്ന് കെ. മുരളീധരൻ. എണ്ണം മാത്രമെങ്കിൽ എന്നേ പ്രഖ്യാപിക്കാമായിരുന്നു. ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാൻഡ് പരിഗണിക്കുമെന്നും മുരളീധരൻ പറഞ്ഞു.
മത്സരിക്കാത്ത ഒരാൾ മുഖ്യമന്ത്രിയായാലുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ റിസ്ക്ക് അടക്കം എഐസിസി പരിഗണിച്ചായിരിക്കും തീരുമാനമെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ജനവികാരവും ഘടക കക്ഷികളുടെ നിലപാടും പ്രധാനമാണ്.
കോൺഗ്രസ് മുഖ്യമന്ത്രിയെ അല്ല തീരുമാനിക്കുന്നത്, യുഡിഎഫ് മുഖ്യമന്ത്രിയെ ആണെന്നും മുരളീധരൻ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിശ്ചയിക്കണമെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച വിശാല യോഗം ഇന്ന് ചേരും.
മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും, വര്‍ക്കിംഗ് പ്രസിഡന്റുമാരുമായും ഇന്ന് ഹൈക്കമാന്‍ഡ് നേതൃത്വം ചര്‍ച്ച നടത്തും. നിലവിലെ ചര്‍ച്ചയില്‍ കെ.സി. വേണുഗോപാലിന് തന്നെയാണ് മുന്‍തൂക്കം. ഘടകക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം അന്തിമ പ്രഖ്യാപനം വരും.
Kerala
തിരുവനന്തപുരം: എംഎൽഎമാർക്കിടയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് വി.ഡി. സതീശൻ. എല്ലാ എംഎൽഎമാരുടെയും വിജയം ഉറപ്പാക്കാൻ മാത്രമാണ് നോക്കിയതെന്നും സതീശൻ പറഞ്ഞു. തന്റെ കണക്കുകൂട്ടൽ കൃത്യമായിരുന്നുവെന്നും അഞ്ചു കൊല്ലം യുഡിഎഫിനെ ഒന്നിച്ചു നിറുത്താൻ കഴിഞ്ഞെന്നും സതീശൻ പറഞ്ഞു.
അതേസമയം എംഎൽഎമാർക്കു പുറമെ എംപിമാരിലും ഭൂരിപക്ഷം കെസിക്കെന്ന് നിരീക്ഷകർ. എന്നാൽ തന്റെ സീനിയോറിറ്റി അവഗണിക്കരുതെന്ന് രമേശ് ചെന്നിത്തലയും നിലപാടെടുത്തു.
കടുത്ത നിലപാട് സ്വീകരിക്കും എന്ന് സതീശൻ പറഞ്ഞതോടെയാണ് ഹൈക്കമാൻഡിൽ വീണ്ടും കൂടിയാലോചനയ്ക്ക് തീരുമാനിച്ചത്. അതേസമയം തെരുവിലെ തമ്മിലടി ജനവിധിയെ അപമാനിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
Kerala
തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി പദം ഉന്നമിട്ടുള്ള നീക്കങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹന്നാൻ കോൺഗ്രസ് അധ്യഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്ത് നൽകി. ഭൂരിപക്ഷം നേടി അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തിൽ നിന്നാണ് മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച കോൺഗ്രസിൽ ഉയരുന്നത്.
നേതാക്കളും അണികളും ചർച്ച ഏറ്റെടുത്തതോടെ ചില നേതാക്കൾ വിമർശനവുമുയർത്തി. എറണാകുളം ജില്ലയിൽ നിന്നൊരു മുഖ്യമന്ത്രി ഉണ്ടാവണമെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞതോടെ മുഖ്യമന്ത്രി ചർച്ച അതിരുവിട്ടു. ഷിയാസിനെ വിമർശിച്ച് നേതാക്കൾ രംഗത്തെത്തി.
ഇത്തരത്തിലുള്ളൊരു ചർച്ചയിലേക്ക് നിലവിൽ പോവാൻ പാടില്ലെന്നാണ് നേതാക്കളുടെ വിമർശനം. ഇതിന് പിന്നാലെയാണ് യുഡിഎഫ് കൺവീനറും മുതിർന്ന നേതാവുമായ ബെന്നി ബെഹ്നാൻ എംപിയുടെ നിർണായകമായ നീക്കം ഉണ്ടായിരിക്കുന്നത്.
കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ വോട്ട് ചെയ്തിരിക്കുന്ന വേളയിൽ ജനങ്ങളുടെ നിലപാടിനെ അവമതിക്കുന്ന രീതിയിൽ ചില നേതാക്കളും അണികളും സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ മുഖ്യമന്ത്രിപദത്തിനായി പ്രചാരണം നടത്തുന്നു. ഇത് കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തവരെ അവഹേളിക്കുന്നതാണ്.
അതോടൊപ്പം തന്നെ ഇതൊരു നാണംകെട്ട രീതിയാണെന്നും ഇത്തരം പ്രചാരണം തടയണമെന്നും കത്തിൽ പറയുന്നു. എന്നാൽ ഏതെങ്കിലും നേതാവിൻ്റെ പേര് കത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
Kerala
തൃശൂർ: സംസ്ഥാന പാതയിൽ വാടാനപ്പള്ളി കാരമുക്കിൽ മാങ്ങാട്ടുകര റോഡിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.
അന്തിക്കാട് ആലിന് കിഴക്ക് കോൾപ്പാടം റോഡിൽ പൂക്കാട്ട് അശ്വിൻ (23) കണ്ടശാംകടവ് മാമ്പുള്ളി തയ്യിൽ വിഷ്ണു (20) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10.30 നാണ് അപകടമുണ്ടായത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് മാങ്ങാട്ടുകര സബ് റോഡിന് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബൈക്ക് മറ്റൊരു സൈക്കിളിലും ഇടിച്ചിരുന്നു.
വിഷു ആഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം. പരിസരവാസികളും യാത്രക്കാരും ചേർന്ന് ഇരുവരെയും തൃശിരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അശ്വിൻ തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാലയിലെ ജീവനക്കാരനാണ്. പിതാവ്: രാജൻ. മാതാവ്: ഉഷ. സഹോദരങ്ങൾ: അരുൺ, അഷിൻ. വിഷ്ണുവിന്റെ പിതാവ്: ഷാജു. മാതാവ്: നിഷ. ജിഷ്ണു ഇരട്ടസഹോദരനാണ്.
Kerala
കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ മുൻ ബിജെപി നേതാവ് സന്ദീപ് വാര്യരെ തോല്പിക്കാൻ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടുചെയ്യണമെന്ന് സൈബർ ഹാൻഡിലുകളിലും ഗ്രൂപ്പുകളിലുംനിന്ന് വ്യാപക പ്രചാരണം.
സന്ദീപ് വാര്യരുടെ പോസ്റ്ററും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടുനിലയും വച്ചുകൊണ്ടാണു പ്രചാരണം നടത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ടി.വി. ഷിബിന്‍ ലഭിച്ചത് 10,961 വോട്ടുകളാണ്.
ഇതിൽ ഒരൊറ്റ വോട്ടും പാഴാക്കാതെ എല്ലാം അരിവാളിനു ചെയ്യണമെന്നും എൽഡിഎഫ് സ്ഥാനാർഥിക്കു ലഭിക്കുന്ന വോട്ടുകൾ 10,962ൽ നിന്ന് എണ്ണിത്തുടങ്ങിയാൽ മതിയാകുമെന്നുമാണു പ്രചാരണം.
ഇത്തവണ തൃക്കരിപ്പൂരിൽ ബിജെപിക്ക് സ്വന്തമായി സ്ഥാനാർഥിയില്ല. എൻഡിഎ സഖ്യകക്ഷിയായ ട്വന്റി-20 യുടെ സ്ഥാനാർഥിയായി രവി കുളങ്ങരയാണു മത്സരിക്കുന്നത്.
എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടുമറിക്കണമെന്ന് ബിജെപിയുടെ ഔദ്യോഗിക പേജുകളിലൊന്നും പറയുന്നില്ലെങ്കിലും അണികളുടെ പൊതുവികാരമെന്ന നിലയിലാണ് സൈബർ ഗ്രൂപ്പുകൾ പ്രചാരണം നടത്തുന്നത്.
Kerala
തിരുവനന്തപുരം: സിപിഐ വിട്ട് ബിജെപിയിൽ ചേർന്ന സി.സി. മുകുന്ദൻ എംഎൽഎ സ്ഥാനം രാജിവച്ചു. തിങ്കളാഴ്ചയാണ് സി.സി. മുകുന്ദൻ ബിജെപി അംഗത്വം സ്വീകരിച്ചത്. തിങ്കളാഴ്ചത്തെ തീയതി വച്ച് രാജി കത്ത് നൽകി.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് സിപിഐയിൽ നിന്ന് കഴിഞ്ഞ ദിവസം സി.സി. മുകുന്ദനെ പുറത്താക്കിയത്. മണ്ഡലത്തിൽ മുകുന്ദന് പകരം മുൻ എംഎൽഎ ഗീതാ ഗോപിയെ സ്ഥാനാർഥിയായി സിപിഐ നേതൃത്വം പ്രഖ്യാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.
