തിരുവനന്തപുരം: സർക്കാർ ഇരട്ട നീതി കാട്ടുകയാണെന്ന് മുൻ ഡിജിപിയും ബിജെപി കൗണ്‍സിലറുമായ ആർ. ശ്രീലേഖ .
രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ തനിക്കെതിരേ കലാപാഹ്വാനത്തിന് കേസെടുത്ത പൊലിസ് നടപടിയെ വിമർശിച്ച് ഫേസ് ബുക്കിലൂടെയാണ് ശ്രീലേഖ വിമർശനം ഉന്നയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അധിക്ഷേപം നടത്തുന്നവർക്കെതിരേ കലാപാഹ്വാനത്തിനു കേസില്ല. മാനനഷ്ട കേസ് മാത്രമാണ്. സംസ്ഥാന സർക്കാർ കാട്ടുന്നത് ഇരട്ട നീതിയാണെന്ന് അവർ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം പുനലൂരിൽ നടന്ന പരിപാടിയിൽ രാഹുൽ ഗാന്ധിക്കെതിരേ ശ്രീലേഖ അധിക്ഷേപ പ്രസംഗം നടത്തിയതിനെതിരേ കോണ്‍ഗ്രസ് നേതാക്കൾ പുനലൂർ പൊലിസിൽ പരാതി നൽകിയിരുന്നു.ഇതേത്തുടർന്ന് പൊലിസ് ശ്രീലേഖയ്ക്കെതിരേ കേസെടുക്കുകയായിരുന്നു.