x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ നി​ന്ന് പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി; കാ​ര​ണം തൃ​ണ​മൂ​ൽ വി​മ​ത​ർ​ക്ക് ന​ൽ​കി​യ ക്ഷ​ണം

ഓൺലൈൻ ഡെസ്ക്
Published: July 19, 2026 02:41 PM IST | Updated: July 19, 2026 02:41 PM IST

സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ നി​ന്ന് ഇറങ്ങിപ്പോയ പ്ര​തി​പ​ക്ഷ നേതാക്കൾ

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ നി​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഇ​റ​ങ്ങി​പ്പോ​യി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്തു​പോ​യ വി​മ​ത എം​പി​മാ​ർ രൂ​പീ​ക​രി​ച്ച പു​തി​യ പാ​ർ​ട്ടി​ക്ക് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കേ​ന്ദ്രം ക്ഷ​ണം ന​ൽ​കി​യ​താ​ണ് പ്ര​തി​പ​ക്ഷ​ത്തെ ചൊ​ടി​പ്പി​ച്ച​ത്.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ വി​മ​ത എം​പി​മാ​രു​ടെ പു​തി​യ പാ​ർ​ട്ടി​യാ​യ 'നാ​ഷ​ണ​ൽ സി​റ്റി​സ​ൺ പാ​ർ​ട്ടി'​യെ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യോ​ഗ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ പി​ള​ർ​പ്പു​ണ്ടാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു​വെ​ന്നും, വി​മ​ത​രെ അം​ഗീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ പ്ര​തി​പ​ക്ഷ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നാ​ണ് നീ​ക്ക​മെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

കു​റ​ച്ചു നേ​ര​ത്തെ ബ​ഹി​ഷ്ക​ര​ണ​ത്തി​ന് ശേ​ഷം, പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പി​ന്നീ​ട് യോ​ഗ​ത്തി​ൽ തി​രി​ച്ചെ​ത്തി. എ​ന്നാ​ൽ, ഈ ​വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ലും ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. സ​മ്മേ​ള​ന​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ല ബി​ല്ലു​ക​ളും അ​വ​ത​രി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​മ്പോ​ൾ, അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക്കൊ​ള്ള ഉ​ൾ​പ്പെ​ടെ ആ​യു​ധ​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം.

 

Tags : Opposition party TMC Latest News News Update Parliament Monsoon Session Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up