മാസപ്പടി കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി. ഉദ്യോഗസ്ഥർ പിണറായിയുടെ ബേക്കറി ജംഗ്ഷ
തിരുവനന്തപുരം: മാസപ്പടി കേസിൽ ചോദ്യംചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി. ഉദ്യോഗസ്ഥർ പ്രതിപക്ഷനേതാവ് പിണറായി വിജയനു സമൻസ്.
പിണറായിയുടെ ബേക്കറി ജംഗ്ഷനിലെ വീട്ടിൽ ഇ.ഡി. ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ എത്തി. അദ്ദേഹം വീട്ടിൽ ഇല്ലായിരുന്നു. ഇതേത്തുടർന്ന് വീട്ടിലെ ചുവരിൽ സമൻസ് പതിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച ചോദ്യംചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇഡി സമൻസ് കൊടുത്തിരിക്കുന്നത്. മാസപ്പടിയിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് പിണറായിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇസിഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ഹൈക്കോടതി സിംഗിൾ ബെഞ്ചിനെതിരേ പിണറായി വിജയൻ അപ്പീൽ പോയെങ്കിലും കോടതി അപ്പീൽ തള്ളിയിരുന്നു.
Tags : ED summons Pinarayi Residence Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash