x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റിസോര്‍ട്ടില്‍ താമസിച്ച 21കാരിയെ ബലാത്സംഗം ചെയ്തു; മാനേജര്‍ അറസ്റ്റില്‍

കൊച്ചി ബ്യൂറോ
Published: April 16, 2026 03:46 PM IST | Updated: April 16, 2026 03:46 PM IST

ചെറായി: എറണാകുളം ചെറായില്‍ ഇരുപത്തിയൊന്നുകാരിയെ ബലാത്സംഗം ചെയ്ത റിസോര്‍ട്ട് മാനേജര്‍ അറസ്റ്റില്‍. മാല്യങ്കര പടിഞ്ഞാറേ കാട്ടില്‍ ഷിജിത്ത് (52) ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂര്‍ സ്വദേശിനിയാണ് ബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ മാസം 22ന് ആയിരുന്നു സംഭവം.

വീടുവിട്ടിറങ്ങിയ യുവതി കൊടുങ്ങല്ലൂര്‍ ഭരണിക്കിടെ പരിചയപ്പെട്ട ഒരു യുവാവുമായി ചെറായി ബീച്ചിന് സമീപത്തെ റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. ഇതിനിടെ സുഹൃത്ത് ഇല്ലാത്ത സമയത്ത് മാനേജര്‍ മുറിയില്‍ എത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് റിസോര്‍ട്ട് മാനേജരെ അറസ്റ്റ് ചെയ്യുകയായിരുന്നു. റിസോര്‍ട്ട് മാനേജരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags : woman resort rape manager arrest

Recent News

Corehub Up