ഗീതാ ഗോപിയുടേത് 'പെയ്മെന്റ് സീറ്റ്' എന്ന് വിമർശിച്ച മുകുന്ദൻ, പണം പിരിച്ചു നൽകാൻ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും ആരോപിച്ചിരുന്നു. തുടർന്ന് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും മറുപടി നൽകിയിരുന്നില്ല. പിന്നാലെ സി.സി. മുകുന്ദനെ പിന്തുണക്കാതെ സ്വന്തം നിലയിൽ സ്ഥാനാർഥിയെ നിര്‍ത്താൻ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു.
Kerala
കണ്ണൂർ: എംപിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡിന്റെ കടുത്ത നിലപാടിൽ കോൺഗ്രസിനെ ഫേസ്ബുക്ക് പോസ്റ്റിൽ കുരുക്കി കെ. സുധാകരൻ എംപി. ഫേസ്ബുക്കിൽ സുധാകരനിട്ട വൈകാരിക കുറിപ്പാണു കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്.
കണ്ണൂർ എന്നത് തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ് എന്നും തന്റെ മേൽവിലാസവുമാണെന്നു സുധാകരൻ പോസ്റ്റിൽ പറയുന്നു. കല്ലിൽനിന്നും കത്തിയിൽനിന്നും അരിവാളിൽനിന്നും ബോംബിൽനിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ താൻ മുന്നിൽനിന്നു പൊരുതി സംരക്ഷിച്ച തന്റെ സഹോദരരെ കമ്യൂണിസ്റ്റ് കാപാലികർ ഉപദ്രവിക്കുന്നത് കണ്ടുനില്ക്കാൻ തനിക്കൊരിക്കലും സാധിക്കില്ല...കണ്ണൂർ ഹൃദയരക്തം ഇറ്റുവീണ നമ്മുടെ മണ്ണാണ്.
പൊരുതി വിജയിച്ച കോൺഗ്രസുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിനു വേണ്ടി കോൺഗ്രസിന്റെ ത്രിവർണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെയുണ്ടാകും... ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽവഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണെന്നു സുധാകരൻ പോസ്റ്റിൽ പറയുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ നിലനിൽക്കവേ ഇത്തരം വിഷയങ്ങൾ ഒന്നും സ്പർശിക്കാതെ അതിവൈകാരികമായാണു സുധാകരൻ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. പോസ്റ്റ് ഇട്ടതിനു പിന്നാലെ സുധാകരന്റെ കണ്ണൂർ നടാലിലുള്ള വീട്ടിലേക്കു പ്രവർത്തകരും നേതാക്കളും ഒഴുകിയെത്തി. സുധാകരന്റെ പ്രതികരണം തേടി മാധ്യമങ്ങൾ എത്തിയെങ്കിലും മാധ്യമങ്ങളെ കാണാൻ കൂട്ടാക്കിയില്ല.
ഇതിനിടെ, കെ. സുധാകരനെ സ്ഥാനാർഥിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചാൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നു കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പ്രതികരിച്ചു. കെ.സുധാകരൻ കണ്ണൂരിന്റെ ഹൃദയരക്തംതന്നെയാണ്. ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. സുധാകരനെ സന്ദർശിച്ച ശേഷമായിരുന്നു മാർട്ടിൻ ജോർജിന്റെ പ്രതികരണം.
എംപിസ്ഥാനമൊഴിഞ്ഞ് നിയമസഭയിലേക്കു മത്സരിക്കണമെന്നാണു സുധാകരന്റെ ആവശ്യം. എന്നാൽ, ഒരാൾക്ക് അനുമതി നൽകിയാൽ മറ്റു അഞ്ച് എംപിമാരും ഇതേ ആവശ്യമുന്നയിച്ച് രംഗത്തുണ്ട് എന്നതാണ് നേതൃത്വം നേരിടുന്ന വെല്ലുവിളി. അതേസമയം, സുധാകരന്റെ നീക്കത്തിൽ കടുത്ത അതൃപ്തിയിലാണ് എഐസിസി നേതൃത്വം. ഇതിനിടെ, സുധാകരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസിസി ഓഫീസ് പരിസരത്ത് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു കെ. സുധാകരനെ മാറ്റാനുള്ള തീരുമാനത്തിനിടെ സുധാകരൻ കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. രാഹുൽ ഗാന്ധി ഇടപെട്ടാണ് അന്ന് പരിഹാരമുണ്ടാക്കിയത്. സുധാകരനെ മാറ്റി പകരം സുധാകരൻ നിർദേശിക്കുന്നയാളെ കെപിസിസി പ്രസിഡന്റാക്കാമെന്നു പറഞ്ഞാണ് പ്രശ്നം പരിഹരിച്ചത്. അങ്ങനെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു സണ്ണി ജോസഫ് കടന്നുവന്നത്.
