x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജിയുമായി ഷോൺ ജോർജ്

വെബ് ഡെസ്ക്
Published: July 18, 2026 02:56 PM IST | Updated: July 18, 2026 02:56 PM IST

ഷോൺ ജോർജ്

ന്യൂഡൽഹി: കേരള വഖഫ് ബോർഡിന്‍റെ പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീലുകളിൽ, തന്‍റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷോൺ ജോർജ് സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തു.

ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലുകൾ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഷോൺ ജോർജിന്‍റെ ഈ നിർണായക നീക്കം.

കേരള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന വഖഫ് ബോർഡും ബോർഡ് അംഗം ഉമർ ഫൈസിയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിന്‍റെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കാൻ അനുമതി നൽകണമെന്നുമാണ് ഇവരുടെ ഹർജിയിലെ പ്രധാന ആവശ്യം.

വഖഫ് ബോർഡിന്‍റെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഒരുപിടി ഹർജികൾ പരിഗണിച്ചുകൊണ്ടായിരുന്നു ബോർഡിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടത്.

Tags : WaqfBoardCase ShoneGeorge SupremeCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up