x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൈ​ഗ​ർ ഷ്റോ​ഫ് സു​ര​ക്ഷി​ത​ൻ; വെ​ടി​വ​യ്പി​ൽ ഡ്രൈ​വ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നും പ​രി​ക്ക്

നാഷണൽ ഡെസ്ക്
Published: October 18, 2026 11:17 PM IST | Updated: October 18, 2026 11:22 PM IST

ന​ട​ൻ ടൈ​ഗ​ർ ഷ്റോ​ഫ്

മും​ബൈ: ന​ട​ൻ ടൈ​ഗ​ർ ഷ്റോ​ഫി​ന് നേ​രെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ താ​രം സു​ര​ക്ഷി​ത​നാ​ണെ​ന്ന് പൊ​ലി​സ് സ്ഥി​രീ​ക​രി​ച്ചു. വെ​ടി​വ​യ്പി​ൽ ടൈ​ഗ​റി​ന്‍റെ ഡ്രൈ​വ​ർ​ക്കും ഒ​രു കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നും പ​രി​ക്കേ​റ്റു. ഇ​രു​വ​രെ​യും ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ജു​ഹു പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പു​ഷ്പ പാ​ർ​ക്കി​ന് സ​മീ​പ​മാ​ണ് ടൈ​ഗ​ർ ഷ്റോ​ഫി​ന്‍റെ കാ​റി​ന് നേ​രെ വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ മും​ബൈ പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി 12 പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ളെ​യാ​ണ് രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നി​ടെ ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യ് സം​ഘ​ത്തി​ന്‍റെ പേ​രി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് പ​ങ്കു​വെ​ച്ച് അ​നി​ൽ പ​ണ്ഡി​റ്റും ഹ​ർ​മാ​ൻ സി​ന്ധു​വും ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു.

സ​ൽ​മാ​ൻ ഖാ​നു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച​തി​നാ​ലാ​ണ് ടൈ​ഗ​റി​നെ ല​ക്ഷ്യ​മി​ട്ട​തെ​ന്നാ​ണ് പോ​സ്റ്റി​ലെ അ​വ​കാ​ശ​വാ​ദം. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സാം​സ്‌​കാ​രി​ക മ​ന്ത്രി ആ​ഷി​ഷ് ഷെ​ലാ​ർ താ​ര​ത്തി​ന്‍റെ  കു​ടും​ബ​വു​മാ​യി സം​സാ​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലു​ള്ള​വ​രെ ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്ന് മ​ന്ത്രി കു​ടും​ബ​ത്തി​ന് ഉ​റ​പ്പു ന​ൽ​കി.

Tags : Tiger Shroff Shooting Mumbai Firing Juhu Shooting Incident Lawrence Bishnoi Gang Salman Khan Jackie Shroff Mumbai Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up