എന്നാൽ, അന്ന് കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം നല്കുമെന്നു രാഹുൽ ഗാന്ധി വാക്കുനൽകിയതായി സുധാകരൻ പറയുന്നുണ്ട്. ഇക്കുറിയും പ്രശ്നപരിഹാരത്തിന് രാഹുൽ ഗാന്ധിതന്നെയാണ് മുൻകൈയെടുക്കുന്നത്. സുധാകരൻ മത്സരിച്ചില്ലെങ്കിൽ സുധാകരൻ നിർദേശിക്കുന്നയാളായിരിക്കും കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുക. ഇതായിരിക്കും അനുരഞ്ജന ഫോർമുല.
Kerala
കോഴിക്കോട്: യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉണ്ടായേക്കാവുന്ന ഉപമുഖ്യമന്ത്രി പദവിയെ സംബന്ധിച്ച ചർച്ചകളെ കുറിച്ച് പ്രതികരിച്ച് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. ലീഗ് കുറെ തവണ ഭരണപക്ഷത്തെ രണ്ടാം പാർട്ടിയായിട്ടുണ്ടെന്നും എന്നാൽ ഒരിക്കലും ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇടതുപക്ഷം പ്രചരിപ്പിക്കുന്നതാണെന്നും തങ്ങൾക്ക് അങ്ങനെ ഒരു വേവലാതിയും ഇല്ലെന്നും അങ്ങനെ ഒരാവശ്യം ലീഗിനില്ലെന്നും അദ്ദേഹം പറഞ്ഞു.
എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന കാര്യമൊക്കെ അതത് പാർട്ടികളാണ് തീരുമാനിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ലീഗിന് കുറിച്ചുള്ള കാര്യങ്ങളൊക്കെ പാണക്കാട് തങ്ങൾ ഉചിതമായ സമയത്ത് പറയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
"കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടമാണ് നടത്തിയത്. യുഡിഎഫ് ആകെ തന്നെ ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം ആവർത്തിക്കും.'-കുഞ്ഞാലിക്കുട്ടി.
Movies
സമാന്ത-രാജ് വിവാഹാഘോഷങ്ങൾക്കിടെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി രാജിന്റെ മുൻ ഭാര്യ ശ്യാമലി ഡേ. നിരാശരായ ആളുകൾ നിരാശാജനകമായ കാര്യങ്ങൾ ചെയ്യുന്നു എന്നായിരുന്നു ശ്യാമലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. സമാന്ത വിവാഹ വാര്‍ത്ത പങ്കുവയ്ക്കുന്നതിന് വന്നതിനു തൊട്ടു മുമ്പായിരുന്നു ശ്യാമലിയുടെ സ്റ്റോറി.
രാജിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി വീക്കെൻഡ് ഡമ്പ് പോസ്റ്റ് സമാന്ത പങ്കുവെച്ചതിന് തൊട്ടുപിന്നാലെയാണ് ശ്യാമലിയുടെ നിഗൂഢമായ പോസ്റ്റുകൾ വന്നത്.
നടൻ നാഗ ചൈതന്യയുമായി വേർപിരിഞ്ഞതിന് ശേഷമാണ് ദ് ഫാമിലി മാൻ സംവിധായകൻ രാജ് നിദിമോരുവുമായി സമാന്ത പ്രണയത്തിലാകുന്നത്.
ഡിസംബർ ഒന്നിനു രാവിലെ കോയമ്പത്തൂര്‍ വച്ചായിരുന്നു വിവാഹം. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഇരുവരും ഡേറ്റിംഗിലായിരുന്നു. ദ ഫാമിലി മാൻ സീസൺ 2, സിറ്റാഡെൽ: ഹണി എന്നീ പ്രോജക്റ്റുകളിൽ ഒന്നിച്ച് പ്രവർത്തിച്ചതിന് ശേഷമാണ് ഇവരുടെ ബന്ധം വളർന്നത്.
2023-ലാണ് രാജ് നിദിമോരുവും ശ്യാമലി ഡെയും വേർപിരിഞ്ഞതെങ്കിലും ഇരുവരും വിവാഹമോചനം പരസ്യമാക്കിയിരുന്നില്ല.