x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ഷ്യ​ന്ത് ഗൗ​ത​മി​ന്‍റെ നി​യ​മ​നം; ജ​ന്ത​ർ മ​ന്ത​റി​ൽ മെ​ഴു​കു​തി​രി ക​ത്തി​ച്ച് എ​ൻ​എ​സ്‌​യു​ഐ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: October 17, 2026 10:52 PM IST | Updated: October 17, 2026 10:52 PM IST

എ​ൻ​എ​സ്‌​യു​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നടത്തിയ പ്ര​തി​ഷേ​ധത്തിൽ നിന്ന്.

ന്യൂ​ഡ​ൽ​ഹി: അ​ങ്കി​ത ഭ​ണ്ഡാ​രി വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന ദു​ഷ്യ​ന്ത് ഗൗ​ത​മി​നെ സി​ക്കിം ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ച​തി​നെ​തി​രെ എ​ൻ​എ​സ്‌​യു​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം. ജ​ന്ത​ർ മ​ന്ത​റി​ൽ മെ​ഴു​കു​തി​രി തെ​ളി​ച്ച് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ പൊ​ലി​സ് ത​ട​ഞ്ഞ​തോ​ടെ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ദു​ഷ്യ​ന്ത് ഗൗ​ത​മി​ന്‍റെ നി​യ​മ​നം ത​ട​യ​ണ​മെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം. 

വി​വാ​ദ നി​യ​മ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ അ​ങ്കി​ത​യു​ടെ മാ​താ​പി​താ​ക്ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ലെ ഇ​ന്ത്യാ ഗേ​റ്റി​ൽ ധ​ർ​ണ ന​ട​ത്തി​യി​രു​ന്നു. രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. വി​വാ​ദം ശ​ക്ത​മാ​യ​തോ​ടെ ദു​ഷ്യ​ന്ത് ഗൗ​ത​മി​ന്‍റെ നി​യ​മ​നം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി രാ​ഷ്ട്ര​പ​തി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു.

2022 സെ​പ്റ്റം​ബ​റി​ലാ​ണ് ഋ​ഷി​കേ​ശി​ലെ റി​സോ​ർ​ട്ടി​ൽ റി​സ​പ്ഷ​നി​സ്റ്റാ​യി ജോ​ലി ചെ​യ്തി​രു​ന്ന അ​ങ്കി​ത ഭ​ണ്ഡാ​രി കൊ​ല്ല​പ്പെ​ട്ട​ത്. കാ​ണാ​താ​യി നാ​ല് ദി​വ​സ​ത്തി​ന് ശേ​ഷം ക​നാ​ലി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ റി​സോ​ർ​ട്ട് ഉ​ട​മ​യും  ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​നു​മാ​യ പു​ൽ​കി​ത് ആ​ര്യ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​ൽ ഒ​രു വി​ഐ​പി​ക്ക് കൂ​ടി പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം നേ​ര​ത്തേ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ദു​ഷ്യ​ന്ത് ഗൗ​ത​മി​ന്‍റെ പേ​ര് ച​ർ​ച്ച​യാ​യ​ത്. തു​ട​ർ​ന്നാ​ണ് എ​ൻ​എ​സ്‌​യു​ഐ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Tags : nsui protest -ikkim governor dushyant gautam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up