x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി​സ്ഥാ​നം ഒ​രു നി​യോ​ഗം, ഏ​ത് വ​കു​പ്പ് ത​ന്നാ​ലും പ്ര​ശ്‌​ന​മി​ല്ല; വ​കു​പ്പ് വി​ഭ​ജ​ന ത​ര്‍​ക്ക​ങ്ങ​ള്‍​ക്കി​ടെ അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍


Published: May 19, 2026 04:23 PM IST | Updated: May 19, 2026 04:23 PM IST

കൊ​ച്ചി: വ​കു​പ്പ് വി​ഭ​ജ​ന ത​ര്‍​ക്ക​ങ്ങ​ളും ച​ര്‍​ച്ച​ക​ളും ന​ട​ക്ക​വെ ഏ​ത് വ​കു​പ്പ് ന​ല്‍​കി​യാ​ലും ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി അ​ഡ്വ. വി.​ഇ. അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍. മ​ന്ത്രി​യാ​യ​തി​ല്‍ വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​തൊ​രു നി​യോ​ഗ​മാ​ണെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

ജ​ന​ങ്ങ​ളു​ടെ സ്‌​നേ​ഹ​വും പ്ര​തീ​ക്ഷ​യു​മാ​ണ് ന​മ്മ​ളൊ​യൊ​ക്കെ ജ​യി​പ്പി​ച്ച് നി​യ​മ​സ​ഭ​വ​യി​ല്‍ എ​ത്തി​ച്ച​ത്. വ​ലി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക്കൊ​ത്ത് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സാ​ധി​ക്ക​ണ​മെ​ന്നാ​ണ് പ്രാ​ര്‍​ഥ​ന. മ​ന്ത്രി​യാ​യ​തി​ല്‍ വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്. അ​തൊ​രു നി​യോ​ഗ​മാ​ണ്. പാ​ര്‍​ട്ടി ഏ​ല്‍​പ്പി​ച്ചൊ​രു ദൗ​ത്യ​മാ​ണ്.

എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​ത്തി​ന് അ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കും. മു​ഖ്യ​മ​ന്ത്രി ഏ​ത് വ​കു​പ്പ് ത​ന്നാ​ലും അ​തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടു കൂ​ടി പ്ര​വ​ര്‍​ത്തി​ക്കും. മു​ഖ്യ​മ​ന്ത്രി​യാ​ണ് ഞ​ങ്ങ​ളു​ടെ ക​രു​ത്ത് എ​ന്ന് അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ആ​ദ്യ​മാ​യി എം​എ​ല്‍​എ ആ​യ​പ്പോ​ള്‍ ത​ന്നെ അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

ഇ​ന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ആ​ലു​വ​യി​ല്‍ എ​ത്തി​യ അ​ബ്ദു​ള്‍ ഗ​ഫൂ​റി​ന് കോ​ണ്‍​ഗ്ര​സ്, മു​സ്ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് ന​ല്‍​കി​യ​ത്. ക​ള​മ​ശേ​രി​യി​ല്‍ പി. ​രാ​ജീ​വി​നെ മ​ല​ര്‍​ത്തി​യ​ടി​ച്ചാ​ണ് അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ മ​ണ്ഡ​ലം തി​രി​ച്ചു പി​ടി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന​ട​ക്കം അ​ട​ക്കം നാ​ലു മ​ന്ത്രി​മാ​രാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്നും യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ലു​ള്ള​ത്. അ​ങ്ക​മാ​ലി എം​എ​ല്‍​എ റോ​ജി എം.​ജോ​ണ്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​ന്റെ അ​നൂ​പ് ജേ​ക്ക​ബ് എ​ന്നി​വ​രാ​ണ് മ​റ്റു ര​ണ്ടു മ​ന്ത്രി​മാ​ര്‍. ര​ണ്ട​ര വ​ര്‍​ഷ​ത്തെ ടേം ​വ്യ​വ​സ്ഥ​യി​ലാ​ണ് അ​നൂ​പ് ജേ​ക്ക​ബ് മ​ന്ത്രി​യാ​യ​ത്. ര​ണ്ടാം ടേ​മി​ല്‍ മാ​ണി സി ​കാ​പ്പാ​ന്‍ മ​ന്ത്രി​യാ​കും.

Tags : v e abdul gafoor reacts minister post kalamassery

Recent News

Corehub Up