Kerala
ചെറായി: എറണാകുളം ചെറായില് ഇരുപത്തിയൊന്നുകാരിയെ ബലാത്സംഗം ചെയ്ത റിസോര്ട്ട് മാനേജര് അറസ്റ്റില്. മാല്യങ്കര പടിഞ്ഞാറേ കാട്ടില് ഷിജിത്ത് (52) ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂര് സ്വദേശിനിയാണ് ബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ മാസം 22ന് ആയിരുന്നു സംഭവം.
വീടുവിട്ടിറങ്ങിയ യുവതി കൊടുങ്ങല്ലൂര് ഭരണിക്കിടെ പരിചയപ്പെട്ട ഒരു യുവാവുമായി ചെറായി ബീച്ചിന് സമീപത്തെ റിസോര്ട്ടില് മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. ഇതിനിടെ സുഹൃത്ത് ഇല്ലാത്ത സമയത്ത് മാനേജര് മുറിയില് എത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
തുടര്ന്ന് യുവതിയുടെ പരാതിയില് കേസ് രജിസ്റ്റര് ചെയ്ത പോലീസ് റിസോര്ട്ട് മാനേജരെ അറസ്റ്റ് ചെയ്യുകയായിരുന്നു. റിസോര്ട്ട് മാനേജരെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
Kerala
തിരുവനന്തപുരം: വര്ക്കല ക്ലിഫിൽ വൻ തീപിടുത്തം. നോര്ത്ത് ക്ലിഫിലെ റിസോര്ട്ടിലാണ് വൻ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ റിസോര്ട്ട് പൂര്ണമായും കത്തി നശിച്ചു.
നോര്ത്ത് ക്ലിഫിലെ കലയില റിസോര്ട്ടിലാണ് തീപിടിത്തമുണ്ടായത്. റൂമിൽ വാടക്ക് താമസിച്ച വിനോദ സഞ്ചാരികളടക്കമുള്ളവര് ഓടി രക്ഷപ്പെട്ടു.
സംഭവത്തിൽ ആര്ക്കും പരിക്കില്ല. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഖജുരാഹോയിൽ റിസോർട്ടിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് മൂന്ന് പേർ മരിച്ചു. റിസോർട്ടിലെ ജീവനക്കാരാണ് മരിച്ചത്.
അഞ്ച് പേർ ഗുരുതരാവസ്ഥാവയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഗ്വാളിയോറിലെ ജാ ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്. ഒരാളെ കാണാതായി.
ഖജുരാഹോയിലെ ഗൗതം റിസോർട്ടിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലെ അത്താഴത്തിന് ശേഷമാണ് ജീവനക്കാർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. പിന്നീത് ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
റിസോർട്ട് ജീവനക്കാരെ ആദ്യം ഖജുരാഹോയിലെ ഹെൽത്ത് സെന്ററിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ സ്ഥിതി വഷളായതോടെ എല്ലാവരെയും ഗ്വാളിയോറിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ താമസിച്ചത് തമിഴ്നാട്- കര്ണാടക അതിര്ത്തിയായ ബാഗലൂരിലെ റിസോർട്ടിലെന്ന് റിപ്പോർട്ട്.
പോലീസ് റിസോർട്ടിൽ എത്തുന്നതിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥലത്ത് നിന്നും മുങ്ങി. ഞായറാഴ്ചയാണ് രാഹുൽ റിസോർട്ടിലെത്തിയതെന്നും അതിന് ശേഷം കർണാടകയിലേക്ക് കടന്നെന്നുമാണ് സൂചന.
കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവടങ്ങളിലും രാഹുൽ താമസിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. ബുധനാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.
Kerala
കണ്ണൂർ: ഇതാണെന്റെ ജീവിതം എന്ന പുസ്തകത്തിൽ പാർട്ടി നേതൃത്വത്തിനെ വിമർശിച്ച് ഇ.പി.ജയരാജൻ. മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ട് വിവാദത്തിലാണ് ഇ. പി പാർട്ടി നേതൃത്വത്തോട് അമർഷം പ്രകടിപ്പിച്ചിരിക്കുന്നത്.
വിഷയം സിപിഎം സംസ്ഥാന സമിതിയിൽ പി.ജയരാജൻ ഉന്നയിച്ചതിലെ അമർഷം പുസ്തകത്തിൽ പറയുന്നുണ്ട്. സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനത്തെപോലെ സഹായിച്ചു. എന്നാൽ വാർത്ത പുറത്തുവന്നത് അഴിമതി ആരോപണമായിട്ടാണ്.
എന്നാൽ ഇതിൽ പാർട്ടി വ്യക്തത വരുത്തിയില്ല. ബന്ധപ്പെട്ടവർ നേരത്തെ വിശദീകരണം നൽകിയിരുന്നെങ്കിൽ തനിക്കെതിരായ അധിക്ഷേപങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും ആത്മകഥയിൽ പറയുന്നു.
കണ്ണൂരിൽ നടത്തിയ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശം ചെയ്തത്. എന്നാൽ ചടങ്ങിൽ പി.ജയരാജൻ പങ്കെടുത്തിരുന്നില്ല.
Kerala
കൽപ്പറ്റ: റിസോര്ട്ടിൽക്കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. ചീരാല് മേച്ചേരി മഠം വീട്ടില് ജോഷ്വ വര്ഗീസ് (35) നെയാണ് ബംഗളൂരുവില് നിന്ന് സുൽത്താൻബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22ന് രാത്രിയില് ബത്തേരി പൂതിക്കാട് പ്രവര്ത്തിക്കുന്ന റിസോര്ട്ടില് രണ്ടു കാറുകളിലായെത്തിയാണ് സംഘം ആക്രമണം നടത്തിയത്. അതിക്രമിച്ച് കടന്ന ആറംഗ സംഘം ജീവനക്കാരെ മർദിച്ചതിനൊപ്പം റിസോർട്ട് അടിച്ച് തകർക്കുകയും ചെയ്തിരുന്നു.
സംഭവത്തില് പുത്തന്ക്കുന്ന് തെക്കുംകാട്ടില് വീട്ടില് ടി.നിഥുന്(35), ദൊട്ടപ്പന്കുളം നൂര്മഹല് വീട്ടില് മുഹമ്മദ് ജറീര് (32), കടല്മാട് കൊച്ചുപുരക്കല് വീട്ടില് അബിന് കെ.ബവാസ് (32), ചുള്ളിയോട് പനച്ചമൂട്ടില് വീട്ടില് പി.അജിന് ബേബി (32) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.