x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വാ​വി​നെ മ​രി​ച്ച നി​ല‍​യി​ൽ ക​ണ്ടെ​ത്തി

വെബ് ഡെസ്‌ക്
Published: October 18, 2026 10:56 PM IST | Updated: October 18, 2026 10:56 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ‌‌‌കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല‍​യി​ൽ ക​ണ്ടെ​ത്തി. പ​ണി​പൂ​ര്‍​ത്തി​യാ​കാ​ത്ത കെ​ട്ടി​ട​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മൂ​ട് പു​ല്ല​മ്പാ​റ സ്വ​ദേ​ശി അ​ന്‍​സാ​ര്‍(39) ആ​ണ് മ​രി​ച്ച​ത്.

റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് പ​ണി പൂ​ര്‍​ത്തി​യാ​കാ​ത്ത കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. ഇ​യാ​ള്‍ ല​ഹ​രി​ക്ക് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് സം​ശ​യി​ക്കു​ന്നു.

അ​ന്‍​സാ​റി​നെ പ്ര​ദേ​ശ​ത്ത് പ​ല​ത​വ​ണ ക​ണ്ടി​ട്ടു​ണ്ടെ​ന്ന് സ​മീ​പ​ത്തു​ള്ള ക​ട​ക്കാ​രും നാ​ട്ടു​കാ​രും പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. വി​വി​ധ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​യാ​ള്‍​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

Tags : Calicut Venjaramoodu Trivandrum Deepika NewsUpdate Headlines

Recent News

Corehub Up