x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​ർ ഇ​ര​ട്ട നീ​തി കാ​ട്ടു​ന്നെ​ന്ന് ആ​ർ. ശ്രീ​ലേ​ഖ

വെബ്ഡെസ്ക്
Published: October 18, 2026 12:35 AM IST | Updated: October 18, 2026 12:35 AM IST

ആ​​​ർ. ശ്രീ​​​ലേ​​​ഖ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ഇ​​​ര​​​ട്ട നീ​​​തി കാ​​​ട്ടു​​​ക​​​യാ​​​ണെ​​​ന്ന് മു​​​ൻ ഡി​​​ജി​​​പി​​​യും ബി​​​ജെ​​​പി കൗ​​​ണ്‍​സി​​​ല​​​റു​​​മാ​​​യ ആ​​​ർ. ശ്രീ​​​ലേ​​​ഖ .

രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കെ​​​തി​​​രാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ൽ ത​​​നി​​​ക്കെ​​​തി​​​രേ ക​​​ലാ​​​പാ​​​ഹ്വാ​​​ന​​​ത്തി​​​ന് കേ​​​സെ​​​ടു​​​ത്ത പൊ​​​ലി​​​സ് ന​​​ട​​​പ​​​ടി​​​യെ വി​​​മ​​​ർ​​​ശി​​​ച്ച് ഫേ​​​സ് ബു​​​ക്കി​​​ലൂ​​​ടെ​​​യാ​​​ണ് ശ്രീ​​​ലേ​​​ഖ വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ച​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​ക്കെ​​​തി​​​രേ അ​​​ധി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ലാ​​​പാ​​​ഹ്വാ​​​ന​​​ത്തി​​​നു കേ​​​സി​​​ല്ല. മാ​​​ന​​​ന​​​ഷ്ട കേ​​​സ് മാ​​​ത്ര​​​മാ​​​ണ്. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കാ​​​ട്ടു​​​ന്ന​​​ത് ഇ​​​ര​​​ട്ട നീ​​​തി​​​യാ​​​ണെ​​​ന്ന് അ​​​വ​​​ർ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​ന​​​ലൂ​​​രി​​​ൽ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കെ​​​തി​​​രേ ശ്രീ​​​ലേ​​​ഖ അ​​​ധി​​​ക്ഷേ​​​പ പ്ര​​​സം​​​ഗം ന​​​ട​​​ത്തി​​​യ​​​തി​​​നെ​​​തി​​​രേ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ പു​​​ന​​​ലൂ​​​ർ പൊ​​​ലി​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.ഇ​​​തേ​​ത്തു​​ട​​​ർ​​​ന്ന് പൊ​​​ലി​​​സ് ശ്രീ​​​ലേ​​​ഖ​​​യ്ക്കെ​​​തി​​രേ കേ​​​സെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Tags : DoubleStandards Government RSreelekha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up