x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റിസോർട്ടിനു തീപിടിച്ച് പത്തു പേർ മരിച്ചു

വെബ്ഡെസ്ക്
Published: October 17, 2026 10:51 PM IST | Updated: October 17, 2026 10:51 PM IST

ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ റി​​​സോ​​​ർ​​​ട്ടി​​​നു തീപിടിച്ചുണ്ടായ അപകടം.

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ റി​​​സോ​​​ർ​​​ട്ടി​​​നു തീ​​​പി​​​ടി​​​ച്ച് 10 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും ഒ​​​ന്പ​​​തു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ ആ​​​റു പേ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

കോ​​​ക്സ് ബ​​​സാ​​​ർ ജി​​​ല്ല​​​യി​​​ൽ തീ​​​ര​​​പ്ര​​​ദേ​​​ശ​​​ത്തു​​​ള്ള റി​​​സോ​​​ർ​​​ട്ടി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. ത​​​ടി​​​യി​​​ൽ പ​​​ണി​​​ത മൂ​​​ന്നു​​​നി​​​ലക്കെ​​​ട്ടി​​​ടം ന​​​ശി​​​ച്ചു. അ​​​ഗ്നി​​​ര​​​ക്ഷാ ലൈ​​​സ​​​ൻ​​​സ് ഇ​​​ല്ലാ​​​തെ​​​യാ​​​ണ് കെ​​​ട്ടി​​​ടം പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്.

റി​​​സോ​​​ർ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​രാ​​​ൾ ര​​​ണ്ടാം നി​​​ല​​​യി​​​ൽ​​​നി​​​ന്നു ചാ​​​ടി ര​​​ക്ഷ​​​പ്പെ​​​ട്ടു. ത​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ലെ ആ​​​റു പേ​​​ർ കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നതായി ഇ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പ​​​ത്തു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യെ​​​ങ്കി​​​ലും ഈ ​​​ആ​​​റു പേ​​​രെ മാ​​​ത്ര​​​മേ പ്രാ​​​ഥ​​​മി​​​ക ഘ​​​ട്ട​​​ത്തി​​​ൽ തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടു​​​ള്ളൂ​​​വെ​​​ന്ന് ബം​​​ഗ്ലാ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

Tags : TenPeopleDied Resort CaughtFire Bangladesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up